മംഗളം
സ്വര്‍ണ്ണ മത്സ്യങ്ങള്‍
"അച്ഛാ ...അച്ഛാ ....ഏട്ടന്‍ പറയ്യാ ,അച്ഛന്‍ ചെറിയ കുട്ടിയായപ്പോ എന്റ ത്രീം വല്ല്യ മീനിനെ പിടിച്ച് ണ്ട്‌ന്ന്....ഉവ്വോ അച്ഛാ ?ഇതിലും വല്യ മീനിനെ അച്ഛന്‍ പിടിച്ചുണ്ടോ ?" പിറന്നാള്‍ സമ്മാനമായിക്കിട്ടിയ കൊച്ചുഅക്വോറിയത്തിലെ സ്വര്‍ണ്ണ മത്സ്യങ്ങളിലോന്നിനെ ചൂണ്ടിക്കാണിച്ചു ഉത്തര എന്നോട് ചോദിച്ചു . ആ കൊച്ചു കണ്ണുകളില്‍ അത്ഭുതം - ഒരു നിമിഷം- ഓര്‍മ്മ വഴുതി...വഴുതി ചെന്നു നിന്നത് ഇട്ട്യാതമ്മയുടെ മുന്നില്‍ .... ! " ഇന്റെ കുട്ട്യേ ഈ വല്ല്യ മീനിന്യൊക്കെ പിടിച്ചേ ?" ചെമ്പില്‍ വാലിട്ടടിക്കുന്ന വലിയ മീനുകളെ ന...
സിദ്ധി
അവളുടെ സിദ്ധി അവള്‍ക്കു മുന്‍പേ അറിഞ്ഞത് ഒരു കള്ളനാണ് . പുലര്‍ച്ചെ രണ്ടു മണിയായിക്കാണും ...ഒരസാധാരണ ശബ്ദം കേട്ടുണര്‍ന്നതാണവള്‍ . നോക്കുമ്പോള്‍ ഒരാള്‍ കമ്പിപ്പാര കൊണ്ട് മിനക്കെട്ട് ജനലഴി വളക്കാന്‍ ശ്രമിക്കുന്നു ..!! അവള്‍ കട്ടിലില്‍ എണീറ്റിരുന്നു . ഇത് കണ്ട കള്ളന്‍ പേടിക്കണോ -അതോ പേടിപ്പിക്കണോ എന്ന് ആലോചിക്കുമ്പോഴേക്കും അവളുടെ രാക്കിളിനാദം ....."അല്ലല്ലാ ....മാധവനിതെപ്പാ ആലുവേലെത്തിയെ ...?" ടിമ്ട്ടിം ....!!കള്ളനും കമ്പിപ്പാരയും നടുമുറ്റത്ത് ..!!! പരിചയക്കാരില്ലാത്ത നാട്ടില്‍ പരിചയമില്ലാത്ത വീട...
പള്ളിയുറക്കം
അച്ഛന്‍ കിഡ്നി വിറ്റ് പുര നിറഞ്ഞ പെണ്ണിന് പൊന്നു വാങ്ങി. '' കിഡ്നി വിറ്റ് പൊന്നു വാങ്ങ്യാ നിലനില്‍ക്ക്വോ?'' ഇല്യാ- മകളുടെ കാന്തന്‍ - ഒരു കോന്തന്‍- പൊന്ന് വിറ്റ് കള്ള് വാങ്ങി മോന്തി- '' പൊന്ന് വിറ്റ് കള്ളുവാങ്ങ്യാ നില നില്‍ക്ക്വോ?'' ഇല്യാ- കള്ള് കരള് കാര്‍ന്നു കാര്‍ന്നു തിന്നു.... '' കരള് വാടിയാല്‍ ഞെളിഞ്ഞു നില്‍ക്വോ?'' ഇല്യ- അവന്‍ കുഴഞ്ഞു വീണ് കിടപ്പിലായി. കൂടെ കുടിച്ചവര്‍ പിരിവെടുത്തു ശവപ്പെട്ടി വാങ്ങി. ഒറ്റ കിഡ്നിയന്‍ മുത്തച്ഛന്‍ പേരക്കുട്ടികളെ കെട്ടിപ്പിടിച്ച് , തീരാത്ത ജന്മത്തിന്റെ തോരാത്ത ...