Home Authors Posts by മനോജ്‌ കാട്ടാമ്പളളി

മനോജ്‌ കാട്ടാമ്പളളി

0 POSTS 0 COMMENTS

ശൈത്യം

ഓർമ്മയുടെ ജല ചതുരങ്ങളൊളിപ്പിച്ച ഈറൻ കാറ്റുകളിൽ പൊഴിഞ്ഞ സ്വപ്‌നത്തിന്റെ പരുപരുത്ത പൂക്കൾകൊണ്ട്‌ മനസ്സിൽ ഭ്രാന്തുമണം കൊത്തിവച്ച്‌ വിഷാദത്തിന്റെ വെയിൽ യുഗങ്ങൾ അതിജീവനത്തോടെ നനയുന്നുണ്ട്‌ നീ... ഞാൻ ഹരിതഭൂമിയിലേക്ക്‌ നയിക്കുന്ന തണുത്ത നീരാവിയായ്‌ നിന്നെയിപ്പോഴും സ്‌നേഹിക്കുന്നുവെന്നത്‌ ഹിമധ്രുവങ്ങളിലെ ഉഷ്‌ണജലം പൂക്കാത്ത തടാകങ്ങൾപോലെ അടിയ്‌ക്കടി ഹിമ നരകയറുന്ന മറവി നിറഞ്ഞാണ്‌. എതിർപ്പുകളുടെ ഈ തുരുമ്പു കാലൻ കുട നമുക്ക്‌ പ്രിയപ്പെട്ട മരണമഴ നനയാൻ ആകാശത്തിന്‌ ലംബമായി കൊണ്ടുപോകുന്നു ഞാൻ. ...

വിലാപങ്ങൾ

പ്രണയം തുരുമ്പിച്ച ഇടനാഴിയിൽ നിരാശിതന്റെ ദുഃഖവിലാപം. നിലയ്‌ക്കാത്ത രക്തയുദ്ധത്തിൽ നിരായുധന്‌ അന്ത്യകൂദാശ. പഴുത്ത സ്വപ്‌ന വൃക്ഷത്തിൽ ദുഃസ്വപ്‌നങ്ങളുടെ പുഴുക്കുത്ത്‌. നോവിന്റെ ചാട്ടവാറേറ്റവൻ പേപിടിച്ച്‌ കവിത കുറിക്കുന്നു. ഇരുളിമയിൽ, ക്ലാവേറ്റ ഹൃദയം നിലയ്‌ക്കുമ്പോൾ ജഢമുറിയിൽ ഗംഭീര ജയഭേരി. പ്രതീക്ഷയുടെ കാൻവാസിൽ കൈവിരലറ്റവന്റെ തെറ്റായ ഭൂപട രചന മൃഗതൃഷ്‌ണയിൽ വെന്ത കന്യകകൾക്ക്‌ പത്രത്താളിൽ ഗംഭീരവരവേൽപ്പ്‌ ഒരു കവിൾ വിഷത്തിലണഞ്ഞവൾക്ക്‌ ഒറ്റക്കോളം ചരമവാർത്ത. Generated f...

തീർച്ചയായും വായിക്കുക