മേരിലില്ലി
ശകുന്തള
പ്രിയനേ, നീയോർക്കുന്നുവോ നാംതമ്മിൽ ആദ്യമായി കണ്ട വാസന്തനികുഞ്ഞ്‌ജങ്ങളും നിലാവ് പൊഴിയുന്ന നീല രാത്രിയിലെ വളളിക്കുടിലിൽ അലിഞ്ഞ നിശാന്തിത കാവ്യങ്ങളും ശകുന്തങ്ങൾ ഓമനിച്ച നേർവിരൽത്തുമ്പിൽ നീയണിയിച്ച പ്രണയമുദ്രാങ്കിത സുവർണ്ണമോതിരം കിനാവിന്റെ തീരങ്ങളി- ലെങ്ങോ കളയുവാൻ വിരഹഗാനങ്ങളെന്നും മൂളുവാനോമൽ പ്രണയിനി. നിന്റെ കരവല്ലിയിൽ പടരുന്ന വനജ്യോത്സ്‌നയായി ഞാൻ ഇനിയില്ല. തിരിച്ചെടുത്തേക്കുക ഈ അമ്പിളിയുടെ മടിത്തട്ടിൽനിന്നും കളങ്കമോലും ഇളമാൻ കുരുന്നിനെയും നിന്റെ സുവർണ്ണ മുദ്രമോതിരവും. അലയുവാൻ വയ്യെനിക്ക് മ...