മനീഷ് മൂഴിയില്‍
യാചകന്റെ ദിനാന്ത്യകുറിപ്പ്
ഇന്ന് പകല്‍ ബസ് സ്റ്റാന്റിന്റെ മൂലയില്‍മൂലക്കുരുവിന്റെ നോട്ടിസ് ഒട്ടിച്ച തൂണിന്‍ചോട്ടില്‍പൊട്ടിപൊളിഞ്ഞ തറയിലിരുന്നു തെണ്ടി . ചുറ്റും കുട്ടികളും പട്ടികളും പശുക്കളുംമൂത്രപുരയ്ക്ക് മുന്നിലെ മതിലിലെസിനിമ പോസ്റ്ററില്‍ മാത്രം മുള്ളുന്നവരും.. അഞ്ചിന്റെ 'സെന്റ് തോമയ്ക്ക്' നേരം തെറ്റിവന്നിറങ്ങിയ ഒരു പുതുപ്പണക്കാരന്‍മുഷിഞ്ഞ ഒരഞ്ചുരൂപ നോട്ടു തന്നു. ചിരിച്ചുകൊണ്ട് 'നല്ലത് വരട്ടെ' എന്ന് ഞാനും പറഞ്ഞു. വില കൂടിയ മണവുമായി അയാള്‍ പോയപ്പോള്‍'കൊണ്ട് പോയി തിന്നെടാ തെണ്ടി' എന്നെഴുതിയ നോട്ടില്‍നിറം കെട്ട ഗാന്ധി മോണ...