മണിശങ്കർ
അഭിമുഖം സംസ്‌കാരമാകുമ്പോൾ
രസകരമായ ഒരു ചോദ്യം നമുക്ക് നമ്മോടു തന്നെ ചോദിക്കാം. ഈ പ്രപഞ്ചത്തിൽ ഏറ്റവും അധികം അഭിമുഖങ്ങൾക്ക് വിധേയനായ വ്യക്തി ആരായിരിക്കാം? മലയാളത്തിൽ നമുക്കതിന് ഒറ്റ ഉത്തരമേയുള്ളു - വൈക്കം മുഹമ്മദ് ബഷീർ. കൗതുകകരമായ മറ്റൊരു ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ബഷീർ. മലയാളത്തിൽ (അതോ, ലോകത്തിലേക്ക് തന്നെയോ) ക്യാമറയ്‌ക്ക് പോസു ചെയ്‌ത മുഖം. ഈ രണ്ടു കാര്യങ്ങളിൽ ബഷീറിനെ തോൽപ്പിക്കാൻ മലയാളത്തിൽ ഇതുവരെ ആരും ഉണ്ടായിട്ടില്ല എന്നു വേണമെങ്കിൽ നമുക്കു ഉറപ്പിച്ചു പറയാം. നമുക്ക് അഭിമുഖത്തിലേക്ക് വരാം. ഇന്ത്യയിൽ ക...