Home Authors Posts by മാത്രരവി

മാത്രരവി

0 POSTS 0 COMMENTS

ഗ്രാമം വളരട്ടെ

ഗ്രാമം വളരട്ടെ കൗമാരശ്രീയിൽ നിന്നാ- യിരം സ്വപ്‌നസുമങ്ങൾ വിടരട്ടെ! ഗ്രാമം വളരട്ടെ! നാടിന്റെ നന്മകൾ പാരിൽപ്പരത്തും പരിമളമാകട്ടെ! ഗ്രാമം വളരട്ടെ! നോവുമാത്മാവിന്റെ നാദമായ്‌ മേന്മേ- ലുയർന്നു മുഴങ്ങട്ടെ! ഗ്രാമം വളരട്ടെ! വളർന്നു വളർന്നൊരു ഗ്രാമമായ്‌ത്തന്നെ പ്രശോഭിക്കട്ടെ! Generated from archived content: poem7_june_05.html Author: mathra_ravi

അഴക്‌

കറുപ്പിനേഴഴക്‌ വെളുപ്പിനോ? കറുപ്പ്‌ കലരാത്തഴക്‌, മിഴിക്ക്‌ നൂറഴക്‌ മൊഴിക്ക്‌ തേനഴക്‌ മനസ്സിനെന്തഴക്‌! മഷി പുരളാത്തഴക്‌ Generated from archived content: poem1_oct1_05.html Author: mathra_ravi

പൊങ്കാലവ്രതം

ആറ്റുകാലമ്മയ്‌ക്ക്‌ പൊങ്കാലയിട്ടെന്റെ നാട്ടിലെ നരിമാർ നല്ലവരായ നാൾ; ടിക്കറ്റെടുക്കാതെ യാത്രചെയ്തെത്രയോ സുന്ദരഗാത്രികൾ നിർമ്മലചിത്തരായ്‌! Generated from archived content: poem16_jun28_07.html Author: mathra_ravi

അമ്മയുടെ ചിരി

അമ്മ അന്നും കിടക്കുകയായിരുന്നു ഞാൻ വാവലിച്ചു കീറിക്കരഞ്ഞു അമ്മ എന്നെ നോക്കി ചിരിച്ചു. നനുത്ത ചുണ്ടുകളിൽ പേറ്റുനോവിന്റെ മധുരം പുരണ്ട മാതൃത്വത്തിന്റെ മഹനീയ മന്ദസ്മിതം അമ്മ ഇന്നും കിടക്കുകയാണ്‌ ഞാൻ വാവിട്ട്‌ പൊട്ടിക്കരഞ്ഞു അമ്മ എന്നെ നോക്കി ചിരിച്ചു വരണ്ട ചുണ്ടുകളിൽ മരണത്തിന്റെ മണം പുരണ്ട ജീവന്റെ മായിക മന്ദസ്മിതം Generated from archived content: poem11_jun1_07.html Author: mathra_ravi

തീർച്ചയായും വായിക്കുക