ഫാ.മാണി അട്ടപ്പാടി
നവദർശന ഗീതം
ഒരിക്കലും കൂലിക്കായ് വേല ചെയ്യരുതേ ഒരിക്കലും ദരിദ്രരെ തളളിപ്പറയരുതേ ഒരിക്കലും വമ്പൻ മുമ്പിൽ മുട്ട് കുത്തരുതേ മുട്ടിലിഴഞ്ഞ് ജീവിക്കേണ്ടാ കൂട്ടരേ സ്വന്തം കാലിൽ നിവർന്ന് നിന്ന് പൊരുതി മരിക്കുക ചങ്കൂറ്റം അതിലാണതിലാണഭിമാനം മനുഷ്യ ജീവിത സാഫല്യം(ഒരിക്കലും) നമുക്കു വേണ്ടാ നമുക്കു വേണ്ടാ മോഹിപ്പിക്കും സ്വർഗം വേണ്ടാ പേടിപ്പിക്കും നരകം വേണ്ടാ നമുക്കു വേണ്ടാ നമുക്കു വേണ്ടാ ചാരാനൊരു ദൈവം വേണ്ട ഭിന്നിപ്പിക്കും വിധേയരാക്കും മതങ്ങളും വേണ്ട നമുക്കു വേണ്ടാ നമുക്കു വേണ്ടാ സ്വതന്ത്ര്യം കൊല്ലുന്ന കുടുംബവും വേണ...