മനു പ്രതാപ്
കുളം കലക്കിയാല്‍
മുക്കണംകാട്ടില്‍ ചെമ്പല്ലന്‍ എന്നൊരു കാട്ടുപോത്തുണ്ടായിരുന്നു. കൂര്‍ത്തകൊമ്പുകളും കരിമ്പാറ ശരീരവുമുള്ള അവനെ എല്ലാവര്‍ക്കും പേടിയായിരുന്നു. അതുകൊണ്ടുതന്നെ അഹങ്കാരിയുമായിരുന്നു അവന്‍. അങ്ങനെയിരിക്കെ കാട്ടില്‍ കൊടിയ വേനലെത്തി. പുഴകളും തോടുകളും വറ്റി. പിന്നീട് ആകെയുള്ളത് പാറയിടുക്കിലെ കൂറ്റന്‍ കുളമാണ്. അതില്‍ എപ്പോഴും തെളിനീരുണ്ടാകും. അതിനാല്‍ മൃഗങ്ങളെല്ലാം ഉറവക്കുളത്തിലേക്ക് പുറപ്പെട്ടു. അവിടെ ചെന്നപ്പോഴല്ലേ ചെമ്പല്ലന്‍ കുളത്തിലിറങ്ങിക്കിടന്ന് നീന്തിക്കുളിക്കുന്നു. അതുകണ്ടപ്പോള്‍ എല്ലാവര്‍ക്കും സ...
ശീലാണ്ടന്‍ രാജാവായി
ആമ്പല്ലൂര്‍ വനമെന്ന് കൂട്ടുകാര്‍ കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ അങ്ങനെയൊരു വനമുണ്ട്. അരിയാമ്പൂര്‍ കാവിന് തെക്കാണ് ആമ്പലൂര്‍ കാട്. അവിടത്തെ രാജാവായിരുന്നു മീശന്‍ സിംഹം. ഒരു നാള്‍ അസുഖം വന്ന് മീശന്‍ സിംഹം ചത്തു. "ഇനി ആരാ നമ്മുടെ രാജാവ്...?" മൃഗങ്ങള്‍ തമ്മില്‍ത്തമ്മില്‍ ചോദിച്ചു. "ശക്തന്മാരല്ലെ ഇത്രനാളും ഈ കാട്ടിലെ രാജാവായിട്ടുള്ളത്. അതുകൊണ്ട് മീശനുശേഷം ഞാന്‍ തന്നെ രാജാവ്." മത്തങ്ങപോലുള്ള മസിലുരുട്ടി കീരന്‍ പുലി പറഞ്ഞു. "വേണ്ട വേണ്ട... ഇത്തവണ ബുദ്ധിശക്തി നോക്കി തീരുമാനിക്കാം. അങ്ങനെ വരുമ്പോള...
ചിമ്പുവിന്റെ മുയൽവേട്ട…..!
കാട്ടിലെ വേട്ടക്കാരനാണ് ചിമ്പുക്കുറുക്കൻ. പതിവുപോലെ അവൻ അന്നും വേട്ടയ്‌ക്കിറങ്ങി. കുറച്ചുദൂരം ചെന്നപ്പോൾ ഒരു മുയലിനെ കിട്ടി. ആ മുയലിനെ ഒരു ചാക്കിലാക്കി ചെമ്പരത്തിപ്പുഴയുടെ പാലം കടക്കുകയായിരുന്നു ചിമ്പു. “രക്ഷിക്കണേ.... എന്നെ രക്ഷിക്കണേ.” മുയൽ ഉറക്കെ കരയുന്നുണ്ട്. മുയലിന്റെ കരച്ചിൽ പുഴക്കരയിലെ അത്തിമരത്തിലിരുന്ന കൊമ്പൻ കുരങ്ങനും കേട്ടു. “ഹോ.... ആ ദുഷ്‌ടൻ കുറുക്കൻ ഇന്നും മുയലുകളെ പിടിക്കാനിറങ്ങീട്ടുണ്ട്. എങ്ങനെയെങ്കിലും മുയലിനെ രക്ഷിക്കണം.” കൊമ്പൻ കുരങ്ങൻ തീരുമാനിച്ചു. “ചിമ്പു കുറുക്ക...
കടികണ്ടൻ പുലിയും കുറുക്കൻ സ്വാമിയും
കടിപിടിക്കാട്ടിലെ രാജാവാണ് കടികണ്ടൻപുലി. അക്രമവും അനീതിയും എവിടെ കണ്ടാലും കടികണ്ടൻ ചാടിവീഴും. കടിച്ചൊതുക്കുകയും ചെയ്യും. അതിനാലാണ് കടികണ്ടൻപുലി എന്ന പേരുവീണത്. കടികണ്ടന്റെ മന്ത്രിയാണ് ജുമ്പൻ ചെന്നായ. പ്രധാനമന്ത്രിസ്‌ഥാനം ജുമ്പനു നൽകിയതിൽ പിണങ്ങിനടക്കുന്ന ഒരുത്തൻ കാട്ടിലുണ്ടായിരുന്നു. ഡംഭൻ കുറുക്കൻ! കടികണ്ടന്റെ ഉറ്റ ചങ്ങാതിയായിരുന്നു ഡംഭൻ. പക്ഷേ അവനൊരു തരികിടയാണെന്ന് ആരെക്കാളും നന്നായി കടികണ്ടനറിയാം. അതുകൊണ്ടുതന്നെ കൊട്ടാരം കാര്യങ്ങളിൽ നിന്നും ഡംഭനെ അകറ്റിനിർത്തി. അന്നുമുതൽ കടികണ്ട...
കാട്ടിലെ കരുത്തൻ
പുല്ലാനി കാട്ടിലെ പ്രതാപിയാണ് വീരൻസിംഹം. വീരൻ ഒന്നലറിയാൽ കാടു വിറയ്‌ക്കും. പിന്നെ ഒരുത്തനും പുറത്തിറങ്ങില്ല. അടുത്ത കാട്ടിലുള്ളവർക്കും ഈ വിവരം അറിയാം. അതിനാൽ ഒരുത്തനും പുല്ലാനിക്കാട്ടിലേക്കു തിരിഞ്ഞുനോക്കില്ല. ഇതൊന്നും അറിയാതെ ഒരിക്കൽ ചെങ്കീരൻ എന്നു പേരായ ഒരു കടുവ പുല്ലാനിക്കാട്ടിലെത്തി. ജഗജില്ലിയാണ് ചെങ്കീരൻ. വന്നപാടെ ഒരു പാവം മാനിനെ അവൻ അടിച്ചിട്ടു. ഈ വിവരമറിഞ്ഞ വീരൻ സംഭവസ്‌ഥലത്ത് കുതിച്ചെത്തി. ‘എന്തെങ്കിലും പറഞ്ഞ് വീരനെ ആശ്വസിപ്പിക്കാം.’ എന്നു കരുതിയിരിക്കുകയായിരുന്നു ചെങ്കീരൻ....
കരിവർണ്ണനാനയും പോക്കാൻ കടുവയും
കാണാനഴകുള്ള കുട്ടിയാനയാണ് കരിവർണ്ണൻ. അവൻ രാവിലെ ഉണർന്നു. കുളിച്ചു കുറിതൊട്ടു. കാട്ടുപൂകൊണ്ടൊരു മാല കോർത്തു. എന്നിട്ട് നേരെ പൂങ്കുളം കാട്ടിലേക്കു നടന്നു. അവിടെ പൂവർണി കടുവയുടെ കല്യാണമാണ്. പോകുന്ന വഴി നീലിമയിലിനെ കണ്ടു. “കരിവർണ്ണാ.... നീയീ മാലയുമായി എങ്ങോട്ടോ?” നീലി മയിൽ തിരക്കി. “ഞാൻ പൂങ്കുളം കാട്ടിലെ പൂവർണി കടുവയുടെ കല്യാണം കൂടാൻ പോവുന്നു.” കരിവർണ്ണൻ പറഞ്ഞു. അതുകേട്ട് നീലിമ ആർത്തുചിരിച്ചു. “എന്റെ കരിവർണ്ണാ കരിമ്പാറക്കെട്ടുപോലിരിക്കുന്ന നിന്നെ കണ്ടാൽ കല്യാണത്തിനു വന്നവരെല്ലാം പേടിച...
രക്ഷകനെ രക്ഷിക്കോ…..
മുയലാടുംകാട് എന്നൊരു കാടുണ്ട്. മുയലുകൾ മാത്രം താമസിക്കുന്ന സ്‌ഥലമാണത്. ആരും ആ ഭാഗത്തേയ്‌ക്ക് എത്തിനോക്കുകപോലുമില്ല. അങ്ങിനെയിരിക്കെയാണ് ആ കാട്ടിലേയ്‌ക്ക് ഒരു ഭീകരൻ കടന്നുവരുന്നത്. പാണ്ടൻ കടുവ! അവൻ സൂത്രത്തിൽ ഓരോ മുലയുകളെയായി തിന്നുതുടങ്ങി. “ഇവനെ കുടുക്കാൻ എന്താണൊരു മാർഗ്ഗം?” മുയലുകൾ കൂടിയാലോചനയായി. അപ്പോൾ കുപ്പൻ മുയൽ പറഞ്ഞു. “കൂട്ടരേ..... എനിക്കൊരു ബുദ്ധി തോന്നുന്നു. ചിലപ്പോൾ നമ്മൾ രക്ഷപ്പെടും.” എല്ലാവരും കാതു കൂർപ്പിച്ച. പല ആപത്തുകളിൽ നിന്നും മുയലാടുംകാടിനെ രക്ഷിച്ചിട്ടുള്ളവ...
ക്‌ർ… ക്‌ർ… വിദ്യ
വലിയ പാട്ടെഴുത്തുകാരനായിരുന്നു ചെമ്പേരിചീമ്പൻ കരടി. കാട്ടിലെ സിനിമകൾക്കെല്ലാം പാട്ടെഴുതുന്നത് ചെമ്പേരിയാണ്. അതിനാൽ മറ്റു മൃഗങ്ങൾക്കൊന്നും നിലാവുള്ള ദിവസങ്ങളിൽ പുറത്തിറങ്ങാൻ വയ്യ. കാട്ടരുവിയോടു ചേർന്ന ഒരു പാറപ്പുറത്തു കയറിയിരുന്നാണ് പാട്ടെഴുത്ത്. ആ സമയത്ത് കാട്ടരുവിയിൽ നിന്ന് വെള്ളം കുടിക്കാൻപോലും ആർക്കും അതുവഴി വരാനാവില്ല. മൂപ്പരുടെ ‘മൂഡ്’ പോകുമത്രെ! ചെമ്പേരിയെ ഭയന്ന് ആരും അതിലെ പോകാറുമില്ല. ഒരു ദിവസം കിളിച്ചുണ്ടൻ കുഞ്ഞനെലി നിലാവുകാണാൻ പുറത്തിറങ്ങി. മൂളിപ്പാട്ടുപാടി അവൻ കാട്ടരുവി...
കീരൻ ജേതാവ്….!
കുറച്ചു നാളുകൾക്കുശേഷമാണ് വീണ്ടും കാടുണർന്നത്. കാട്ടിൽ കായികമാമാങ്കം നടക്കാൻ പോകുന്നു. മത്സരത്തിനുള്ളവരെല്ലാം പേരുകൾ നൽകി. ചാട്ടത്തിന് തൊപ്പൻ കംഗാരുവും ജമ്പൻ ജിറാഫുമാണ് പേരു നല്‌കിയിരിക്കുന്നത്. ഓട്ടത്തിൽ കീരൻ മുയലും ഗമ്പനാമയും പേരു നൽകിയിട്ടുണ്ട്. ഷോട്ട്‌പുട്ട് മത്സരത്തിൽ ബർമ്മനാനയുടെ പേരുമാത്രമേ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളൂ...! പക്ഷേ എല്ലാവർക്കും അറിയേണ്ടത് ഓട്ടമത്സരത്തിൽ ആരു ജയിക്കും എന്നതാണ്. പണ്ട് കീരൻമുയലിന്റെ വല്യപ്പനെ ഗമ്പനാമയുടെ ചെറ്യപ്പൻ തോല്‌പിച്ചതാണ്. അതിൽ പിന്നീട്...
കരിമ്പാറ കോപിച്ചാൽ….
കുഞ്ഞാലുമുയൽ ആളൊരു സൂത്രക്കാരൻ. കാട്ടിൽ ഏതു മൃഗം ആപത്തിൽപ്പെട്ടാലും കുഞ്ഞാലു രക്ഷക്കെത്തും. അതുകൊണ്ടുതന്നെ അവൻ കാട്ടിലെ പൊതുശത്രുവായി. അവനെ തട്ടാൻ ഒരു സൂത്രം തേടിനടക്കുകയാണ് ചൊങ്കൻകുറുക്കനും ദൊണ്ടൻകരടിയും! അങ്ങനെയിരിക്കെ കാട്ടിലാകെ കൊടിയ വരൾച്ച വന്നു. ആകെ വെള്ളമുള്ളത് നീറൻകുളത്തിൽ മാത്രമാണ്. വെള്ളമില്ലാതെ മൃഗങ്ങൾ പരക്കം പാഞ്ഞു. കുഞ്ഞാമു ചങ്ങാതിമാരെയും കൂട്ടി നീറൻകുളത്തിലെത്തി. അപ്പോഴതാ അതിൽ ക്രൂരനായ ഗമണ്ടൻമുതല. ഇനിയെന്തുചെയ്യും; കുഞ്ഞാമുവും ചങ്ങാതിമാരും സങ്കടത്തോടെ അവിടെനിന്നു മടങ്ങ...