മനോജ് കാട്ടാമ്പളളി
കവിതയുടെ പുതിയ ശബ്‌ദങ്ങൾ
എഴുതേണ്ട കവിതകളെല്ലാം എഴുതികഴിഞ്ഞ ഒരു കാലത്തെയാണ് പുതിയ കവികൾ നേരിടുന്നത്. ഒഴിഞ്ഞ പേജിൽ, ആരും കേൾപ്പിക്കാത്ത ഒച്ച കേൾപ്പിക്കാനുളള തീവ്രമായ ശ്രമങ്ങളാണ് നമുക്കാവശ്യം. മികച്ച രചനകൾ ഇക്കാലത്തും ഉണ്ടാവുന്നുണ്ട്. വായനക്കാരിൽ നല്ലൊരു ഭാഗം മനസ്സുകൊണ്ട് വളരെ പ്രാചീനരാണ് എന്നത് പുതിയ കവിത വേണ്ടത്ര മനസ്സിലാക്കപ്പെടാതെ പോകാൻ കാരണമാണ്. എഴുത്തുകാരനോളം സംവേദനക്ഷമത വായനക്കാർക്കുണ്ടാകുന്നില്ലെങ്കിൽ, സൃഷ്‌ടി പരാജയമെന്ന് വിലയിരുത്താൻ പാടില്ല. പുതിയ രചനകളെ അടയാളപ്പെടുത്തേണ്ട ലിറ്റിൽ മാഗസിനുകളിൽ നല്ലൊരു ഭാ...
പഠനയാത്ര
ഫിജോയുടെ മരണം ആതിരയിൽ നിന്ന് കേട്ടപ്പോൾ, ഒരു കൊടും നടുക്കം സെബിയുടെ മുഖത്ത് കാണാതിരുന്നത്, അയാൾ തലേന്നു തന്നെ ആ മരണവാർത്ത അറിഞ്ഞതുകൊണ്ടായിരുന്നു. ആതിരയെ നേരിടാനുളള ഭയാനകമായ അവസ്ഥയെക്കുറിച്ചുളള ആശങ്കയാലാണ് അതിത്രനേരം ഒളിച്ചുവെച്ചത്....അയാൾ ശിരസ്സ് താഴ്‌ത്തിയിരുന്നു. അവൾ നിലവിളികളോടെ അയാളുടെ അരികിലിരുന്നു. അവൾ പറഞ്ഞു ഇപ്പോൾ പുറപ്പെടണം. അവന്റെ മുഖം എനിക്കു കാണണം വെളളച്ചാട്ടത്തിൽ മുഖം പൂഴ്‌ത്തി വീണ മകന്റെ ശിരസ്സും പഠനയാത്രയ്‌ക്കു പോയ ബസ്സിലെ ആളൊഴിഞ്ഞ ഒരു സീറ്റുമോർത്ത് അയാൾ വെറുതെ വിങ്ങിപ്പൊട്...