മനു ആയില്യത്തു
കാഴ്ചക്കാര്‍
സമയത്തിനു വരാനാകില്ലെങ്കില്‍ ഇനി വരേണ്ട എന്ന് ഓട്ടോറിക്ഷക്കാരനോടു തറപ്പിച്ചു പറഞ്ഞിട്ട് ലതിക ഓഫീസിലേയ്ക്ക് നടക്കുമ്പോള്‍, രാവിലെ തിമിര്‍ത്തു പെയ്ത മഴയുടെ ഓര്‍മക്കുറിപ്പുകള്‍ പോലെ മഴത്തുള്ളികള്‍ പൊഴിയുന്നുണ്ടായിരുന്നു. സാരിത്തലപ്പു കൊണ്ട്, തന്നേ മെല്ലെ പൊതിയുന്ന മഴയെ തടുക്കുവാനൊരു വിഫല ശ്രമം നടത്തി ഓഫീസിലേയ്ക്ക് കയറുമ്പോള്‍ തന്നെ, ചിത്രയും വിനോദുമായുള്ള വഴക്കിന്‍റെ അലയൊലികള്‍ ലതികയുടെ കാതുകളില്‍ പതിഞ്ഞു.
വന്നു കയറിയ പാടെ ഒന്നും രണ്ടും പറഞ്ഞു വഴക്കിടാനുള്ള ഭാവത്തിലാണ് ചിത്ര എന്ന് ...