മാറനാട് ഹരികുമാര്‍
വിപ്ലവം
രാജന്‍ വിപ്ലവപാര്‍ട്ടിയിലെ നേതാവായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തക പ്രേമയുമായി അയാള്‍ പ്രണയത്തിലായി. പഠിക്കാന്‍ മിടുക്കിയായ കാമുകിയെ അഞ്ചു വര്‍ഷം പണം മുടക്കി പഠിപ്പിച്ചു. അങ്ങനെ പഠനം പൂര്‍ത്തിയായി ജോലി നേടി കഴിഞ്ഞപ്പോള്‍ കല്യാണക്കുറിയുമായി അവള്‍ വന്നു. ‘’ഒത്തിരി നന്ദിയുണ്ട് അതിലേറെ സ്നേഹവും ചേട്ടന്‍ വിവാഹത്തിനു വരണം’‘ രാജന്റെ കണ്ണില്‍ ഇരുട്ടു കയറി. പിറ്റേന്ന് രാജന്‍ പുതിയ പാര്‍ട്ടിയില്‍ ചേര്‍ന്നു . നാല്‍പ്പതാമത്തെ വയസില്‍ നാട്ടുകാര്‍ നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിച്ചതുകൊണ്ട് രാജന്‍ ഇന്നും ജീവിച്ച...