മാങ്ങാട് രത്നാകരൻ
ഞാൻ, കോമപ്പൻ
വീട്ടിൽ കൊളളാതെ, കല്ലില്ലാത്ത കുളിയനെപ്പോലെ ഞാൻ നടന്നിരുന്ന കാലത്ത് ഒരു ദിവസം വീട്ടിലെത്തിയപ്പോൾ അമ്മ എന്നെ ഗുണദോഷിച്ചു. “നിന്നെപ്പെറ്റിറ്റെന്ത് കൊണം കോമപ്പ മട്ട്ല് തച്ചിറ്റെന്റെ പൊറവും പോയി കിണ്ണം മൂട്ടീറ്റെന്റെ കയ്യും പോയി” പാലാട്ട് കോമന്റെ അമ്മ മകനെക്കുറിച്ച് വേവലാതിപ്പെട്ടതാണ് (വീട്ടിൽ ആൺകുഞ്ഞു പിറന്നാൽ തെങ്ങിന്റെ മടൽ കൊണ്ട് മുറ്റത്ത് അടിക്കും. പെൺകുട്ടിയാണെങ്കിൽ കിണ്ണത്തിൽ വടികൊണ്ട് മുട്ടും. അങ്ങനെയാണ് കുട്ടി ആണോ പെണ്ണോ എന്ന വിശേഷവും അറിയുക). കുട്ടിക്കാലത്ത് കിണ്ണം മുട്ടുന്നതു ക...

മേഘം
കവികൾക്ക്
അമ്മിഞ്ഞപ്പാലായും
കൊമ്പുകുത്തിക്കളിക്കുന്ന
മദയാനയായും
നൂൽനൂൽക്കാനുളള പഞ്ഞിക്കെട്ടായും
തോന്നിച്ച മേഘം,
മാനസസരോവരത്തിൽ
എന്നെ പൊതിഞ്ഞു.
“ഞാൻ നിങ്ങൾക്ക് എന്താണ്?”
മേഘം ചോദിച്ചു.
“സ്വാതന്ത്ര്യം. എന്നെ വിട്ടയക്കൂ.”
ഞാൻ പറഞ്ഞു.
Generated from archived content: poem7_july3_06.html Author: mangad_rathnakaran