മഞ്ജുഷ ജി.എസ്.
ഐശ്വര്യലബ്‌ധിക്കായുളള കളമെഴുത്ത്
കലയും അനുഷ്‌ഠാനവും ഒന്നിക്കുന്ന സവിശേഷമായ ഒരു സമ്പ്രദായമാണ് കളമെഴുത്ത്. കാവുകളിലും ക്ഷേത്രങ്ങളിലും ഗൃഹങ്ങളിലും അനുഷ്‌ഠാനപൂജാദികളോടനുബന്ധിച്ച് പഞ്ചവർണ്ണപ്പൊടികൊണ്ട് ചിത്രീകരിക്കുന്ന രൂപങ്ങളാണ് കളങ്ങൾ. ഭദ്രകാളിക്കളം, നാഗക്കളം, ബലിക്കളം, മന്ത്രവാദക്കളം എന്നീ നിരവധി കളങ്ങൾ ഉണ്ടെങ്കിലും തിരുവനന്തപുരത്തും പരിസരങ്ങളിലും നാഗപൂജ, ഐശ്വര്യലബ്‌ധി, ശുദ്ധീകരണം (ശുദ്ധികലശം) എന്നിവയ്‌ക്കുളള കളങ്ങളെക്കുറിച്ചാണിവിടെ പറയുന്നത്. നായർ മുതൽ നമ്പൂതിരിവരെയുളള ജാതിസമൂഹങ്ങളാണ് ആദ്യകാലത്ത് കളമെഴുത്തുനടത്തിപോ...