മനോഹർ തോമസ്
ചിരി
ബോധം ഉണരുമ്പോൾ ആദ്യം കേട്ടത് കരച്ചിലാണ്. പിന്നീട് അത് തന്റേതുതന്നെയാണെന്ന തിരിച്ചറിവുണ്ടായി. കാതരമായ താരാട്ടിനും, മൃദുലമായ സ്‌പർശനങ്ങൾക്കും വേണ്ടി കാത്തു കാത്തു കിടന്നു. അമ്മ വന്നില്ല. ആരും വന്നില്ല. പിന്നീട് ആ കരച്ചിൽ തേങ്ങലായി ഉരുകിയൊലിച്ച് ഉറക്കത്തിലാണ്ടു. അച്ഛൻ പറഞ്ഞു തോരാത്ത നിലവിളി ആത്മാവുകളെ അകറ്റും - സൗഹൃദങ്ങൾ അകന്നകന്നു പോകുന്ന പാദപതനം കേൾക്കുന്നില്ലേ? ചിരിയുടെ താളവലയം ഉണ്ടാക്കൂ! ആനന്ദാങ്കിത കാന്തവലയത്തിനുള്ളിൽ നീയൊരു രാജകുമാരനാകും. കണ്ണീരാടുന്ന ഓർമ്മകളെ വിദൂരസ്‌ഥലികളിലേയ...