മണർകാട് മാത്യു
എഡിറ്ററും രചയിതാവും
പ്രവൃത്തി സംതൃപ്‌തിയിലെത്തുന്നു; കഠിനാദ്ധ്വാനത്തിന്റെയും സംഘർഷത്തിന്റെയും പടികൾ ചവിട്ടി, കൈപ്പിടിയില്ലാത്ത കാലത്തിന്റെ പിരിയൻ കോവണിക്കു മേലേയെത്തുമ്പോൾ, ചുമതലയിലുളള പ്രസിദ്ധീകരണങ്ങളുടെ ഓരോ ലക്കവും പുറത്തു വരുമ്പോൾ ഞാൻ അതനുഭവിക്കുന്നു. അനുപമമായ പുതുമയോടെ വാർഷികാനുഭവമാക്കുന്നത് മനോരമ വാർഷികപ്പതിപ്പിന്റെ ആസൂത്രണ നിർവ്വഹണത്തിൽ. അതിന്റെ പാരമ്യം, മോഹിച്ച രചന കൈയിലെത്തുമ്പോഴാണ്. ഒരു സാധാരണ എഡിറ്ററുടെ അനുഭവമിതാണെങ്കിൽ ആത്മാർത്ഥമായി യത്‌നിക്കുന്ന രചയിതാവിന്റെ തൃപ്‌തി എത്ര മടങ്ങ്! ...