മാത്യു കെ സേവ്യര്‍
മഴയില്‍ അലിഞ്ഞവള്‍…
ജെനിയുടെ ശരീരത്തില്‍ നിറയെ ഇപ്പോള്‍ പേരറിയാതെ കുഞ്ഞിചെടികള് പൂത്തു നില്ക്കുന്നു.കുറച്ചു നേരം അവളെ തന്നെ നോക്കി നിന്നു. പിന്നെ തിരിഞ്ഞു നടന്നു. ആ നനഞ്ഞ മണ്ണിനു ഇപ്പോളും അവളുടെ ഫോറിന് ഡിയോഡ്രെന്റിന്റെ രൂക്ഷ ഗന്ധമുള്ളതു പോലെ…. ജെനി എനിക്കെന്നും ഒരു സ്വപ്നമാണ്…അവളെ എന്നു കണ്ടെന്നോ എവിടെ വെച്ചു കണ്ടെന്നോ എനിക്കോര്‍മ്മയില്ല. അവളുടെ മുഖം പോലും ഓര്‍ത്തെടുക്കാന്‍ പലപ്പോഴും പറ്റാറില്ല. ആകെ മനസിലുള്ളത് കടും നിറത്തിലുള്ള സാരികളും കൊടും വേനലില്‍ പോലും മരവിച്ചിരിക്കുന്ന അവളുടെ കൈകളുമാണ്. അതെന്നെ തൊടുമ്പ...