മനയ്ക്കല്‍ രാധാകൃഷ്ണന്‍
അപരിചിതന്‍
മാനത്ത് വട്ടമിടുന്ന പരുന്തിന്‍ കൂട്ടങ്ങളെ നോക്കി ആളൊഴിഞ്ഞ ഒരു ഉച്ച നേരം റെയില്‍ വേ സ്റ്റേഷനിലിരിക്കുമ്പോള്‍ തെക്കു നിന്നു വടക്കോട്ടേക്കൊരു വണ്ടിവന്നു നിന്നു. കുറേ യാത്രികര്‍ അപരിചിതരുടെ മുഖവുമായി മുന്നിലൂടെ നടന്നു പോയ്ക്കൊണ്ടിരുന്നു. ക്ഷീണിച്ച വര്‍ത്തമാനങ്ങളും കലങ്ങിയ കണ്ണുകളുമായ് ഇവര്‍ക്ക് സമാനതകളുണ്ട്. കൂട്ടത്തിലൊരാള്‍ വന്ന് എന്നെ തട്ടി വിളിച്ചു. 'എവിടേക്കാ..? കാണാന്‍ തെറ്റില്ലാത്ത പ്രകൃതം. രാഷ്ട്രീയത്തിന്റെ തുണിത്തരങ്ങള്‍ പുതച്ചിട്ടുണ്ട്. അടുത്ത വണ്ടിക്കാ..... ഞാന്‍ സൗമ്യനായി മറുപടി പറഞ്ഞു. ...