Home Authors Posts by മനോജ്‌കുമാർ പഴശ്ശി

മനോജ്‌കുമാർ പഴശ്ശി

0 POSTS 0 COMMENTS

സമ്മാനം

നമുക്കിടയിൽ പ്രണയമില്ല; പ്രണയഭംഗവും സന്തോഷ-സന്താപങ്ങൾ പകരാനാവാത്ത സാമീപ്യങ്ങളാൽ, കാറ്റാടി മർമ്മരമില്ലാത്ത പ്രഭാതങ്ങളിലൂടെ പുഴയും പുൽമേടുകളുമില്ലാത്ത സായാഹ്നങ്ങളിലൂടെ, വേവുന്ന പകലുകളിൽനിന്ന്‌ കാമം പുരണ്ട രാവുകളിലേക്ക്‌ ഇഴയുമ്പോഴും മോതിരവിരൽ മുറുകെ പിടിച്ചവൾക്ക്‌ ഈ ജീവിതം; തിരിച്ചും. Generated from archived content: sept_poem44.html Author: manojkumar_pazhassi

തീൻകാലം

അമ്മ പഠിപ്പിച്ചത്‌ഃ അളവിലും കണക്കിലും മാവ്‌, എണ്ണ, വെളളം... ഉപ്പ്‌ ചേർക്കുമ്പോൾ പാകത്തിലെന്നുടക്ക്‌. തീൻമേശയിൽ ഒച്ചവെക്കരുതെന്നു ശകാരപ്പഴങ്കാലം. ഡ്രൈപാനിൽ ചൂടാക്കിയ സാൻവിച്ച്‌, ചവയ്‌ക്കുന്നൊരൊച്ച പോലുമില്ലാതിന്ന്‌ ടേബിൾ ഡൈനിംഗ്‌ ശേഷമൊരു ചൂയിംഗം; മുഖവ്യായാമം മുടക്കരുതെന്നുണ്ണിയോട്‌. Generated from archived content: poem27_sep2.html Author: manojkumar_pazhassi

പൂവിളി

മുറ്റത്തെ വർണ്ണപ്പൂക്കളത്തിന്‌ ഉണ്മയുടെ സുഗന്ധം സമത്വത്തിന്റെ നിറപ്പകർച്ചയായും നിറവിന്നോർമ്മപ്പുഴയായും മാവേലിക്കാലത്തിന്നൂഞ്ഞാലാട്ടം. കടലാസുപൂക്കളുടെ ഉദ്യോനത്തിലിരുന്ന്‌ കാഴ്‌ചത്തിരക്കിലൂടെ യാത്ര; എന്നോളം. Generated from archived content: poem12_mar10_08.html Author: manojkumar_pazhassi

പെണ്ണരങ്ങ്‌

‘അടിപൊടി’ പെൺദിന- ത്തേക്കുറിച്ചല്ലോ നേരമിത്രയും.... സ്വയം ബഹുമാനിതമാവാൻ വിജയലക്ഷ്‌മിക്കോ റോസ്‌മേരിക്കോ ഒരു പുരസ്‌കാരം. ‘ഫെമിനിസംഃ മുഴുദിന സംവാദം’ ‘സുരയ്യയോടൊപ്പം ഒരു സായാഹ്‌നം’ ആദിവാസി ഊരിലൊരു വസ്‌ത്ര വിതരണം.... കവറേജ്‌ മിനക്കേട്‌ സ്‌പോൺസർഷിപ്പുകളും പരിഗണിച്ച്‌ ഒരു സിനിമാറ്റിക്‌ നൈറ്റ്‌ ഏകകണ്‌ഠമായങ്ങ്‌ തീരുമാനിച്ചു; അത്രതന്നെ. കുഴഞ്ഞും അഴിഞ്ഞും നിറഞ്ഞാടു പെണ്ണേ നിന്റെയീ നാളിൽ. Generated from archived content: poem10_jan.html Author: manojkumar_pazha...

പി.എസ്‌.സി. ഡേ

മൽസര പരീക്ഷാഹാളിലെ പിൻബെഞ്ചിൽ ഏറെക്കാലമായി ശത്രുക്കളെപ്പോലെ നീയും ഞാനും. ഇന്നും ഉത്തരപേപ്പർ തിരിച്ചേൽപ്പിച്ച്‌ ഒന്നിച്ചൊരു ചായകുടിയും മാറ്റിനിയും കഴിഞ്ഞ്‌ പിരിയാം; അടുത്ത പരീക്ഷാനാളിൽ കണ്ടുമുട്ടുന്നതുവരെ. ഇടയ്‌ക്ക്‌ വിളിക്കുമല്ലോ. Generated from archived content: story5_dec.html Author: manojkumar_pazhassi

ഇടശ്ശേരി

ഇടച്ചേരിയ,ല്ലിടത്തുചേരി ജീവിതങ്ങൾ നട്ടെല്ലുനിവർത്തിപ്പൊരുതിയ ക്‌ടോം ക്‌ടോം ശബ്‌ദം ഹൃദയം നിറഞ്ഞ്‌ ദേവിയായും പൂതമായും പുഴയായുമൊഴുകിയ കാവ്യകർഷകൻ. Generated from archived content: poem3_may.html Author: manojkumar_pazhassi

തീർച്ചയായും വായിക്കുക