മനോജ് കുമാർ
അര്‍ജൂനന്‍
ഭാര്യ അടുക്കളയില്‍ തിരക്കിലാണ്. ഒരു വയസ്സുകാരി കിടക്കയിലൊരൂക്കിയ തലയണകോട്ടക്കുള്ളില്‍ സുരക്ഷിതയായി ഉറങ്ങുന്നു .ടെലിവിഷനില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ ചോര പൊടിഞ്ഞ ദേഹങ്ങള്‍ സംഗീതത്തിന്റെ അകമ്പടിയോടെ മാറിമറയുന്നു . ഫ്ളാടിലെ ജനാലക്കല്‍ നിന്നും റോഡിലേക്ക് നോക്കിയപ്പോള്‍ ട്രാഫിക് സിഗ്നലില്‍ കാത്തു നില്‍ക്കുന്ന വാഹനങ്ങള്‍ക്കിടയില്‍ സായാഹ്ന പത്രം വില്‍ക്കുന്ന പത്തു വയസ്സു തോന്നിക്കുന്ന പയ്യന്റെ ഘോഷണം.” നഗരത്തിലെ സ്കൂളില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ചവര്‍ പിടിയില്‍.” പത്രം കൂടുതല്‍ ചെലവായി. കമ്മീഷന്...
രൂപാന്തരം
അയാള്‍ ഒരാഴ്ചയായി ഏറെക്കുറെ മൗനത്തിലാണ് . ഒരു വാര്‍ഷികപ്പതിപ്പിലേക്ക് കഥ കൊടുക്കാമെന്നു ഏറ്റിട്ടുണ്ട്. ഇതറിയാവുന്ന ഭാര്യ അയാളെ ശല്യപ്പെടുത്തിയിട്ടില്ല. പക്ഷെ മകന്‍ അയാള്‍ കേള്‍ക്കുമാറുച്ചത്തില്‍ പണത്തിന്റെ ആവശ്യം അമ്മയുടെ മുന്നില് ബോധിപ്പിക്കുകയാണ് . തൊഴില്‍ തന്നെ തേടി വരുമെന്ന് കാത്തിരിക്കുന്ന മകനെ കുറിച്ചോര്‍ത്തപ്പോള്‍ അയാളുടെ മുന്നില്‍ തെളിഞ്ഞു വന്നത് നാട്ടില്‍ പണിയെടുക്കുന്ന ബംഗാളികളെയാണ് . ഇനിയും സ്വയം രൂപപ്പെടാന്‍ കഴിയാത്ത മകനെപ്പറ്റി അയാള്‍ ദുഖിതനായി. അയാളുടെ ചിന്തകള്‍ കാടിറങ്ങി വന്നു. ...
സീമന്തിനി
കനലാഴിയാണെന്നറിയതെ കനിതേടി വന്നവൾ ഞാൻ താലിതൻ ബന്ധനം മീട്ടുന്ന ജീവിത വീണയിലൊരപശ്രുതി ഞാൻ ചുറ്റും മിഴികൾക്ക് ചതുർത്ഥിയാം ഒരടുക്കളവാസിനി ഞാൻ പാചകപ്പുരയിൽ മല്ലിടുമീ സീമന്തിനിക്കുണ്ടരദ്ദേഹം കുരുടനാണദ്ദേഹം പകലിൽ പൊട്ടനാണദ്ദേഹം പകലിൽ ചിരിക്കില്ല ഏതുമോതുകില്ല വല്ലഭനാണിരുളിൻ മഞ്ചത്തിൽ വിളക്കിചേർത്തൊരെൻ മോഹമത്തിൻ തരികൾ ക്ലാവു പിടിക്കുന്നു കാലഭ്രമണത്തിൽ വ്യർത്ഥമായൊരു മൂന്നക്ഷരപദം ഹർദയ വാതിൽ തുറന്നന്യമാകുന്നു അറിയില്ലയെനിക്കിന്നുമാപദത്തിനർഥം ‘താലോല’മെന്നാണിതിന് പേര്. Gen...