മാർഷൽ
നോട്ടറിയുടെ തെളിവു ശേഖരണം
ഒന്ന് ഏതൊരു പ്രമാണത്തിന്മേലും നോട്ടറിയുടെ ദസ്ത്‌ഖത് (ഒപ്പ്) വേണമെങ്കിൽ പടിഞ്ഞാറ്റു മുറിക്കാർക്കു ഒറ്റപ്പാലത്തു പോകണം. ചുങ്കം ടൗണിൽ ഒരു നോട്ടറിയും കടയും തുറന്നുവെച്ച് ഇരിക്കാറില്ല! ആയതിനാൽ അതിലേക്കായി ഒരിക്കൽ ഒരു പടയാളിക്ക് ഒരു പ്രമാണ പത്രവുമായി ഒറ്റപ്പാലത്തേക്കു പോകേണ്ടിവന്നു. സിവിലിയനായ ഭടൻ നോട്ടറിനായരുടെ ഭവനത്തിലെത്തി പ്രമാണം തുറന്നുവെച്ച്, ഇതിന്നൊരു പ്രമാണികത നൽകുകയെന്നഭ്യർത്ഥിച്ചു. എന്താാത്?, എന്നായി നോട്ടറി നായനാർ. ‘ഞാൻ തിരുവില്വാമല പടിഞ്ഞാറ്റുമുറി, മേലേപ്പാട്ടെ പരേത, പാറുക...