മഞ്ജു എം.എസ്സ്
നീ
നീയാദ്യം പൈദാഹങ്ങൾ തീർക്കുന്ന ഒരു മാധുര്യമായിരുന്നു ഇളം ചൂടുള്ള ഒരു മടിത്തട്ട്, പുറം കാഴ്‌ചകളിലേയ്‌ക്ക് ഒരു സവാരി ഒരു വിരൽത്തുമ്പിന്റെ വിശ്വാസമായി നീ പിന്നെ പിൻതുടരാൻ ചില പാദമുദ്രകൾ ഓടിത്തോൽപ്പിക്കാൻ ഒരു കൂട്ടായി നീ പിന്നെ പങ്കിട്ടെടുക്കുവാൻ ഒരു ചങ്ങാത്തം ഭാവതീവ്രമായ രണ്ടുമിഴികളായി നീ പിന്നെ ഹൃദയത്തിൽത്തൊട്ട ചില വാക്കുകൾ വരികൾക്കിടയിലെ കവിതകളായി നീ പിന്നെ കറുത്തൊരു മൗനത്തിന്റെ ദൈന്യതയായി നിറപ്പകിട്ടുള്ള ഒരു സ്വപ്നമായി നീ പിന്നെ നിസ്സംശയമായ ഒരു സ്‌പർശമായി പിന്നെയുമെന്റെ മടിത്തട്ടിലേയ്‌ക്കു വീ...
മേധാക്ഷയം
ഓർമ്മതൻ ചായങ്ങൾ മായ്‌ക്കുന്ന മസ്തിഷ്‌ക്ക- രോഗമൊന്നുണ്ടുപോൽ ‘മേധാക്ഷയം’ ഹാ! ദയനീയം! മറവിയിലാഴ്‌ത്തിടും ജീവിതമെന്ന മഹാനിയോഗം പേർത്തുമതാരോ പറഞ്ഞുകേട്ടിന്നു നീ- യോർത്തുഴറുന്നുവോ സംശയത്താൽ, പെട്ടെന്നു നാവിൽ വരാത്തൊരു നാമമായ് മൊട്ടിട്ടു നിന്നിലും രോഗമെന്നായ് സംശയം നന്ന്, നീയിന്നറിയുന്നതും നന്നുതാൻ സത്യം വിനാവിളംബം ഇല്ല നിൻ മേധയ്‌ക്കുരോഗ, മെന്നാകിലോ വല്ലാതെബോധിച്ചു മാനസത്തെ എന്നേ മറന്നു നീ നിൻപാദമാദ്യമായ് നന്നായ് പതിഞ്ഞൊരാപ്പൂഴിമുറ്റം നേരെനടക്കുവാൻ കുഞ്ഞേ നിനക്കെന്ന നേരോടെ നീണ്ട വിരൽത്തുമ്പുകൾ...