മണ്ണാറക്കയം ബേബിസ്‌മാരക ട്രസ്‌റ്റ്
എം.കെ. ചന്ദ്രശേഖരന് മണ്ണാറക്കയം ബേബി അവാർഡ്
ചലച്ചിത്ര പ്രവർത്തകനും ഫിലിം ക്രിട്ടിക്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായിരുന്ന മണ്ണാറക്കയം ബേബിയുടെ ഓർമ്മയ്‌ക്കായി അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ രൂപം നൽകിയ സ്‌മാരക ട്രസ്‌റ്റിന്റെ ആദ്യ അവാർഡുകളിലൊന്ന് പ്രശസ്‌ത കഥാകൃത്തും നോവലിസ്‌റ്റും പത്രപ്രവർത്തകനുമായ - ഇപ്പോൾ പുഴ.കോമിന്റെ എഡിറ്ററുമായ എം.കെചന്ദ്രശേഖരന് ലഭിച്ചിരിക്കുന്നു. ചലച്ചിത്രരംഗത്തെ സാഹിത്യവിഭാഗത്തിനാണ് അവാർഡ്. ക്രിട്ടിക്‌സ് വേൾഡ് മാസികയിലെഴുതിയ ‘തർക്കോവ്‌സ്‌കി അധികാരവർഗ്ഗത്തോട് എന്നും കലഹിച്ച് നിന്ന പ്രതിഭ’ എന്ന ലേഖനത്തിനാണ് ച...