മാഞ്ഞൂര്‍ ഗോപാലന്‍
ജാതിയല്ല തകര്‍ക്കപ്പെടേണ്ടത്
ഇന്ത്യയില്‍ ജാതിവ്യവസ്ഥയ്ക്ക് ബീജീവാപം ചെയ്തത് 3500 വര്‍ഷം മുന്‍പ് മധ്യേഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കു കുടിയേറിപ്പാര്‍ത്ത ആര്യന്മാരാണ്. ആര്യന്‍ അധിനിവേശത്തിനു ശേഷം ബിസി 1500-ാമാണ്ടോടടുപ്പിച്ചാണ് 'ഋഗ്വേദം' തുടങ്ങിയ ഹിന്ദുമത ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടത്. അതിനു ശേഷമാണ് ജാതി വ്യവസ്ഥ രൂഢമൂലമായതെന്നു ചരിത്ര ഗവേഷകര്‍ പറയുന്നു. ഋഗ്വേദത്തിന്റെ അടിസ്ഥാന ഘടകങ്ങളില്‍ ഒന്നായ ' പുരുഷ സൂക്ത' ത്തിന്റെ പ്രചാരണത്തോടുകൂടിയാണ് ചാതുര്‍വര്‍ണ്യ വ്യവസ്ഥ ഇവിടെ വേരുറച്ചത്. ആര്യന്‍ അധിനിവേശത്തിന് ശേഷം ഹിന്ദുമതവും ജാതിവ്യ...