Home Authors Posts by മണമ്പൂർ രാജൻബാബു

മണമ്പൂർ രാജൻബാബു

0 POSTS 0 COMMENTS
എഡിറ്റർ, ‘ഇന്ന്‌’ മാസിക മലപ്പുറം - 676 505.

സ്‌ത്രീയുടെ അശുദ്ധി

ശ്രീകോവിലിലെ സ്‌ത്രീപ്രവേശം ദേവേച്ഛ ആയാൽ പോലും, ദൈവത്തിന്റെ ജാതകവും ഭാവി-വർത്തമാനങ്ങളും ഗണിക്കുന്ന തന്ത്രശാലികൾ അതനുവദിക്കുകയില്ല. സ്‌ത്രീക്ക്‌ ആർത്തവമുണ്ടെന്നു പുച്ഛിക്കുന്ന അവർ പുരുഷൻമാർക്ക്‌ സ്‌ഖലനം എന്ന അശുദ്ധിയുണ്ടെന്നു മറക്കരുതെന്നു ഗുരു നിത്യചൈതന്യ യതി മുൻപ്‌ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. Generated from archived content: essay2_sept7_06.html Author: manambur_rajanbabu

ഷീല, ഗീതു, ‘അകലെ…’

ചലച്ചിത്ര അവാർഡ്‌ കമ്മിറ്റി നിയമിതമാകുമ്പോൾ തന്നെ ആർക്കൊക്കെയായിരിക്കും അവാർഡെന്നു പ്രവചിക്കാവുന്ന ദുഃസ്ഥിതിയിലാണിന്ന്‌ സിനിമാരംഗം-‘അകലെ’ എന്ന ചിത്രം ഒന്നാംസ്ഥാനത്തെത്തിയപ്പോൾ പ്രത്യേകിച്ചും. ഭേദപ്പെട്ട ചലച്ചിത്ര സംവിധായകനായിട്ടും, ‘അകലെ’യിൽ ശ്യാമപ്രസാദിന്റെ പരിമിതികളാണ്‌ തെളിയുന്നത്‌. ആദ്യപകുതി കഴിയുമ്പോൾ, ഇനി എന്തുചെയ്യണമെന്നറിയാതെ സംവിധായകൻ പതറുന്നു. എങ്കിലും അഭിനന്ദനാർഹമായി ഒന്നുണ്ട്‌ഃ ഗീതു മോഹൻദാസിന്റെ അഭിനയം. (ഷീലയുടെ അമിതാഭിനയമല്ല). ദേശീയ പുരസ്‌കാരം ഷീലയ്‌ക്കായപ്പോൾ ഗീതുവിന്റെ അഭിനയമേ...

നിനവുകൾ

പഞ്ചമഹാനാദങ്ങൾ മലയാള കവിതയിലെ ‘പഞ്ചമഹാനാദങ്ങൾ’ എന്ന്‌ ഡോ.സുകുമാർ അഴീക്കോട്‌ വിശേഷിപ്പിച്ച പി., ജി., ഇടശ്ശേരി, വൈലോപ്പിളളി, ബാലാമണിയമ്മ എന്നിവരിൽ ഒരേ ഒരു പെൺനാദമായ മലയാളത്തിന്റെ അമ്മ, വാനിൽ പറന്നുനടക്കാനായി കൂടുവിട്ടുപോയി. അമ്മയ്‌ക്ക്‌ ‘ഇന്നി’ന്റെ അഞ്ഞ്‌ജലി. എം.കുട്ടിക്കൃഷ്‌ണൻ ജീവിതത്തിന്റെ അടിത്തട്ടിലെ മനുഷ്യരുടെ ഉന്നമനത്തിനായി യത്‌നിച്ച എഴുത്തുകാരനും വാഗ്‌മിയും സംഘാടകനുമാണ്‌, കേരള സാഹിത്യ അക്കാദമിയുടെ മുൻ കാര്യദർശിയായിരുന്ന എം.കുട്ടിക്കൃഷ്‌ണൻ. അദ്ദേഹത്തിന്റെ വാത്സല്യം ‘ഇന്നി’ന്‌ ആവോളം ലഭ...

മാദ്ധ്യമ പ്രവർത്തകർക്ക്‌ തോക്ക്‌

സ്‌ത്രീജിത മന്ത്രിമാർ ജനങ്ങളുടെ കാല്‌ക്കൽ വീണ്‌ മാപ്പിരക്കേണ്ടതിനു പകരം, നട്ടെല്ലുളള വാർത്താ മാദ്ധ്യമ പ്രവർത്തകരെ കൊല്ലാൻ സ്വന്തം ഗുണ്ടാമാഫിയകളെ അഴിച്ചുവിടുന്ന കാലമാണിത്‌. ഇവരിൽനിന്ന്‌ സത്യം രക്ഷിക്കപ്പെടാൻ, വി.എം. ദീപ ഉൾപ്പെടെയുളള മാദ്ധ്യമ പ്രവർത്തകർക്ക്‌ തോക്ക്‌ നല്‌കണം. ഐ.ടി.(ഇമ്മോറൽ ട്രാഫിക്‌) യുഗത്തിൽ പേനയും ക്യാമറയും മാത്രം പോരാ, തോക്കും വേണ്ടി വരും. Generated from archived content: essay2_nov.html Author: manambur_rajanbabu

ബഷീറും ഒ.വി.വിജയനും

കഥയുടെ ഉസ്‌താദായ വൈക്കം മുഹമ്മദ്‌ ബഷീറിന്‌ രണ്ടാംനിര സ്ഥാനവും ഒ.വി.വിജയന്‌ ഒന്നാം സ്ഥാനവും കല്‌പിച്ചുത്തരവിറക്കുന്ന ചില പിൻഗാമികൾ മറക്കുന്ന ഒരു സത്യമുണ്ട്‌. അനുഗൃഹീതനായ ഒ.വി.വിജയൻ ബഷീറിനെ ഗുരുകല്‌പനായി ആദരിക്കുകയും ആദ്യം തമ്മിൽ കണ്ടപ്പോൾ കാല്‌ക്കൽ നമസ്‌കരിക്കുകയുമാണുണ്ടായത്‌. Generated from archived content: essay2_july.html Author: manambur_rajanbabu

മാദ്ധ്യമസുന്ദരികൾ

അഴകുള്ള അഭിസാരികയുടെ അവസ്ഥയാണ്‌ മിക്ക വാർത്തമാദ്ധ്യമങ്ങൾക്കും. പകൽ മുഴുവൻ മാന്യന്മാർ അവളെ പഴിച്ച്‌ സദാചാര പ്രചാരകരാകും. ഇരുട്ടായാൽ പതുങ്ങിപ്പതുങ്ങി എത്തും അവളുടെ താവളത്തിൽ. Generated from archived content: essay2_july5_07.html Author: manambur_rajanbabu

മുണ്ടൂർ മാഷ്‌

മുണ്ടൂർ കൃഷ്‌ണൻകുട്ടി മാഷ്‌ ഇന്നിന്‌ ഒരു എഴുത്തുകാരൻ മാത്രമായിരുന്നില്ല; ഹൃദയത്തിലെ നിത്യവാസി. വാക്കും വൃത്തിയും എഴുത്തും അഭിനയവുമെല്ലാം മനുഷ്യപ്പറ്റിന്റെ പ്രകാശനമാക്കിയ കഥാകാരൻ. ലോക കഥയായി ടി.പത്മനാഭൻ അംഗീകരിച്ച മൂന്നാമതൊരാൾ രചിച്ച എഴുത്തുകാരൻ. ചോദിച്ചും അല്ലാതെയും അദ്ദേഹം ഇന്നിനു കഥ തന്നു. കഥ എഴുതിയതിന്റെ പേരിൽ ഇതെഴുതുന്ന ആൾക്ക്‌ ജോലി നഷ്‌ടപ്പെട്ടപ്പോൾ, എഴുതിയത്‌ കഥയാണെന്ന്‌ പോലീസ്‌ ഓഫീസർമാരുടെ മുന്നിൽ സാക്ഷിപറയാൻ മുട്ടിക്കുളങ്ങര പോലീസ്‌ ക്യാമ്പിൽ കവി ഇയ്യങ്കോട്‌ ശ്രീധരനോടൊപ്പം എത്തിയ കൃഷ്...

നിനവുകൾ

* ഉദ്‌ഘാടനത്തിലെ പുതുമ തലസ്ഥാനത്തെ രാജ്യാന്തര ചലച്ചിത്രമേള ഇത്തവണ ഉദ്‌ഘാടനം ചെയ്യുന്നത്‌ 34 ചലചിത്ര പ്രതിഭകൾ ചേർന്നാണ്‌. മുൻപ്‌ മുഖ്യമന്ത്രിമാരായിരുന്നു ഉദ്‌ഘാടകർ. മന്ത്രിമാർ കൈയടക്കിയ കലാ-സാഹിത്യ-സാംസ്‌കാരിക രംഗങ്ങളിലെ ഉദ്‌ഘാടനം അതതു രംഗത്തെ പ്രമുഖർ നിർവ്വഹിക്കുന്ന ഈ മാതൃക തുടരണം. സമുന്നതരായ കലാ സാഹിത്യ പ്രതിഭകളെ മുഖ്യപ്രഭാഷകരായി ഒതുക്കിയിട്ട്‌ മന്ത്രിമാരും എം.എൽ.എ.മാരും മറ്റു ജനപ്രതിനിധികളും ഉദ്‌ഘാടകരാകുന്ന ധാർഷ്ട്യം വെടിയുക തന്നെ വേണം. രാഷ്‌ട്രീയ, ഭരണ രംഗങ്ങളിലെ ഉദ്‌ഘാടനം തീർച്ചയായും ജന...

ആർ. ബാലകൃഷ്‌ണപിളള

തകർന്ന അണക്കെട്ടുപോലെ, ‘എങ്കിലും എനിക്കീ ഗതി വന്നല്ലോ’ എന്ന്‌ ആത്മഗതം നടത്തുന്ന അജയ്യരാഷ്‌ട്ര തന്ത്രജ്ഞൻ ശ്രീ. ആർ. ബാലകൃഷ്‌ണപിളളയ്‌ക്ക്‌ ഒറ്റ രക്ഷാമാർഗ്ഗമേ അവശേഷിച്ചിട്ടുളളു. (മുഖ്യമന്ത്രിയുടെ കസേര തെറിപ്പിക്കാൻ പളളിയിൽ മെഴുകുതിരി നേരലൊക്കെ പിന്നീടാകാം.) രാഷ്‌ട്രീയ ജ്വരബാധയാലാണെങ്കിൽപോലും, സ്വന്തം പുത്രനോടു കാട്ടിയ നീതികേടുകൾക്ക്‌ ഒരു നിരുപാധിക മാപ്പു പറയൽ. കാരണം, ഇത്‌ പുത്രയൗവ്വനം കവർന്നെടുക്കുന്ന യയാതിമാരുടെ കാലമല്ല. Generated from archived content: essay...

ജലാറ്റിൻ സാഹിത്യം

പേന ഉപേക്ഷിച്ച്‌ വടിവാളും ജലാറ്റിൻ സ്‌റ്റിക്കും കൊണ്ടെഴുതുന്നവർ മലയാളത്തിൽ നിഗളിക്കുന്നതിനാലാണ്‌ ജാതിമതഭേദചിന്തകൾക്കതീതമായി മലയാളി ഹൃദയത്തിൽ ഏറ്റുവാങ്ങിയ ഓണം എന്ന ഉൽസവം പോലും ഇന്ന്‌ ആക്രമിക്കപ്പെടുന്നത്‌. മാദ്ധ്യമവെളിച്ചത്തിൽ സദാ വിളങ്ങാനുളള ഈ ആത്മഹത്യാവെപ്രാളങ്ങൾ നല്ല വായനക്കാർ തിരിച്ചറിയുന്നുണ്ട്‌. Generated from archived content: essay1_nov2_06.html Author: manambur_rajanbabu

തീർച്ചയായും വായിക്കുക