മനോഹരന്‍ വെങ്ങര
കടലാഴങ്ങളിലെ പ്രണയം
സന്ധ്യയോടാണെന്റെ പ്രണയംനിലാവുപോലെ ശാന്തമാണി പ്രണയംനീ അറിയുന്നുവോ ഇല്ലയോനിനക്കായി നിനവില്‍ വിരിഞ്ഞപൂവുപോലെ നഗ്നനാണ് ഞാന്‍ഒരു മറ, നീയാകുന്നതും കാത്ത്ഒരു മഴയായെന്‍,ദാഹജലമാകുന്നതും കാത്ത്അറിയുന്നു നീ പൊഴിക്കുമീഅനുരാഗം ഗംഗയെപ്പോല്‍നിര്‍മ്മലമെന്നാകിലുംകാതങ്ങളൊഴുകി ലയിപ്പാന്‍ ഞാന്‍,കാത്തിരിപ്പെന്ന തപസില്‍ മുഴുകും...ഒഴുകിത്തെളിയുമീ പ്രണയനിര്‍വൃതിഓളങ്ങളായി നിന്‍പാദപത്മങ്ങളില്‍ചുംബനമുദ്ര ചാര്‍ത്തിടുമ്പോള്‍അറിയാതെ അറിയാതെ നിന്നിലലിയാന്‍കടലാഴങ്ങളില്‍ സപ്തവര്‍ണ്ണങ്ങളാല്‍മഴവില്ലായി ഒളിച്ചിരിക്കാന്‍... ...
ഭൂപടത്തില്‍ കാണാത്തൊരിടം
ഇവിടെ എങ്ങനെ വന്നു പെട്ടു എന്ന കാര്യത്തില്‍ എനിക്കൊരു നിശ്ചയവുമില്ല. ഇങ്ങനെ ഒരിടം ഭൂമിയില്‍ ഉള്ളതായി സ്വപ്നത്തിലെങ്കിലും കടന്നുവന്നതായി ഞാന്‍ ഓര്‍ക്കുന്നതുപോലുമില്ല. ഭൂപടം നോക്കി നോക്കിയാണ് ഈ അത്യപൂര്‍വസ്ഥലത്ത് എത്തിപ്പെട്ടതെന്ന് മാത്രമെനിക്കറിയാം. അദ്യകാലങ്ങളില്‍ പലവഴി ശ്രമിച്ചിട്ടും എനിക്കിവിടം വിട്ടു പുറത്താനുള്ള ഒരു പഴുതും കണ്ടെത്താനായില്ല. വന്നുവന്ന് ഇപ്പോഴാകട്ടെ രക്ഷപ്പെടണം എന്ന ചിന്ത മനസ്സിനെ മഥിക്കുന്നതേയില്ല! എല്ലാം കൊണ്ടും ഞാന്‍ വളരെ വളരെ ഹാപ്പിയണ്. !! ഇഷ്ടം, പ്രണയം, ആശങ്ക, കരുതല്‍,...