മണി.കെ.ചെന്താപ്പൂര്
സാഹിത്യ അക്കാഡമിയില്‍ വിദ്യാരംഭം പുനഃസ്ഥാപിക്കണം
വിദ്യാരംഭം എന്നത് ഒരു കുട്ടിയുടെ ഭാവിജീവിതത്തിലേക്കുള്ള അറിവന്റെയും വെളിച്ചത്തിന്റെയും വഴി തുറക്കലാണ്. അറിവ് എന്നതും വെളിച്ചം എന്നതും ഒന്നേയുള്ളൂ. വ്യത്യസ്ത മത ജാതികള്‍ക്ക് വ്യത്യസ്ത അറിവും വെളിച്ചവുമില്ല. കേരളീയര്‍ വളരെ പവിത്രമായ ചടങ്ങായിട്ടാണ് വിദ്യാരംഭത്തെ കാണുന്നത്. നാട്ടിലുള്ള നിലത്തെഴുത്താശാന്മാരും പൂജാരികളുമാണ് മുന്‍പ് വിദ്യാരംഭം കുറിച്ചിരുന്നത്. കൂടിപ്പള്ളിക്കൂടങ്ങളും ആശാന്മാരും ആശാട്ടിമാരുമൊക്കെ സ്മരണയായി. വിദ്യാരംഭം ഇന്നു സാംസ്‌കാരിക സ്ഥാപനങ്ങളും പത്രസ്ഥാപനങ്ങളും ഏറ്റെടുത്തിരിക്കുന്നു....
ഇടത്തരക്കാരന്‍ പെണ്‍കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക...
പ്രതിലോമമെന്ന് വിശേഷിപ്പിക്കപ്പെട്ടേക്കാവുന്ന അല്ലെങ്കില്‍ കടുത്ത തെറ്റിദ്ധാരണ ഉയര്‍ത്താവുന്ന ആലോചനയാണിത്. ഇടത്തക്കാരനും സാധാരണക്കാരനും പെണ്‍കുട്ടികളെയും ( പ്രത്യേകിച്ച്) ആണ്‍കുട്ടികളേയും ഉന്നതവിദ്യാഭ്യാസം ചെയ്യിക്കേണ്ടതുണ്ടോ എന്ന് പലതവണ ആലോചിക്കണം. സം വരണത്തിന്റെയോ സൗജന്യങ്ങളുടേയോ പട്ടികയില്‍ ഇടം പിടിക്കാത്തവരും അര്‍ഹരായിട്ടും അതൊക്കെ നിഷേധിക്കപ്പെടുന്നവരുമായ ഇടത്തക്കാര്‍ ഇക്കാര്യത്തില്‍ കൂടുതലായി ഗൗരവസമീപനം പാലിക്കേണ്ടതുണ്ട്. ഇടത്തരക്കാര്‍ ആത്മഹത്യ മുനമ്പുകളില്‍ നില്‍ക്കുന്ന ജനവിഭാഗമാണ്. ദുരഭ...
അഴുക്ക് ചാലിൽ നിന്ന്
ഒന്നാം നാൾ, സ്‌കൂൾ വിട്ടെത്തിയ പൂത്തുമ്പി വീട്ടിൽ കോട്ടും സൂട്ടും കണ്ണടയും വച്ച ഒരുവനെ കണ്ട്, ചോദിച്ചു ‘ഇതാരമ്മേ?’ ‘അച്‌ഛൻ.’ സ്ലേറ്റും പുസ്‌തകവും വച്ച് തുളളിച്ചാടിവരും മുമ്പ് അച്‌ഛൻ പടികടന്നുപോയി. രണ്ടാം നാൾ പരീക്ഷയായിട്ടും പുസ്‌തകം കിട്ടാഞ്ഞ് കുട്ടികൾ പഠിപ്പ് മുടക്കി. നേരത്തെ വീട്ടിലെത്തിയ പൂത്തുമ്പി മുഖം ചുളിഞ്ഞ മുടി വെളുത്ത അപരിചിതനെ കണ്ട് ചോദിച്ചു. ‘ഇതാരമ്മേ?’ ‘അച്‌ഛൻ.’ നോക്കി നിൽക്കെ മടി മുറുക്കി ഒന്നും പറയാതെ അച്‌ഛനിറങ്ങിപ്പോയി മൂന്നാം നാൾ ഉച്ചക്കഞ്ഞി കിട്ടാതെ നട്ടുച്ചയ്‌ക്ക് ...
നെയ്യപ്പം
നെയ്യപ്പം അയ്യപ്പന്റെ അമ്മ നെയ്യപ്പം വാങ്ങി കാക്കച്ചി കൊത്തി തോട്ടിൽ കൊണ്ടിട്ടു തോണിക്കാരൻ തൊമ്മി തോട്ടിലേയ്‌ക്ക് ചാടി മുങ്ങിപ്പൊങ്ങിയപ്പോൾ കൈയിലോ നെയ്യപ്പം ആനപ്പാറ കറുകറുപ്പ് കാക്ക വെളുവെളുപ്പ് കൊക്ക് പാല്‌പോലെ പൂച്ച പാറപോലെ ആന. ക്രീ ക്രീ മഴ പെയ്യുമ്പോൾ ക്രീ ക്രീ മഴയിലിരുന്നൊരു പീക്രി ക്രീ ക്രീ പിന്നെ കോക്രി കാട്ടി രസിയ്‌ക്കും മാക്രി Generated from archived content: kuttinadan1_july30_07.html Author: mani_k_chenthappuru
രണ്ടു കവിതകൾ
ഗാന്ധി യാത്രയിൽ കണ്ടുനിയമസഭാ മന്ദിരത്തിന് മുന്നിൽകുനിഞ്ഞിരിക്കുന്നഗാന്ധിയെ...അടുത്തെത്തി ഞാൻഒച്ചതാഴ്‌ത്തി ചോദിച്ചു‘മഹാത്മാവേതലയുയർത്താത്തതെന്ത്“ഒരിടത്തും തലക്കുനിക്കാത്തവന്റെതലയുയർന്നില്ലഒരുവാക്ക് വന്നില്ലനോക്കി നിൽക്കെചുളിഞ്ഞ മുഖത്ത്‌തെളിഞ്ഞു കണ്ടതിങ്ങനെ”നേരും നെറിയുമുള്ളോരാരുംനേർമുന്നിലില്ലീയിരിപ്പ് നന്ന്“ മടങ്ങിവന്ന ഹൃദയം എനിക്ക്‌ഇന്നലെ മടക്കത്തപാലിൽവരണ്ടുണങ്ങിയഹൃദയം കിട്ടി.നദികൾക്കുംമലകൾക്കുംഅപ്പുറത്തെ ചെമ്പരത്തിക്ക്‌പോസ്‌റ്റു ചെയ്തഎന്റെ ഹൃദയമായിരുന്നുഅത്. ...
മണിക്കവിതകൾ
വയർ കാണൽ എത്രപേർ കണ്ട വയറിത്‌തൊട്ടും തലോടിയുംഇഷ്‌ടഭോജ്യങ്ങളാലന്ന്‌മത്സരിച്ചുണ്ട് നിറച്ചത്‌ചുറ്റിനും നാവിരുന്ന്‌കൊച്ചുവർത്തമാനങ്ങൾകുടഞ്ഞിട്ടു രസിച്ചത്‌എട്ടുപേരെ ചുമന്നത്‌ഒരിറക്കു കിട്ടാതെപെരുവഴി തിണ്ണയ്‌ക്കിരുന്ന്‌നൊന്തുപൊട്ടുന്നുഇല്ലൊരാൾ ഈ വയർ കാണുവാൻ. പതനം ആനമെലിഞ്ഞാൽനാടറിയുംആടുമെലിഞ്ഞാൽആരറിയാൻ?. അച്ചൻ അച്ഛനാകാതെഅച്ഛനാകാൻഅച്ചനായാൽ മതി. Generated from archived content: poem1_apr8_08.html Author: mani_k_chenthappuru
മണിക്കവിതകൾ
തീ കൂട്ടുവാൻ തീപ്പെട്ടിയില്ലെങ്കിൽ തീ തേടിപ്പോവുക വേണ്ടല്ലോ മുലവിരിയും പെണ്ണുള്ളോരമ്മതൻ മാറിൽ വിറക് വച്ചോളൂ തീ കിട്ടും. **** നന്നാക്കി നക്കി നന്നായി നക്കി നക്കികൾ നക്കി നാടിനകം നരകം **** ദേഹ സ്നേഹമെന്നുണ്ടായ് ദേശ സ്നേഹമന്നു പോയ് **** പണ്ടും ദൈവത്തെയുണ്ടാക്കി ഇന്നും ദൈവത്തെയുണ്ടാക്കുന്നു എല്ലാം ഉരുളയ്‌ക്കുണ്ടാക്കുന്നു **** പുട്ടും ഫുഡും അടുക്കളയിൽ വേണ്ട മലയാളിക്കെല്ലാം ഫുട്‌പാത്തിൽ മതി **** പണവും തേടിപ്പോകുന്നവന് പറഞ്ഞിട്ടില്ല സമാധാനം ...
കൂട് വിട്ടുപോകുന്ന കിളി
അവൻ പറഞ്ഞു നീയിട്ട മോതിരം ഞാനൂരി വയ്‌ക്കുന്നു തീ പിടിച്ച സന്ധ്യയിൽ ആൾക്കൂട്ടമദ്ധ്യേ കുടുക്കായ ആചാരമാലയും ഞാനൂരി വയ്‌ക്കുന്നു. ഇതെന്റെ വിരലിലും നെഞ്ചിലും മുറിവ് വീഴ്‌ത്തുന്നു. മുദ്ര കൊണ്ടല്ല ഹൃദയാലിംഗനം കൊണ്ടാണ് ബന്ധങ്ങൾ ദൃഢമാകേണ്ടത്. അടുക്കാത്ത ഹൃദയങ്ങൾക്ക് മുദ്രകൾ അലങ്കാരം. സീമന്തരേഖയിലെ സിന്ദൂരം നീ മായ്‌ച്ചു കളയുക. അത് തടവിന്റെ ചിഹ്നമാകുന്നു വായ്‌ക്കുരവയിൽ കെട്ടിയ മഞ്ഞച്ചരടും നീ പൊട്ടിച്ചുകളയുക നീ അടിമയാകരുത്. ഇനി ഇണകളില്ല ഉളളത് ഇരകളോ തുണകളോ ഇനി മണിയറയില്ല ഉളളത് മദയറ. ...
മൂന്ന് പേർ
കുന്നുംപുറമെന്ന ദേശത്ത് നഞ്ചുപോൽ മൂന്നുപേരുണ്ടായിരുന്നു. ആവതുകാലം മൂന്നുപേരും അന്യന്റെ സ്വൈരം കെടുത്തിനിന്നു. ഒന്നാമൻ കാട്ടുമൃഗമാണേ ഒന്നാന്തരമായ് ചുവര് തോണ്ടും കയ്യാലകീഴേ ചേമ്പ് വയ്‌ക്കും വളം വയ്‌ക്കും നാളിലതിരിടിക്കും. എന്നും വഴക്കാണയൽപ്പക്കം തിണ്ണയ്‌ക്കിരുന്ന് ചിരിച്ചേ ഞാൻ. രണ്ടാമൻ നാരദ ജന്മമാണേ ഉളുപ്പില്ലാതെന്തും പറയുന്നോൻ മക്കളാൽ മാനം പോയിട്ടും പണമാന്യതമേൽ നടക്കുന്നോൻ അന്യായം മാത്രം ചൊന്നീടുന്നോൻ നാല്‌ക്കാലിയെന്നേ പറയാവൂ... എന്നും വഴക്കാണയൽപ്പക്കം തിണ്ണയ്‌ക്കിരുന്ന് ചിരിച്ചേ ഞാൻ....
വിധിവിശേഷം
പനിക്കിടക്കയിൽ പൊളളിപ്പുതയ്‌ക്കുമ്പോൾ തണുവിരൽ സ്പർശം കൊതിച്ചിരുന്നവൻ. ചുമപ്പടക്കങ്ങൾ തുരുതുരെ പൊട്ടിവിയർത്തു വീഴുമ്പോൾ നെഞ്ചിൽ- മൃദുവിരലോട്ടം കൊതിച്ചിരുന്നവൻ. (മൊഴിയിലാശ്വാസം ഔഷധമായും മിഴിയിൽ സ്‌നേഹത്തിൻ കടൽ കണ്ടുമങ്ങനെ.) അന്നപാത്രങ്ങൾ നേരം തെറ്റുമ്പോൾ ഉറിയിലത്താഴം ഉറുമ്പരിക്കുമ്പോൾ ശുഭവിചാരങ്ങൾ കടലെടുക്കുമ്പോൾ തണൽമരങ്ങൾ വേരുളുന്തു വീഴുമ്പോൾ കൊതിച്ചു പോയവൻ ഒരു കുളിർ നദി. പക്ഷേ- ശപിക്കയാണവൻ തപിക്കയാണവൻ കൊതിക്കുവാൻ അന്തർമോഹദാഹങ്ങൾ പൊരിഞ്ഞുപൊട്ടുവാൻ കാലകല്പന പ്രതികൂലം മഹാന്യായാധിപൻ വിധി. ...