മനയങ്ങത്ത് നാരായണൻകുട്ടിനായർ
ഏഴാമൂർത്തിക്കളി
ആടാൻ വാ പാടാൻ വാ പാടിക്കളിക്കാൻ വാ പാലക്കാട് ജില്ലയിൽ തോലനൂർ ഗ്രാമത്തിൽ സുമാർ അറുപതുവർഷങ്ങൾക്കുമുൻപ് നടന്നുവരുന്ന ഒരു അനുഷ്‌ഠാനകലാരൂപമാണ് ഏഴാമൂർത്തിക്കളി. ഇതിന് നമ്പൂതിരിമാരുടെ ഇടയിൽ ഉണ്ടായിരുന്ന പാനേങ്കളി (യാത്രക്കളി, സംഘക്കളി, ചാത്തിരാങ്കം എന്നീ പേരുകളിലും അറിയപ്പെടുന്നു)യോട് സാദൃശ്യമുണ്ട്. പഴയ നായർ തറവാടുകളിൽ കെട്ടുകല്യാണം, ഗർഭിണികളുടെ പുളിയൂണ്, കുട്ടികളുടെ ചോറൂണ് എന്നീ സന്ദർഭങ്ങളിൽ ഏഴാമൂർത്തിക്കളി നടത്തിവരാറുണ്ടായിരുന്നു. കളിക്ക് ധാരാളം ചിലവുളളതിനാൽ പ്രഭുക്കൻമാരല്ലാത്ത കര...