Home Authors Posts by മൻസി എലിസബത്ത്‌

മൻസി എലിസബത്ത്‌

0 POSTS 0 COMMENTS

നീ

ഒരു മഞ്ഞുപൊഴിയുന്ന രാവിൽ നീയെന്നെ തേടിവന്നു. നീയെന്നിൽ കുളിരായ്‌ കനവായ്‌ ഒരു മഞ്ഞുതുളളിയായ്‌ നിറഞ്ഞുനിന്നു. നിന്റെ പുഞ്ചിരിക്ക്‌ നിലാവിന്റെ പരിശുദ്ധി നിന്റെ വെളളാരം കണ്ണുകളിൽ തിളങ്ങുന്നതെന്റെ മുഖമാണോ? ആ കണ്ണുകളിൽ സ്‌നേഹത്തിന്റെ വാഗ്‌ദാനങ്ങളുണ്ടായിരുന്നു. ഏകാന്തമാമെന്റെ യാമങ്ങളിൽ നീയെന്നെ കുളിരണിയിച്ചുവോ എല്ലാം കൊണ്ടും നിന്റെ സാമീപ്യം എനിക്കൊഴിച്ചുകൂടാനാവാത്തതായ്‌... നീയെന്റെ പ്രിയനെന്നും മായാത്ത മഴവില്ലെന്നും ഞാൻ വ്യാമോഹിച്ചു. പിന്നീടെപ്പോഴോ മിഴികൾതുറക്കവെ നീയെന്റെ മുന്നിലുണ്ടായിരുന്നില്ല. ...

തീർച്ചയായും വായിക്കുക