Home Authors Posts by മനോജ്

മനോജ്

24 POSTS 0 COMMENTS
Manoj is a writer, blogger from Palakkad. He writes contents on current affairs, cinema, sports, health, technology, social media and WordPress in online journals and blogs. His stories appeared across several magazines and portals.

രാജ്യസ്നേഹി

രാജധാനി ബാറിലെ മങ്ങിയ വെളിച്ചത്തില്‍ ഒരു കയ്യില്‍ സ്കോച്ചിന്‍റെ നിറഞ്ഞ ഗ്ലാസും പിടിച്ച് വിജയശ്രീലാളിതനെ പോലെ ഇരിക്കുന്ന ഭാസിയെ കണ്ടപ്പോള്‍ ശിവനെന്തോ പേടി തോന്നി.  ലോകം കീഴടക്കിയ ഭാവമാണ് അയാളുടെ കണ്ണുകളില്‍. എന്തൊക്കെയോ ഗൂഢ പദ്ധതികളില്‍ മുങ്ങിത്താണുകൊണ്ടിരുന്ന അയാള്‍ മനസ്സിനെ പാകപ്പെടുത്താനെന്നപോലെ സിഗരറ്റ് പുക ചുറ്റുമുള്ള ലോകത്തേക്ക് തള്ളിക്കൊണ്ടിരുന്നു.  നാല്പതിനടുത്ത് പ്രായമുണ്ട് ഭാസിക്ക്. മുന്നില്‍ കഷണ്ടി കയറിയ രൂപം. സ്ത്രീകള്‍ ദൌര്‍ബല്യമാണെങ്കിലും അവിവാഹിതനായി തുടരുന്നു. അതേക്കുറിച...

അച്ഛനും മകളും

അഹമ്മദാബാദ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് എങ്ങോട്ടെന്നില്ലാതെ വണ്ടി കയറുമ്പോള്‍ സുകേശന്‍റെ മനസ് ആകുലമായിരുന്നു. അല്‍പ്പം മുമ്പാണ് കരീം നഗറിലെ ഫ്ലാറ്റില്‍ നിന്ന് നന്ദിത എന്ന മകള്‍ അയാളെ ഇറക്കി വിട്ടത്. അച്ഛന് വൃത്തി പോര, വരുന്നവരോട് മാന്യമായി പെരുമാറാന്‍ അറിയില്ല, ഒരു ജോലിയും നേരാം വണ്ണം ചെയ്യില്ല എന്നിങ്ങനെ നൂറു നൂറു കുറ്റങ്ങള്‍ പറയുക പതിവായിരുന്നുവെങ്കിലും ആറു വയസുകാരന്‍ മകന്‍ ആകാശ് ബാത്ത്റൂമില്‍ തെന്നി വീണതാണ് അവളെ പെട്ടെന്ന് ചൊടിപ്പിച്ചത്.  അച്ഛന്‍ ബാത്ത്റൂം ശരിക്ക് ക്ലീന്‍ ചെയ്യാതിരുന്നത...

മറുനാട്ടില്‍ ഒരു മലയാളി

നോട്ട് മാറാനായാണ്‌ ജഹാംഗീര്‍ പട്ടണത്തിലെ ദേശ സാല്‍ക്കൃത ബാങ്കിന്‍റെ ശാഖയിലെത്തിയത്. ഉത്തരേന്ത്യയിലെ ഒരു ഇടത്തരം പട്ടണമാണ് വേദി. ഒരു പെയിന്‍റ് കമ്പനിയിലെ ജോലിക്കായാണ് അയാള്‍ മാസങ്ങള്‍ക്ക് മുമ്പ് നാട്ടില്‍ നിന്ന് ഇങ്ങോട്ട് വണ്ടി കയറിയത്. ആദ്യമൊക്കെ കാര്യങ്ങള്‍ സുഗമമായി നടന്നെങ്കിലും കഴിഞ്ഞ ദിവസം പ്ലാന്‍റ് സൂപ്പര്‍വൈസറുമായുള്ള അഭിപ്രായ വ്യത്യാസം പരിധി വിട്ടതോടെ അയാളെ കമ്പനിയില്‍ നിന്ന് പുറത്താക്കി. പൊടിപ്പിടിച്ചു കിടന്ന മലമ്പാത പിന്നിട്ട് ബാങ്കിന്‍റെ പരിസരത്തെത്തിയ ജഹാംഗീര്‍ അന്തം വിട്ടു ...

ലക്ഷപ്രഭു

  പള്ളിക്കടുത്തുള്ള ആളൊഴിഞ്ഞ പുരയിടത്തില്‍ നിന്നാണ് അശോകന് ആ ബാഗ് കിട്ടിയത്. തുറന്ന് നോക്കിയപ്പോള്‍ ആയിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടുകള്‍. കൂടുതലൊന്നും ആലോചിക്കാതെ സ്ഥലം കാലിയാക്കിയ അയാള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അംഗീകൃതവും അല്ലാത്തതുമായ വഴികളിലൂടെ ആ നോട്ടുകെട്ടുകളെ വെളുപ്പിച്ച് കുട്ടപ്പനാക്കി. ലോട്ടറി കച്ചവടവും അല്ലറ ചില്ലറ സ്ഥലമിടപാടുകളും ഉണ്ടായിരുന്നത് കൊണ്ട് അയാള്‍ക്ക് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. വയസ് നാല്‍പ്പത് കഴിഞ്ഞെങ്കിലും കുടുംബ പ്രാരാബ്ധങ്ങള്‍ കാരണം അവിവ...

ജയലളിത അഥവാ അഗ്നി നക്ഷത്രം

  ജയലളിത ജയരാമന്‍. അഥവാ തമിഴകത്തിന്‍റെ പുരട്ചി തലൈവി. എംജിആറിനു ശേഷം തമിഴകത്തെ ഇത്ര മാത്രം സ്വാധീനിച്ച മറ്റൊരു നേതാവില്ല. പഴയ മൈസൂര്‍ സംസ്ഥാനത്തിലെ മേലുകൊട്ടെയില്‍ നിന്ന് പോയസ് ഗാര്‍ഡനിലേക്കുള്ള അവരുടെ വളര്‍ച്ച സംഭവ ബഹുലവും ദ്രാവിഡ രാഷ്ട്രീയത്തിലെ ഒരു കാലഘട്ടത്തിന്‍റെ നേര്‍ക്കാഴ്ചയും കൂടിയാണ്. നൃത്തം, സംഗീതം, സാഹിത്യം, കായികം, സിനിമ, രാഷ്ട്രീയം എന്നിങ്ങനെ ജയ കഴിവ് തെളിയിച്ച മേഖലകള്‍ അനവധിയാണ്. കന്നഡ സൂപ്പര്‍താരം രാജ്കുമാറിന്‍റെ സിനിമയിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച അമ്മു എന്ന് അടുപ്പ...

രണ്ടായിരത്തിന്‍റെ ആത്മകഥ

  നാശം, വീണ്ടും രണ്ടായിരത്തിന്‍റെ നോട്ട് തന്നെ: എ ടി എമ്മില്‍ നിന്ന് കാശെടുത്ത യുവതി കൂട്ടുകാരികളെ നോക്കി പിറുപിറുക്കുന്നത് കേട്ടപ്പോള്‍ പുറത്തേയ്ക്ക് വന്ന രണ്ടായിരത്തിന് ശരിക്ക് കരച്ചില്‍ വന്നു. എത്ര ദിവസമായി ഈ കുറ്റപ്പെടുത്തല്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട്. ബാങ്കിലും കടയിലും റെയില്‍വേ സ്റ്റെഷനിലും എന്നു വേണ്ട എവിടെയും ആര്‍ക്കും തന്നെ വേണ്ട. ഓരോന്നോര്‍ത്ത് വിഷമിച്ചു കൊണ്ടിരുന്നപ്പോള്‍ യുവതിയുടെ പേഴ്സില്‍ കൂടെയുണ്ടായിരുന്ന നൂറിന്‍റെയും അമ്പതിന്‍റെയും പത്തിന്‍റെയുമൊക്കെ നോട്ടുകള്‍ രണ...

പ്രമാണി

റാവുത്തര്‍ വടക്കന്‍ മലബാറില്‍ അത്യാവശ്യം അറിയപ്പെടുന്ന ഒരു സമ്പന്നനാണ്. അയാളുടെ വീടിന്‍റെ പത്തായത്തിലും നിലവറയിലുമൊക്കെ പൂത്ത കാശാണെന്ന് നാട്ടില്‍ കൊച്ചു കുട്ടികള്‍ പോലും പറഞ്ഞ് നടക്കുന്നുമുണ്ട്. പക്ഷെ പറഞ്ഞിട്ടെന്താ, കെട്ട്യോന്‍ അറുത്ത കൈയ്ക്ക് ഉപ്പ് തേയ്ക്കാത്തവനാണെന്ന് ഭാര്യ റംലത്ത് ബീവി പോലും രഹസ്യമായി സമ്മതിക്കും. ആവശ്യക്കാര്‍ക്ക് ഏത് സമയത്തും അയാളെ സമിപിക്കാം. എന്നാല്‍ ആളും തരവും നോക്കി മാത്രമേ റാവുത്തര്‍ പണം കൊടുക്കൂ. ജോസഫേ, ഇപ്പൊ കാശിന് കുറച്ചു ബുദ്ധിമുട്ടാണ്. നീ പോയിട്ട് അടുത്...

ഒരേ മുഖം

ദേശസാല്‍ക്കൃത ബാങ്കിലെ തിരക്കിനിടയിലാണ് നോട്ട് മാറാനായി ക്യൂവില്‍ നില്‍ക്കുന്ന ആ വൃദ്ധയെ അയാള്‍ ശ്രദ്ധിച്ചത്. എവിടെയോ കണ്ടു മറന്ന മുഖം. നല്ല ഐശ്വര്യമുണ്ട്. എണ്‍പതിന് മുകളില്‍ പ്രായം കാണും. ക്യൂ പതുക്കെയാണ് നീങ്ങുന്നതെങ്കിലും അതിന്‍റെ അസ്വസ്ഥതയൊന്നും ആ മുഖത്ത് കാണാനില്ല. പകരം എന്തോ വലിയ കാര്യം ചെയ്യുന്ന സംതൃപ്തിയാണ്. അവര്‍ തന്നേ കണ്ടിട്ടില്ല. ഇനി അഥവാ കണ്ടാലും തിരിച്ചറിയണമെന്നുമില്ല. പെട്ടെന്നാണ് അടുത്ത് മെഡിക്കല്‍ ഷോപ്പ് നടത്തുന്ന സുഹൃത്ത് പ്രകാശന്‍ അയാളെ തട്ടി വിളിച്ചത്. ദാസാ, നീ ന...

കള്ളപ്പണക്കാരന്‍

  കുറേ നേരമായി പരിസരത്ത് ചുറ്റിത്തിരിയുന്ന ആ അപരിചിതനെ ചായക്കടക്കാരന്‍ കുമാരേട്ടനാണ് ആദ്യം കണ്ടത്. കയ്യിലൊരു കറുത്ത സ്യൂട്ട്കേയ്സുമുണ്ട്. ചോദിച്ചപ്പോള്‍ കോപ്രാംതുരുത്ത് നിവാസികള്‍ക്ക് അത്ര പരിചയമില്ലാത്ത ഏതോ ഭാഷയാണ്‌ അയാള്‍ മൊഴിഞ്ഞത്. കയ്യിലെ പെട്ടി അവിചാരിതമായി തുറന്നപ്പോള്‍ കണ്ടത് അടുക്കി വച്ചിരിക്കുന്ന അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും കെട്ടുകളാണ്. അതോടെ വന്നിരിക്കുന്നത് കള്ളപ്പണക്കാരന്‍ തന്നെയാണെന്ന് നാട്ടുകാര്‍ ഉറപ്പിച്ചു. കറന്‍സി നിരോധനം കാരണം ചാക്കില്‍ നോട്ടുകെട്ടുകളുമായി...

ശ്രദ്ധാഞ്ജലി

സമയം ചെല്ലും തോറും പ്രകാശന്‍ കൂടുതല്‍ അസ്വസ്ഥനായി. മാഷ് ഇതുവരെ എഴുന്നേറ്റിട്ടില്ല. പത്രങ്ങളും ചാനലുകളും പുറത്തു കാത്തിരിക്കാന്‍ തുടങ്ങിയിട്ട് മണിക്കൂര്‍ ഒന്നായി. വെളുപ്പിന് ആറു മണിക്ക് വാര്‍ത്ത വന്നതു മുതല്‍ നേരിട്ടും ഫോണിലൂടെയുമുള്ള ഓരോരുത്തരുടെയും ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു മടുത്തു. എല്ലാവര്‍ക്കും അറിയേണ്ടത് മാഷ് എന്തു പറയുന്നു, അവസാനമായി കാണാന്‍ അദ്ദേഹം പോകുമോ എന്നൊക്കെയാണ്. അദ്ദേഹത്തോട് ചോദിക്കാതെ ഞാനെന്തു പറയാനാണ് ? കഴിഞ്ഞ ഇരുപത്തിനാല് വര്‍ഷമായി ഒരു നിഴല്‍ പോലെ കൂടെയുണ്ടെങ്കിലും ആ...

തീർച്ചയായും വായിക്കുക