മനോരാജ്
അരൂപിയുടെ തിരുവെഴുത്തുകള്‍
"ഒരു നല്ല മരം ദുഷിച്ച ഫലത്തെ നല്‍കുകയില്ല. അതുപോലെ ഒരു ചീത്ത മരം നല്ല ഫലത്തെയും തരുന്നില്ല. ഓരോ മരവും അത് നല്‍കുന്ന ഫലത്തിന്റെ പേരിലറിയപ്പെടുന്നു. ആരും മുള്ളുകളില്‍ നിന്ന് അത്തിപ്പഴങ്ങള്‍ ശേഖരിക്കുന്നില്ല. ഞെരിഞ്ഞിലില്‍ നിന്ന് മുന്തിരിയും.” - ലൂക്കോ : 6.43 – 44 വിന്‍ഡോ ഗ്ലാസിലൂടെ അരിച്ചെത്തിയ തണുത്ത കാറ്റേറ്റ് മരിയ അല്പം നിവര്‍ന്നിരുന്നു. ശരീരം നുറുങ്ങുന്ന വേദന!! സന്ധികളെല്ലാം വലിഞ്ഞ് പൊട്ടും പോലെ!! പുറത്ത് നല്ല മഞ്ഞ് വീഴ്ചയുണ്ട്. കടന്ന് പോകുന്ന വീഥികളില്‍ മുഴുവന്‍ പല നിറത്തിലും വലിപ്പത്തിലും ...
ഒരു എക്‌സറേ മെഷിന്റെ ആത്മഗതം
ഇതിപ്പോ കഷ്‌ടായല്ലോ.... ദേ, റൂമിന് പുറത്ത് തിരക്ക് വർദ്ധിച്ച് വരുന്നു. അയ്യോ! പാവം ജെസ്സികൊച്ചും സേതുകുഞ്ഞും. ഇരുവരും വല്ലാണ്ട് വിയർത്തു തുടങ്ങിയത് നിങ്ങൾ കാണുന്നില്ലേ. അല്ലെങ്കിൽ തന്നെ അവര് തമ്മിൽ ഏതാണ്ടൊരു ചുറ്റിക്കളിയുണ്ടെന്ന് ഹോസ്‌പിറ്റലിലെ സ്‌റ്റാഫിനിടയിൽ ഒരു സംസാരോണ്ട്. ലൈനാണ് പോലും!! എനിക്കൊന്നും അറിഞ്ഞൂടെന്റെ തമ്പുരാനേ, ഞാനൊന്നും കണ്ടിട്ടുമില്ല. പക്ഷെ, ഇതിപ്പോൾ ഞാൻ മൂലമല്ലേ അവർ ഇരുവരും ഇങ്ങിനെ കഷ്‌ടപ്പെടുന്നേന്നോർക്കുമ്പോഴാ ഒരു ആവലാതി. എന്നാലും ഏത് നാശം പിടിച്ച നേരത്താണ...
“ഹോളോബ്രിക്‌സിൽ വാർത്തെടുത്ത ദൈവം!!!”
ആശുപത്രിയുടെ മുൻപിലുള്ള സിമന്റ് ബെഞ്ചിൽ, അഴുക്ക് പുരണ്ട ഒരു തോൾസഞ്ചിയും, ഏതോ തുണിക്കടയുടെ എഴുത്തുകൾ മാഞ്ഞുതുടങ്ങിയ ഒരു കവറുമായി വിഷണ്ണയായി, ഇരിക്കുന്ന അമ്മൂമ്മയെ നോക്കി ഒരു നിമിഷം ഞാൻ നിന്നു. എല്ലുന്തി, ചുക്കിച്ചുളിഞ്ഞ ശരീരം..... മുഖം ആകെ കരിവാളിച്ചിട്ടുണ്ട്. കുളിച്ചിട്ട് കുറച്ചു ദിവസമായെന്നു തോന്നുന്നു.... അവർ ദയനീയമായി ഒരു ഞരങ്ങിയോ?... ഭക്ഷണം കഴിച്ചിട്ട് കുറച്ചായെന്നു തോന്നുന്നു. അത്രക്കധികം അകത്തേക്ക് ഉന്തിയ വയറും, അതിനേക്കാളേറെ പുറത്തേക്ക് ത...