മനോഹരൻ കുഴിമറ്റം
വാർത്ത.
മന്ത്രിയുടെ മകൻ ആകെ പരവശനായി. ഓരോ വാർത്തയും പടവും അവനെ പിടിച്ചുകുലുക്കി. കുടുംബത്തിൽ ഒന്നുമല്ലാതിരുന്ന തന്റെ പിതാവ് പത്രങ്ങളിൽ സംഭവബഹുലമായ വാർത്തകൾ സൃഷ്‌ടിച്ച് അതികായനായി പരിലസിക്കുന്നു. ഈ മന്ത്രിയുടെ പുത്രനല്ലേ താൻ. എന്നിട്ടും തനിക്കെന്തേ ഒരു വാർത്ത സൃഷ്‌ടിക്കാൻ കഴിയുന്നില്ല. തന്റെ പേരും ഫോട്ടോയും പത്രങ്ങളുടെ മുൻപേജിൽ വരാൻ എന്താണ് ചെയ്യേണ്ടത്? മോഷണം നടത്തിയാൽ അധികാരികളുടെ ഇടികൊളളും. പത്രത്തിൽ പേരോ ചിത്രമോ വന്നെങ്കിലായി. വിഗ്രഹമോഷണമായാലോ? അവിടെയും തന്നെ രക്ഷിക്കാൻ പിതാവു് ഓടിയെത്തും...