Home Authors Posts by മനോജ്

മനോജ്

24 POSTS 0 COMMENTS
Manoj is a writer, blogger from Palakkad. He writes contents on current affairs, cinema, sports, health, technology, social media and WordPress in online journals and blogs. His stories appeared across several magazines and portals.

ഇരട്ടക്കുട്ടികളുടെ അച്ഛന്‍

  കോടമഞ്ഞ് അതിരിട്ടു നില്‍ക്കുന്നതും പച്ചപ്പ് നിറഞ്ഞതുമായ മലമുകളിലെ ആ ഓല മേഞ്ഞ കെട്ടിടത്തിനു ചുറ്റും പകല്‍ സമയത്തും നല്ല തണുപ്പാണെന്ന് വൈശാഖന് തോന്നി. അയാളും രണ്ടു മൂന്നു സുഹൃത്തുക്കളും മാത്രമാണ് അപ്പോള്‍ അവിടെ ഉണ്ടായിരുന്നത്. പുറത്ത് നിരത്തിയിട്ട മൂന്ന്‍-നാല് ബെഞ്ചും ഡസ്ക്കുമുണ്ട്. അവിടെയിരുന്നാല്‍ അങ്ങ് അകലെ തലയുയർത്തി നില്‍ക്കുന്ന മല നിരകള്‍ വരെ കാണാമെങ്കിലും അന്ന്‍ മഞ്ഞ് പലപ്പോഴും അവരുടെ കാഴ്ച മറച്ചു. കെട്ടിടത്തിനകത്ത് വാറ്റ് നടക്കുന്നു. ആവശ്യക്കാര്‍ക്ക് പിന്‍വശത്തുള്ള ചെറിയ ഹ...

അവള്‍

അമ്മേ, അമ്മയ്ക്ക് സുഖമാണോ? അടുത്തിടെ പണി പൂര്‍ത്തിയാക്കിയ, സിമന്‍റ് മാത്രം തേകിയ, ആ കൊച്ചു വീടിന്‍റെ പൂമുഖത്ത് തൂക്കിയ ഇരുപതുകാരിയുടെ ഫോട്ടോ മുറ്റം അടിച്ചു വാരുകയായിരുന്ന അമ്മയോടു ഒരുനാള്‍ ചോദിച്ചു.പക്ഷെ അമ്മ അത് കേട്ടില്ല.മനസ്സ് ചോദിക്കുന്നത് മറ്റാര്‍ക്കും കേള്‍ക്കാന്‍ സാധിക്കില്ലല്ലോ.ജീവനില്ലെന്നു നമ്മള്‍ കരുതുന്ന ചിത്രങ്ങള്‍ക്കു പക്ഷെ ജീവനുള്ള മനസ്സുണ്ട്. മാസങ്ങള്‍ക്ക് മുമ്പാണ് ആ കുടുംബത്തിന്‍റെ വിളക്കായിരുന്ന ശ്രീജ എന്ന, ഫോട്ടോയില്‍ ചിരിച്ച മുഖത്തോടെ ഇരിക്കുന്ന ആ പെണ്‍കുട്ടി, ദാരുണ...

സൗപര്‍ണികയുടെ മരണം

  ചുറ്റും കാടു പിടിച്ചു തുടങ്ങിയ, പൊടി നിറഞ്ഞ അന്തരീക്ഷത്തില്‍ അവള്‍ തനിച്ചാണ് നിന്നത്. അവള്‍ ആ നില്‍പ്പ് നില്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെ ആയി. ഗേറ്റ് തുറന്ന് ഒരാള്‍ വരുന്നത് അവള്‍ ദൂരെ നിന്നേ കണ്ടു. അടുത്തു വന്നപ്പോള്‍ അത് മേനോന്‍ സാറിന്‍റെ ഇളയ മകന്‍ രാമചന്ദ്രന്‍റെ ഡ്രൈവര്‍ ഹരിയാണെന്ന് അവള്‍ക്ക് മനസിലായി. മിസ്സ്  മേനോന്‍, അങ്ങനെ നിന്‍റെ കാര്യത്തില്‍ ഒരു തീരുമാനമായി. നിന്നെ ഞങ്ങള്‍ വില്‍ക്കാന്‍ പോകുകയാണ്. അതും ലേലം വിളിച്ച്........... കിട്ടുന്ന തുക മുതലാളിമാര്‍ പങ്കിട്ടെടുക്ക...

വിവാഹമോചനങ്ങളും മലയാള സിനിമയും

പരസ്പരം ഇഷ്ടപ്പെടുന്ന രണ്ടു മനസുകളുടെ കൂടിച്ചേരലാണ് വിവാഹം. ബാഹ്യ സൗന്ദര്യം, സാമ്പത്തിക പശ്ചാത്തലം, ജാതി,മതം എന്നിവയൊക്കെ നോക്കിയാണ് മിക്കവരും വിവാഹം നടത്തുന്നതെങ്കിലും മനപൊരുത്തം തന്നെയാണ് അതില്‍ മുഖ്യം. അതില്ലാതെ വന്നപ്പോള്‍ പല കൊടികെട്ടിയ ദാമ്പത്യ ബന്ധങ്ങളും തകര്‍ന്നു വീഴുന്നത് പലവട്ടം നമ്മള്‍ കണ്ടു. കേരളവും അക്കാര്യത്തില്‍ വിഭിന്നമല്ല. ഒരു ദശകം മുമ്പ് വിവാഹ മോചനങ്ങള്‍ വളരെ അപൂര്‍വമായി മാത്രം നടന്നിരുന്ന സംസ്ഥാനത്ത് ഇപ്പോള്‍ അത്തരം കേസുകള്‍ നിത്യ സംഭവമാണ്. കഴിഞ്ഞ വര്‍ഷം 40,000 ത്തില്‍ പരം...

തമിഴക രാഷ്ട്രീയവും സിനിമയും തമ്മില്‍

  ഒരു തട്ടുപൊളിപ്പന്‍ സിനിമയുടെ എല്ലാ ചേരുവകളും അടങ്ങിയതാണ് ഇന്നത്തെ തമിഴക രാഷ്ട്രീയം. ഉശിരന്‍ ഡയലോഗുകളും പ്രതികാരവും സംഘട്ടനവുമെല്ലാം അതില്‍ വേണ്ട പോലെ അടങ്ങിയിരിക്കുന്നു. ദ്രാവിഡ മുന്നേറ്റ കഴകം നേതാവ് കരുണാനിധിയാണ് അന്‍പതുകളില്‍ സിനിമ-രാഷ്ട്രീയ ബന്ധത്തിനു തുടക്കമിട്ടതെങ്കിലും പിന്നീട് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചിറക്കിയ എംജിആര്‍ മുതല്‍ അടുത്തകാലത്ത് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ വിജയ് വരെയുള്ളവര്‍ ആ കൂട്ടുകെട്ട് ഊട്ടിയുറപ്പിച്ചു. പണ്ടുമുതലേ തമിഴ് മക്കള്‍ക്ക് കലയോടും ഒരു പ...

കേരളത്തെ മറക്കാനാവില്ല, മോഹന്‍ലാല്‍ ഇഷ്ട നടന്‍: ഡോ...

  നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിനെ കാണാനായി പെന്‍റ്ഹൌസിലെത്തുമ്പോള്‍ മനസ് അസ്വസ്ഥമായിരുന്നു. വിവിധ സ്വീകരണ പരിപാടികള്‍ കഴിഞ്ഞ് പുലര്‍ച്ചെയാണ് അദ്ദേഹം മടങ്ങിയെത്തിയതെന്ന് മാനേജര്‍ കോണ്‍വെ രാവിലെ ഫോണില്‍ പറഞ്ഞതാണ് എന്നെ സംശയാലുവാക്കിയത്. ഇന്‍റര്‍വ്യു നടക്കുമോ എന്നതിനെക്കുറിച്ച് അവര്‍ ഉറപ്പൊന്നും പറഞ്ഞതുമില്ല. എന്നാല്‍ നേരില്‍ കണ്ട് കേരളരമയില്‍ നിന്നാണ് വരുന്നതെന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചപ്പോള്‍ എതിര്‍ത്തൊന്നും പറയാതെ അവര്‍ അകത്തേയ്ക്ക് പോയി. പതിനെട്ടാം നൂറ്റാ...

മണിച്ചിത്രത്താഴും ഇന്ത്യന്‍ സിനിമയും

  പുറത്തിറങ്ങി ഇരുപത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും മലയാളികളുടെ പ്രിയപ്പെട്ട സിനിമയാണ് മണിച്ചിത്രത്താഴ്.1993ലെ ക്രിസ്തുമസ് അവധിക്കാലത്താണ് മധു മുട്ടം തിരക്കഥയെഴുതി ഫാസില്‍ സംവിധാനം ചെയ്ത ഈ സൈക്കോ ത്രില്ലര്‍ തിയറ്ററുകളില്‍ എത്തിയത്. മോഹന്‍ലാലും സുരേഷ് ഗോപിയും നായക വേഷങ്ങള്‍ ചെയ്ത ശോഭനയുടെ വ്യത്യസ്ഥമായ ഭാവ പകര്‍ച്ചകള്‍ കണ്ട സിനിമ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചു.  അക്കാലത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു ഈ സിനിമ. അഞ്ചു കോടിയില്‍പരം രൂപയാണ് ചിത്രം എ ക്ലാസ് ബി ക്ലാസ് തിയറ്ററു...

കാമില്ലയുടെ രണ്ടാം വരവ്

  സൂര്യന്‍ പടിഞ്ഞാറേക്ക്‌ ചാഞ്ഞു നില്‍ക്കുന്ന ഒരു സായാഹ്നത്തില്‍, നെടുമ്പാശ്ശേരിയില്‍ വന്നുനിന്ന ഒമാന്‍ എയര്‍ വിമാനത്തില്‍ നിന്നിറങ്ങി, കസ്റ്റംസ് ക്ലിയറന്‍സും കഴിഞ്ഞ് എയര്‍പോര്‍ട്ട് വിടുമ്പോഴും, ഹോട്ടലിലേക്കുള്ള യാത്രാമദ്ധ്യേ, ടാക്സി ട്രാഫിക്‌ ജാമില്‍ പെട്ട് നില്‍ക്കുമ്പോഴും, പിന്നീട് ഡ്രൈവര്‍ പരിചയപ്പെടുത്തിയ കോണ്ടിനെന്‍റല്‍ പ്ലാസയില്‍ റൂമെടുക്കുമ്പോഴും കാമില്ലയുടെ മനസ്സ് പതിവില്ലാത്ത വിധം അസ്വസ്ഥമായിരുന്നു............... ദേവദത്തന്‍ തന്നെ ഒഴിവാക്കി എവിടെയാണ് ഒളിച്ചത് ? ഇന്നലെ രാവ...

ട്രംപിന്‍റെ കിരീടധാരണവും ഹിലാരിയുടെ നഷ്ട സ്വപ്നവും...

അമേരിക്കയുടെ പുതിയ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ഡോണാള്‍ഡ് ട്രംപും നമ്മുടെ മംഗലശ്ശേരി നീലകണ്‍ഠനും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ ? രാഷ്ട്രീയത്തിലെ തുടക്കക്കാരനായ ട്രംപ് എന്ന ശതകോടിശ്വരന് അങ്ങനെയൊരു പ്രതിഛായയാണ് അടുത്തിടെ വരെ നമുക്കിടയില്‍ ഉണ്ടായിരുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ബിസിനസ് സംരംഭങ്ങള്‍, മോഹിച്ച ഏത് പെണ്ണിനും വില പറയുന്ന ശീലം, ധൂര്‍ത്തന്‍ എന്നിങ്ങനെ അദ്ദേഹത്തിന് മാധ്യമങ്ങള്‍ ചാര്‍ത്തിക്കൊടുത്ത വിശേഷണങ്ങള്‍ അനവധിയാണ്. ഇട്ടു മൂടാനുള്ള സ്വത്ത്‌ സ്വന്തമായുണ്ടായിരുന്ന നീല...

അതിര് കടക്കുന്ന മലയാളി നായികമാര്‍

  മലയാള നടീ നടന്മാര്‍ മറുഭാഷകളില്‍ അഭിനയിക്കുന്നതും നമ്മുടെ സിനിമ പ്രവര്‍ത്തകര്‍ മറ്റ് ഭാഷകളില്‍ സിനിമ ചെയ്യുന്നതും ഒരു പുതുമയല്ല. പണ്ട് മുതലേ ആ പതിവുണ്ട്. മലയാളത്തെ അപേക്ഷിച്ച് കിട്ടുന്ന മെച്ചപ്പെട്ട പ്രതിഫലവും അംഗീകാരങ്ങളുമാണ് പലരെയും അന്യഭാഷകളില്‍ ചേക്കേറാന്‍ പ്രേരിപ്പിക്കുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വന്‍ വിപണിയാണ് തമിഴ്-തെലുങ്ക് സിനിമകളുടേത്. ഹിന്ദി സിനിമയാണ് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഫിലിം ഇന്‍റസ്ട്രി. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ മലയാളം ഉള...

തീർച്ചയായും വായിക്കുക