Home Authors Posts by മാങ്കുളം ജി.കെ.

മാങ്കുളം ജി.കെ.

0 POSTS 0 COMMENTS

ഭയം

പണ്ട്‌- പളളിക്കൂടത്തിൽ പോകുന്ന വഴിക്ക്‌ പിളേളരെ പിടിത്തക്കാരുണ്ടാകുമെന്ന ഭയം. ഇന്ന്‌- പളളിക്കൂടത്തിൽ നിന്നു പിളേളരെ പിടിത്തക്കാർ വരുന്നു എന്ന ഭയം. Generated from archived content: story3_june_05.html Author: mankulam-gk

ഉഷ്ണമാപിനി

സുപ്രഭാതം... ഏഴടിയാൽ നാഴികമണികാലമളന്നു. പതിവുപോലെ ഞാൻ കാപ്പിയും പത്രവും കൈക്കൊണ്ടു. ചരിത്രത്തിലാദ്യമായി കേരളത്തിൽ ഏറ്റവും വലിയ ചൂട്‌ നാല്പതിന്റെ സ്‌കെയിലിൽ പൊങ്ങിയതായി വാർത്ത. അധർമ്മം പെരുത്തതുകൊണ്ടാണ്‌ ആത്മീയ ഭക്തിവാദികൾ, മരങ്ങൾ വെട്ടുന്നതു മൂലമെന്നു പ്രകൃതി സ്നേഹികൾ “മരമില്ലാത്ത കടലിലും മഴപെയ്യുന്നില്ലേ” എന്നു മന്ത്രിച്ചോദ്യം. കലങ്ങിയ മനസ്സുമായി കാപ്പിയും പത്രവും തീർന്നപ്പോൾ ഞാൻ കർമ്മവ്യഗ്രതയിലേക്ക്‌ രാത്രിയിൽ മേശവിളക്കിനു മുന്നിൽ കേരളചരിത്രം തുറന്നു. അറബിസഞ്ചാരി അൽ അബ്‌ത്തിരിയുടെ പതിനാലാ...

കാലം

കാലമേ നിൻ കൊടുങ്കാറ്റിൽ ഏതു ക്ഷുഭിതയൗവനവും ശുഷ്‌കപത്രം Generated from archived content: poem9_july.html Author: mankulam-gk

എഴുത്താണി

ആദ്യം വട്ടെഴുത്ത്‌ കോലെഴുത്ത്‌ കല്ലെഴുത്ത്‌ പിന്നെ ആണെഴുത്ത്‌ പെണ്ണെഴുത്ത്‌ ദളിത്‌ എഴുത്ത്‌... എഴുത്തച്ഛൻ തലയിൽ കൈവച്ച്‌ തലയിലെഴുത്തിനെ പഴിക്കുന്നു. Generated from archived content: poem8_oct16_07.html Author: mankulam-gk

എഴുന്നളളത്ത്‌

എന്റെ പുഞ്ചിരിച്ചാമരം വീശലും എന്റെ കൺകളാമാലവട്ടങ്ങളും, സ്വർണ്ണ വർണ്ണത്തിടമ്പിൻ പ്രസാദവും കണ്ടുനിങ്ങളിങ്ങെന്നടുത്തെത്തുകിൽ മത്തദുഷ്‌ടമധൃഷ്യമാകുന്നൊരു- ചിത്തമാം ഗജം കണ്ടു നടുങ്ങീടും. Generated from archived content: poem4_oct.html Author: mankulam-gk

ദ്വയം

എന്നിൽ നിന്നുളെളാരു മോചനമാണെനി- ക്കെന്നേക്കുമായുളള മോഹം മഹാപ്രഭോ Generated from archived content: poem2_jan2.html Author: mankulam-gk

സ്വാതന്ത്ര്യദിനം

അമ്മഃ- പകലവനുടെ യാത്ര പകുതിയായ്‌, പക്ഷേ മകൻ ബോധരഹിതനെപ്പോലെ ബോധശൂന്യമുറങ്ങുന്നു. ‘വെളിച്ചമായുണ’രെന്നു വിളിച്ചപ്പോൾ ശല്യമായി സ്വാതന്ത്ര്യദിനത്തിൽപോലും സ്വാതന്ത്ര്യമായുറങ്ങേണ്ടേ? എന്നു ചൊല്ലിയവൻ പുത- ച്ചൊന്നുകൂടിമയക്കമായ്‌. അച്‌ഛൻഃ- ഇനിയും നീ വിളിക്കേണ്ട ഉറങ്ങട്ടേയഥേഷ്‌ടമായ്‌ തനിയേയൊരു നേരത്തു കൺതുറക്കും കാലംവരാം. അതിനായി പ്രാർത്ഥിയ്‌ക്കാമെ- ന്നതുമാത്രംചെയ്യാം നമ്മൾ- ക്കതിന്നുപര്യവകാശ- മില്ലയീതലമുറയിൽ. പ്രതിബന്ധമില്ലാതെങ്ങും സ്വാതന്ത്ര്യമാണിവർക്കെന്നും അതിലല്‌പം കയ്യണയ്‌ക്കാൻ മാതാപിതാക്കൾക്കു...

ആത്മീയമോ സ്വാർത്ഥമോ

പ്രഭാതവും സായം സന്ധ്യയും പോലെ ബാല്യവും വാർദ്ധക്യവും പോലെ ഉത്തരദക്ഷിണധ്രുവങ്ങൾ പോലെ വ്യത്യസ്‌തങ്ങളെങ്കിലും ഏറെ സാമ്യം തോന്നുന്ന രണ്ടുണ ഭാവങ്ങളായിരിക്കുന്നു ഇന്ന്‌ ആത്മീയതയും സ്വാർത്ഥതയും. സ്വാർത്ഥതയ്‌ക്ക്‌ ആത്മീയഭാവമോ ആത്മീയതയ്‌ക്ക്‌ സ്വാർത്ഥഭാവമോ എന്നു നിർണ്ണയിക്കുവാൻ അല്‌പം ക്ലേശമാണെങ്കിലും ആദ്യത്തേതിനാണ്‌ പ്രാബല്യം എന്നു തോന്നുന്നു. ആത്മീയതയുടെ ഔന്നത്യത്തിൽ എത്തിയ ഒരാളുടെ പ്രത്യേകതകൾ എന്തെല്ലാമെന്നു നോക്കാം. അയാൾ പൊതുവെ നിസ്സംഗനും നിർമ്മമനും ബാഹ്യലോക ബന്ധങ്ങൾ വെടിഞ്ഞവനും ആത്മാരാമനും (ത...

ഇന്നത്തെ ചിന്തകൾ

1) വിലക്കപ്പെട്ട ഒരു കനി തിന്നപ്പോൾ ആദിപിതാക്കൾക്ക്‌ ലജ്ജയായി. ആയിരം കനിതിന്നാലും ഇന്ന്‌ നമുക്ക്‌ നാണമില്ല. 2) ഗർഭശ്രീമാൻ പോലും വിനയാന്വിതനായിരുന്ന ഈ നാട്ടിൽ അല്‌പ ശ്രീമാന്മാർ ഞെളിഞ്ഞ്‌ നടക്കുന്നു. 3) കഴിഞ്ഞ കാലത്ത്‌ തിരശ്ശീലയുളള കലകൾക്കായിരുന്നു പ്രാധാന്യം. (നാടകം, കഥകളി) ഇന്ന്‌ തിരശ്ശീലയിലെ കളിക്കായി. അതിൽ തന്നെ ശീല ഇല്ലാത്തതിനും. 4) ഗാന്ധിജിയുടെയും ശ്രീനാരായണ ഗുരുവിന്റെയും ജന്മ ചരമദിനങ്ങൾ മദ്യപന്മാർ കൃത്യമായി ഓർക്കുന്നു. കാരണം ആ ദിനങ്ങളിൽ ഷാപ്പ്‌ അടവാണ്‌. ...

ആളുവില – കവിതവില

ആളുവില കല്ലുവില എന്ന ചൊല്ലിന്‌ കാലികമായി ഒരു പാഠഭേദം വരുത്തിയാൽ ആളുവില കവിത വില എന്ന്‌ പറഞ്ഞുപോകും ചില പുതിയ പ്രവണതകൾ കാണുമ്പോൾ. കല്ലിന്റെ പക്ഷത്തു വിൽപ്പനയാണെങ്കിൽ കവിതയുടെ ഭാഗത്ത്‌ വാങ്ങലാണെന്ന്‌ മാത്രം. പണ്ട്‌ കുമാരനാശാൻ കവിസ്ഥാനാർഹരില്ലത്രപേർ എന്ന്‌ പറഞ്ഞത്‌ ഇന്ന്‌ ഏറെ സത്യമായിരിക്കുന്നു. എങ്കിലും കവിത്വത്തിന്റെ സ്‌ഫുലിംഗങ്ങൾ അങ്ങിങ്ങു വിരളമായി കാണപ്പെടുന്നതിനാൽ അന്ധകാരാവൃതമായ ആധുനിക കവിതാരംഗത്ത്‌ ആശയ്‌ക്കുളള വക തീരെയണഞ്ഞുപോയിട്ടില്ല, പഴയ കാലത്ത്‌ കവിതയുടെ മാറ്റ്‌ നിർണ്ണയിച്ചിരുന്നത്‌ ജാതി,...

തീർച്ചയായും വായിക്കുക