മണികണ്‌ഠൻ അട്ടപ്പാടി
ബാല ലോകസംവിധായകരുടെ നിരയിലേക്ക്
ഏതൊരു കർത്തവ്യം നിർവഹിക്കുന്നുവോ ആ കർത്തവ്യം സമൂഹത്തിന് ഉതകുന്ന രീതിയിലാണെങ്കിലെ അതിന്റെ പ്രതിഫലനം മൂലമുണ്ടാകുന്ന പ്രതിഫലം സംതൃപ്‌തി നൽകുകയുള്ളൂ. ദൃശ്യമാധ്യമങ്ങളിലെ അവതരണം ഉണർത്തുന്ന എന്തുതരം അനുഭൂതിയും കൈമാറുന്നവിധം കണ്ട ദൃശ്യത്തെ ആസ്‌പദമാക്കി ഉണ്ടാക്കുന്ന അവതരണം ആ ദൃശ്യത്തിൽ നിന്നു വ്യതിചലിക്കുന്നില്ല. ഇന്ന് ഏറ്റവുമധികം ജനമനസ്സുകളെ സ്വാധീനിക്കുന്ന മാധ്യമം ചലചിത്രമാധ്യമമാണ്. സിനിമയെ കുറിച്ചുള്ള ചിന്തകൾ മുഴുവനും ഒരു വിനോദം എന്ന നിലയ്‌ക്കാണ്. ആ നിലയിൽ തന്നെ സിനിമയ്‌ക്ക് ഒരു ചട്ടകൂട്...
അവതാർ അവതരിച്ചകാലം
ഈ കാലഘട്ടത്തിൽ ദൃശ്യഭാഷ ഉതകുന്ന രീതിയിൽ ലിഖിതഭാഷ ഉതകുന്നില്ല എന്നതാണ് യഥാർത്ഥ്യം. അതിലൊരു വലിയ അതിശയോക്‌തി ഇല്ല. കാരണം കാലഘട്ടത്തിന്റെ പരിണാമവും, വായനയുടെ പരിമിതിയും. കലയും, കാലങ്ങളും പരസ്‌പരം പൂരകങ്ങളായി വർത്തിക്കുമ്പോൾ പിറവിയെടുക്കുന്ന സൃഷ്‌ടി സൃഷ്‌ടികർത്താവിന്റെ ഇച്‌ഛക്കനുസരിച്ച് രൂപഭംഗിനേടുന്നു. അതുപക്ഷെ സൃഷ്‌ടികർത്താവിന്റെ മാത്രം ഇച്‌ഛക്കനുസരിച്ചാണ്. അതുതന്നെയാണ് ദൃശ്യഭാഷയുടെ പരിമിതിയും. ലിഖതഭാഷയുടെ നേട്ടവും. ഒരു വായനക്കാരന് യഥേഷ്‌ടം സഞ്ചരിക്കാം ബോധമനസ്സും ഉപബോധമനസ്സും ഉപയോഗിച്ച്...
പരിഷ്‌ക്കാരവിരുന്ന്
പ്രിയ സുഹൃത്തേ, അവിടെ സുഖമന്ന് വിചാരിക്കുന്നു. ഇവിടെ എല്ലാവർക്കും സുഖമാണ്. കത്തെഴുതാൻ വൈകിയതിൽ ക്ഷമചോദിക്കുന്നു. കത്ത് വൈകിയതിന്റെ കാരണം പരിഷ്‌ക്കാര വിരുന്ന് ഒരുക്കാനുള്ള വിഭവങ്ങളുടെ പരിമിതിയാണ്. ഈ പരിഷ്‌ക്കാരവിരുന്നിൽ നിങ്ങൾ ആവശ്യപ്പെട്ട വിഭവങ്ങൾ ഒരുക്കിയിട്ടുണ്ട്. വിഭവങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ഈ നീണ്ട ഇടവേള. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്താൽ താങ്കൾക്ക് അത് മനസ്സിലാകും. പഴയകാലമല്ല ഇന്നത്തെ സ്‌ഥിതി മറിച്ചാണ്. ഈ സ്‌ഥിതി വിശേഷം ഒരുകണക്കിനു അനുകൂലമാണ്. യുഗങ്ങളായി കാത്തിര...