മണി.കെ.ചെന്താപ്പൂര്
തടവുകാർ
കൂട്ടുകാരാ- കൂട്ടിമുട്ടുന്ന നേരത്ത് വീട്ടുകാര്യം തിരക്കായ്‌ക. വീടേ വിസ്‌മൃതം ആരോ നയിക്കുമ- ശാന്തമാം യാത്രയിൽ വഴിയമ്പലം. നഗര ലോഡ്‌ജിൽ മദ്യശാലയിൽ ജീവിത നരകഭൂപടം കണ്ടിരിക്കുമ്പോൾ അറിവു,യേതോ മുടിഞ്ഞ നേരത്ത് നിലതെറ്റി ജീവിത ചെളിക്കുണ്ടിൽ വീണ് നീറുവോർ നമ്മൾ. ഇപ്രപഞ്ചത്തിന്റെ ഏതു കോണിൽ നിന്റെ എന്റെയും നൈമിഷികാനന്ദം? ഊട്ടുംവരെ ഒപ്പമുറങ്ങുന്നവൾ ഒക്കെ നാട്യം, പര- പ്രേമമേ കാലത്തെ വെല്ലാൻ. കൂട്ടുകാരാ- കേൾക്കായ്‌ക പിൻവിളികൾ നോക്കൂ, വഴിവിളക്കൊക്കെയും കെട്ടു പോകുന്നു. തിരപോലെ കൂരിരുൾ കയറവെ ന...
ഔഷധം
നീ എന്നെ വെറുത്തുകൊള്ളൂ വേദനിപ്പിച്ചു കൊണ്ടു എങ്കിലും ഞാൻ നിന്നെ പ്രണയിച്ചുകൊണ്ടിരിക്കും നിന്റെ മുന്തിരി കണ്ണുകൾ മുല്ലപ്പൂച്ചിരി മുടിയഴക് ഉടലഴക് ഒന്നും എന്നെ വ്യാമോഹിപ്പിക്കുന്നില്ല. എങ്കിലും ഞാൻ നിന്നെ പ്രണിയിച്ചുകൊണ്ടിരിക്കും പ്രിയപ്പെട്ടവളേ നിന്റെ വെറുപ്പുകൊണ്ടാണ് എനിക്ക് നിന്നെ പ്രണയിക്കാൻ കഴിയുന്നത് നിന്നെ പ്രണയിക്കാൻ കഴിയുന്നതുകൊണ്ടാണ് എന്റെ ഹൃദയം സ്പന്ദിച്ചുകൊണ്ടിരി്ക്കുന്നത്. Generated from archived content: poem1_oct23_08.html Author: mani_k_...
അച്ഛനെ തിരയുന്ന കുട്ടി
ഒന്നാം നാൾ സ്‌കൂൾ വിട്ടെത്തിയ പൂത്തുമ്പി വീട്ടിൽ കോട്ടും സൂട്ടും കണ്ണടയും വച്ച ഒരുവനെകണ്ട് ചോദിച്ചു. ‘ഇതാരമ്മേ?’ ‘അച്ഛൻ’ സ്ലേറ്റും പുസ്തകവും വച്ച് തുള്ളിച്ചാടിവരും മുമ്പ് അച്ഛൻ പടി കടന്നു പോയി. രണ്ടാം നാൾ പരീക്ഷയായിടും പുസ്തകം കിട്ടാഞ്ഞ് കുട്ടികൾ പഠിപ്പ് മുടക്കി. നേരത്തെ വീട്ടിലെത്തിയ പൂത്തുമ്പി മുഖം ചുളിഞ്ഞ് മുടി വെളുത്ത അപരിചിതനെകണ്ട് ചോദിച്ചു ‘ഇതാരമ്മേ?’ ‘അച്ഛൻ’ നോക്കി നിൽക്കെ മടിമുറുക്കി ഒന്നും പറയാതെ അച്ഛനിറങ്ങിപ്പോയി. മൂന്നാം നാൾ ഉച്ചക്കഞ്ഞി കിട്ടാതെ നട്ടുച്ചയ്‌ക്ക് വീട്ടിലെത്...