Home Authors Posts by മനോജ്‌കുമാർ പഴശ്ശി

മനോജ്‌കുമാർ പഴശ്ശി

0 POSTS 0 COMMENTS

വീട്ടിലെത്തുമ്പോൾ

പുതുതായി നിർമ്മിച്ച വീടിന്‌ മരുതം എന്നാണ്‌ പേരിട്ടത്‌. ഞാനും ഭാര്യയും കുട്ടികളും മാത്രമുളള പച്ചപ്പുളള ഒരിടമായിരുന്നല്ലോ മനസ്സിൽ. ഓഫീസ്‌ വിട്ടാൽ ഇരുട്ടുന്നതിനു മുൻപ്‌ വീടെത്തണം. ഭാര്യയുടെ കിന്നാരങ്ങൾ, മക്കളുടെ പുന്നാരങ്ങൾ.... സന്ധ്യയാകുമ്പോൾ മൂത്തവൻ പഠനമുറിയിലേക്കും ഇളയവൾ ഉറക്കത്തിലേക്കും വഴുതുന്നു. ഭാര്യയ്‌ക്ക്‌ പാതിരാവരെ സീരിയൽ ചങ്ങാത്തം മതി. ഞാനും വീടെന്ന പാഴ്‌നിലവും.... Generated from archived content: story5_mar9.html Author: manojkumar_pazhasi

കനവുകൾ

ഹിമകണം പോലെ മനംനിറഞ്ഞൊരാ- സ്‌നിഗ്‌ദ്ധപ്രഭാതങ്ങൾ, കഠിനസൂര്യനിൽ തണലായെത്തിയ പകലുകൾ, പുൽമേടുകളിലെ പ്രണയസായാഹ്‌നങ്ങൾ, നിൻമിഴിയിണകളിലെ പരിഭവനിലാച്ചോലകൾ നിനവുകളിലിന്നും നിൻസ്‌നേഹസാന്നിദ്ധ്യം Generated from archived content: poem8_june.html Author: manojkumar_pazhasi

തീർച്ചയായും വായിക്കുക