മാത്യൂസ് കുറിയാക്കോസ്
മേലേടത്തെ മണിക്കുട്ടി
“ഇന്നെന്തേ നീ വൈകിപ്പോയ്യി മേലേടത്തെ മണിക്കുട്ടീ ചോറു വേകാൻ താമസിച്ചോ ആറു കടക്കാനന്തിച്ചോ? ”കാലേ കള്ളുകുടിക്കുന്നോർ പാലും തേനും പറയണ്ടാ പള്ളിക്കൂടം പോകുമ്പോൾ കള്ളു കുടിക്കാൻ കൂടണ്ടാ“ ”അങ്ങനെയങ്ങു പിണങ്ങ്യാലോ മേലേടത്തെ മണിക്കുട്ടീ എന്തായാലും ഷാപ്പുവരെ കുഞ്ഞിപ്പെണ്ണിനു കൂട്ടുവരാം.“ ”ഓതിപ്പാതി മയക്കണ്ട; പൊതുവഴിയല്ലെ, നടന്നോളൂ, വയസ്സൻമ്മാരുടെ കിന്നാരം വയ്യാ കേൾക്കാൻ കുഞ്ഞയ്യാ“ ”ഇന്നലെ ഞങ്ങൾ പോയല്ലോ! മേലേടത്തെ മണിക്കുട്ടീ അണ്ണാങ്കുന്നിൽ കുഞ്ഞിക്കുട്ടനു പെണ്ണും കണ്ടു മടങ്ങീലോ“. ”കണ്ടിട്ടെങ്ങനെ പ...
നൃശംശതയുടെ നിഴലുകൾ
ഒരു രാജ്യത്തിന്റെ സുരക്ഷയുടെ കാര്യം വരുമ്പോൾ സാധ്യമായ എല്ലാ ഭീഷണികളും പരിഗണിക്കേണ്ടതുണ്ട്. വളരെ നിസ്സാരമെന്നു തോന്നാവുന്ന സാധ്യതകൾ പോലും തള്ളിക്കളയരുത്. സ്വപ്നത്തിൽപ്പോലും ചിന്തിക്കാത്ത സംഭവങ്ങൾ ചുറ്റിലും അരങ്ങേറുമ്പോൾ കാടുകയറുന്ന ചിന്തകൾക്കു പോലും ഇടം കൊടുത്തേ പറ്റു. ഉല്ലാസയാത്രക്കു പോകുന്ന ലാഘവത്തോടെ അറബിക്കടലിലൂടെ ബോട്ടോടിച്ചുവന്ന് ഖസബും കൂട്ടരും ഇടിത്തീ പോലെ ഇന്ത്യയുടെ വാണിജ്യഹൃദയം കിടിലം കൊള്ളിച്ചതു മാത്രം മതി വിദൂരസാദ്ധ്യതകളെ എത്രമാത്രം ഗൗരവമായി കാണെണ്ടതാണെന്ന പാഠം പഠിപ്പിക്കാൻ. എന്താണ്...
ധ്രുവാന്തരങ്ങൾ
ജീവിതത്തിന്റെ പൊരുൾ തേടി നാം അലഞ്ഞുകൊണ്ടേയിരിക്കുന്നു. നിരന്തരം അതാണോ സത്യം? ഇതാണോ സത്യം? ഇതാണോ ശരി? ഈ അന്വേഷണങ്ങൾക്കിടയിൽ ക്ഷമ കെട്ട് പലപ്പോഴും നമ്മൾ തളർന്നുപോകുന്നു. നിലവിലുള്ളതോ തത്‌കാലം കയ്യിൽ കിട്ടിയതോ, ആയ അർദ്ധസത്യങ്ങളുമായി അറിയാതെ പൊരുത്തപ്പെട്ടുപോകുന്നു. ഗതി വിട്ട്, ഓരോ ധ്രുവങ്ങളിൽ വീണുപോകുന്നു. അതേ, ധ്രുവങ്ങൾ, വാസയോഗ്യമല്ലത്ത തണുത്തുറഞ്ഞ ധ്രുവങ്ങൾ. ഒന്നിലും തളർന്നു വീഴരുത്. അതുമല്ല ശരി; ഇതുമല്ല ശരി. “നേതി നേതി”! സത്യം കണ്ടെത്തും വരെ യാത്ര തുടരണം. “നിങ്ങൾ സത്യം കണ്ടെത്ത...
വികസനത്തിന്റെ ദംഷ്ര്ടകൾ
മനുഷ്യവർഗ്ഗം ഭൂമിയെ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. പ്രകൃതിയുടെ സമസ്ത സംതുലിതാവസ്ഥകളും തകർത്ത് സ്വന്തം സുഖസൗകര്യങ്ങളുടെ സോപാനങ്ങൾ താണ്ടി മനുഷ്യൻ മുന്നോട്ടു കുതിക്കുകയാണ്. നെട്ടോട്ടം. ദിക്കും ദിശയുമില്ലാതെ... എങ്കിലും, പ്രതീക്ഷ കൈവെടിയാനാകുന്നില്ല. ഓരോ നിഴലുകളും കച്ചിത്തുമ്പുകളാണെന്നു തോന്നിപ്പോകുന്നു. വൈകിയാണെങ്കിലും, പ്രതീക്ഷയുടെ സൂര്യൻ പടിഞ്ഞാറും തെളിയുന്നതുപോലെ തോന്നുന്നു. അമേരിക്ക ശക്തമായി ആഗോള താപനത്തിനെതിരെ നിയമം കൊണ്ടുവരുന്നു! മൂന്നുനാലു ദശാബ്ദങ്ങളായി കമ്പോളലഹരിക്കും സാമ്പ്രതീകതന്ത...
ജനാധിപത്യത്തിലെ നേർവഴികൾ
ജനാധിപത്യത്തിന്റെ മാമാങ്കങ്ങളായിരിക്കണം തിരഞ്ഞെടുപ്പുകൾ. ഇന്നവ അക്രമങ്ങളുടെയും കുതിരക്കച്ചവടങ്ങളുടെയും നിഴലിൽ ഭീതിതമായിരിക്കുന്നു. ഒരു തിരഞ്ഞെടുപ്പുകൂടി കഴിഞ്ഞിരിക്കുന്നു. പതിവുപൊലെ സാമൂഹ്യ രാഷ്ര്ടീയ തത്വസംഹിതകളിലൊന്നും കണ്ണുമടച്ചു വിശ്വസിക്കാത്ത സ്വതന്ത്രരായ സമ്മതിദായകരാണ് ഇത്തവണയും തിരഞ്ഞെടുപ്പിൽ ജയപരാജയങ്ങൾ നിർണ്ണയിച്ചത്. തിരഞ്ഞെടുപ്പു കഴിഞ്ഞു നയം പ്രഖ്യാപിക്കാമെന്നു പറഞ്ഞവരെയും നേതൃത്വമില്ലാത്തവരെയും ജനങ്ങൾ അപ്പാടെ തള്ളിക്കളഞ്ഞു. ഭാരതമണ്ണിൽ അനാദികാലം മുതൽ ജീവിക്കുന്ന അരപ്പട്ടിണിക്കാരെ ...
വേണ്ട നമുക്കിനി വേനലുകൾ
കാലമേറെ വേരു പാകി നിൽക്കുമെന്റെയോർമ്മയിൽ നീലമേഘമാർദ്രമായ് പൊഴിഞ്ഞ മഞ്ഞതുള്ളിയാൽ വേനലിൻ മരങ്ങളിൽ തളിരുകൾ തഴയ്‌ക്കവേ വാനിലും മനസ്സിലും തണലുകൾ പരക്കവേ ഇല്ലിനി നടക്കുവാൻ, കളിച്ചലഞ്ഞ പാതകൾ തെല്ലുമേ തരാതെ കാലമെന്നുമുണ്ടു പിന്നിലായ് ആറ്റിറമ്പിലോമനിച്ച ചോലകൾ പൊലിഞ്ഞുപോയ് കാറ്റിലെൻ കിനാവുകൾ തകർന്നുപോയ് ചുരങ്ങളിൽ പൂഴിയിൽ കുഴഞ്ഞു ഞാൻ മരിക്കവേ മനോഹരീ ആഴികൾ കടന്നു നീ മിടുക്കിയായ് ചിരിക്കയോ ഓടയിൽ പുഴുക്കളായളിഞ്ഞു ഞാൻ നശിക്കവേ മേടയിൽ നിലാവുമായ് രമിക്കയാണു നീ സഖീ ഇല്ലെനിക്കു സങ്കടം, ഇതെന്റെയുള്ളിൽ മാത്...
ആൽമരം
അലകളായുലഞ്ഞരികിൽ സല്ലപി- ച്ചിലകളിൽ പുണർന്നതിരമിക്കുകിൽ നിലമറന്നുഞ്ഞാൻ പ്രണയചിത്തനായ് വലയുമെന്നു കൊതിച്ചുവോ? കുളിരുമൂടിയെൻ തളിരിലമരുകിൽ പുളകമാർന്നു നിൻ ഹിമപടങ്ങളിൽ തെളിയുവാൻ കഴിയാത്ത മേൽ ഞാൻ ഒളിയുമെന്നു നീ കരുതിയൊ? കാതിലളികളായ് പാടിയാ- ലതിലലിയുമെൻ മനമെങ്കിലും മദമാടിയടിമുടിയിളകി ഞാൻ മതിമറക്കുമെന്നു മോഹിച്ചുവൊ? ചുഴലിയായി വന്നലറി വീശുകിൽ ഉഴറി ശാഖകൾ വിറയുമെങ്ങിലും ആഴമേറെയമർന്ന വേരുകൾ പുഴകുമെന്നു നിനച്ചുവോ? പിറവിയിൽ നിറയമ്മയോതിയൊ- രറിവിൽ വിരുതറിയുമ്പൊഴും നിറ യൗവ്വനം പൂണ്ടിളകുമീ യരയാൽമരം നിൻ ക...