മമ്മു കണിയത്ത്
മണലാരണ്യത്തിലെ മരണമുഖങ്ങൾ…
കുവൈറ്റ് എയർവെയ്‌സിലെ സുന്ദരികളായ എയർഹോസ്‌റ്റസുകളുടെ പരമോന്നത പരിചരണങ്ങളേറ്റ് എണ്ണപ്പാടത്തിറങ്ങിയവന്റെ ജീവിതസാഹചര്യമിന്ന് തെരുവുനായിന്റേതായിരിക്കുന്നു...! ഉടുത്തിരിക്കുന്ന അറബിക്കോട്ട് നിറച്ചും ആടിന്റെ വിസർജ്ജ്യവും അതുണർത്തുന്ന നാറ്റവുമാണ്. വസ്ര്തത്തിലെ അഴുക്ക്, ശരീരത്തിനേറ്റ മുറിവും അഭിമാനക്ഷതവുമായി കാണുന്ന മലയാളിയൊരുവന്റെയീ ദുര്യോഗം ആരോട് പറയാൻ....? അറബിയുടെ വീട്ടിലെ പട്ടിയോടോ...! ശുനകനവനെന്നെ നോക്കി സ്വയമഭിമാനം കൊള്ളുകയാവാം. കുളിയും അനുബന്ധകൃത്യങ്ങളുമിവിടെ നിഷിദ്ധമാകുന്നു. ഖാലിദിന്റ...
സ്വർഗ്ഗഭൂമിയിൽ സ്വപ്നങ്ങളുമായെത്തിയവർ
‘ഷെവൽ ഹുമറി’ലെ ബദൂഗൃഹാന്തരീക്ഷത്തിൽ നിന്നു പുറത്തു കടന്നപ്പോൾ അന്തമാനിലെ സെല്ലുലാൽ ജയിൽ മോചിതനായ പ്രതീതിയായിരുന്നു മനസ്സിൽ! എന്നാൽ - തൊഴിൽ പ്രതിസന്ധിയാൽ നട്ടം തിരിയുന്ന ഒരാൾക്കൂട്ടത്തിലേക്കായിരുന്നു, ‘സുബയ്’ലെ വാടക വസതിയിലേക്കുള്ള എന്റെ ലയനം. വലിയ കമ്പനിയെന്നു തെറ്റിദ്ധരിപ്പിച്ച് - ഇന്ത്യയിൽ നിന്നും ഇതിനകം പലബാച്ചുകളായി നിരവധിയാളുകളെ കൊണ്ടുവന്നിട്ടുണ്ടായിരുന്നു ഖാലിദെന്ന കഫീൽ. എന്നോടൊപ്പം വന്ന സുരേഷും സജീവും കൂടാതെ കുറവിലങ്ങാട്ടുകാരനായ ഷാജി സെബാസ്‌റ്റ്യൻ, കുറുപ്പംപടിയിലുള്ള ജയൻ, പൈങ്കുളത്തു ന...
സുകൃതം ചെയ്തൊരു സുഡാനി
“ഒൾളായീ, അൻത് - മാഫീ സീതാ...” സത്യമായിട്ടും നീയാള് ചൊവ്വ. ഈ വിധം - ഒള്ള കാര്യം കഫീലിന്റെ മുഖത്തുനോക്കി തുറന്നടിക്കുന്നത് മറ്റാരുമല്ല, എന്നോടൊപ്പമെത്തിയ എക്സ് ഗൾഫ് മിസ്‌റ്റർ സുരേഷാണ്. നവാഗതനായ ശ്രീമാൻ ജയന്റെ ഉപരി വളർച്ചയ്‌ക്ക് - അറബി ഒറ്റമൂലി പ്രയോഗിച്ചു കഴിഞ്ഞു. എളുതരമുള്ളിടത്താണല്ലോ വാതം കോച്ച്. പിടിച്ചേലും വലുതാണളേലെന്ന മട്ടിലാണിപ്പോൾ - ഓരോരുത്തന്റെ കാട്ടായം. തന്റെ ആമിലിന് തൊഴിലിന്നൊപ്പം അവന്റെ ഭാഷയും അറിയാമെന്നാൽ, ഒരളവുവരെ അറബിക്കതാശ്വാസമാണ്... എന്നാലോ - അതിലേറെയവന് തലവേദനയുൽപ്പാദ...
ഈന്തപ്പനയിൽ വിളയുന്ന മധുരനൊമ്പരസ്‌മൃതികൾ
ഗൾഫ്‌കാരന്റെ ആഗമന സുഗന്ധം പരന്നതെങ്ങനെയെന്നറിയില്ല... നേരം വെട്ടംവെച്ചതേയുളളൂ കടന്നൽക്കൂടെളകിയ മട്ടായിരുന്നു, സന്ദർശക വൃന്ദം...! ഫോറിൻ ലുങ്കിയും സ്‌പ്രേയും മുതൽ വിസ ചോദിച്ചുവരെ ദേശവാസികൾ. കൂട്ടത്തിൽ കണ്ണായ പ്ലോട്ടുകൾ കാണാൻ ക്ഷണിച്ചു കൊണ്ടെത്തിയ പറമ്പു ബ്രോക്കർമാരുമുണ്ടായിരുന്നു. വ്യാപാരത്തിനും കിന്നാരത്തിനുമെല്ലാം പറ്റിയ പരുവത്തിലാണല്ലോ ബാക്കിയുളേളാന്റെ ഗൃഹ-താപ നിലകളും. തലേലെരിയണ കനലീന്ന് തീകായാനെത്തിയ പണ്ടാറക്കാലന്മാരോടെനിക്ക് നല്ല പുന്നാരോയിരുന്നന്നേരം. എന്നിട്ടും വിനയപൂർവ്വമായിരുന്നു ...
അൽഖർജിലെ അൽഖർണി
റിയാദിലെ, കിങ്ങ് ഖാലിദ് ഇന്റർ നാഷണൽ എയർപോർട്ടിൽ യാത്രാ നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങുമ്പോൾ - ഐഡന്റിറ്റി സൂചകങ്ങളേന്തിയവരുടേയും അല്ലാത്തവരുടേയും തിരക്കായിരുന്നു. വരുന്നവരെ എതിരേൽക്കാൻ - മുന്തിയ കമ്പനിക്കാരുടേയും മറ്റും ആളുകളാണ്, അങ്ങനെയെത്തുക പതിവ്. തുക്കടാ പാർട്ടികളൊന്നും തിരിഞ്ഞു നോക്കാറില്ല. വരണവനെത്തിക്കൊള്ളും, ഓട്ടോമാറ്റിക്കലി! എന്തായാലും എനിക്കധികം ആധിയില്ലായിരുന്നു. ഞങ്ങൾ മൂന്നാളുണ്ടല്ലോ എന്നതാണ് അതിനു പ്രധാന കാരണം. ബോംബെയിൽ ‘മാഹിം’ലെ ട്രാവൽ ഓഫീസിൽവച്ച് തലേന്നു രാത്രിയാണ് മൂവര...
അൽഹർബിയോടൊപ്പം അൽഖസ്സീമിലേക്ക്
നാസർ സാലേ - അൽ ഖർണിയാൽ ഉപേക്ഷിക്കപ്പെട്ട ഞങ്ങൾ പിന്നെ സാക്ഷാൽ അലിബിൻ അബ്ദുള്ള അൽഹർബി എന്ന കാലമാടന്റെ കസ്‌റ്റഡിയിൽ തന്നെയാണ് ചെന്നെത്തിയത്. അൽഖർണിയുടെ തുറന്ന ജയിലിൽ നിന്നും അൽഹർബിയുടെ അടഞ്ഞ സങ്കേതത്തിലേക്കായിരുന്നു ഞങ്ങളുടെ ദയനീയ കൂടുമാറ്റം. അവിടെ തടിമാടൻമാരായ ഏതാനും അറബികളുണ്ടായിരുന്നു. കൂടാതെ കറുത്തു കരിക്കട്ട പോലൊരു സുഡാനി; വെരപോലെ വേറൊരുത്തൻ. ജനിച്ചപ്പോൾ ധരിച്ചതാണെന്നു തോന്നി - അവന്റെയൊരു ഇറുകിയ കറുത്ത ബനിയൻ. വലിയൊരു കാഴ്‌ചപ്പെട്ടിയുടെ മുമ്പിലേക്കാണ് ഞങ്ങളെയവർ വിളിച്ചിരുത്തിയത്. സ്‌ക്രീ...
സുലൈമാൻ ഇവനൊരു കർബാൻ
സഊദിയുടെ വീട്ടിൽ ജോലിക്കായ് ഹൈദരാബാദുകാരനായ ഹേമാം ഹുസൈന്റെ ഒഴിവിൽ ഞാനെത്തുന്നതോടെ എനിക്കൊരു ശത്രു പിറക്കുകയായിരുന്നു. ഹുസൈന്റെ കൂട്ടുപണിക്കാരൻ ബംഗ്ലാദേശിയായ സുലൈമാനായിരുന്നു, അത്. ഹേമാം ഹുസൈൻ ആളു പാവമാണെന്ന് ഒറ്റനോട്ടത്തിലേ അറിയാം. അറബിയുടെ വീട്ടിലെ മുഖ്യാംഗത്തെപ്പോലെയാണ് ഹുസൈൻ. ഏതാണ്ട് പത്തുപതിനഞ്ചുവർഷക്കാലത്തെ സഹവാസം അവനെയുമൊരു കാട്ടറബിയാക്കിത്തീർത്തിട്ടുണ്ടെന്നു പറയാം. പല്ലു തേപ്പ്, കുളി, തുടങ്ങിയ ശൗച്യകൃത്യങ്ങൾ അനാവശ്യമെന്നു കരുതുന്നവനാണ് അറബിയെപ്പോലെ ഹുസൈനും. അറബിയെ പ്രീതിപ്പെടുത്ത...
അനിശ്ചിതത്വത്തിന്റെ മുൾമുനയിൽ ഒരു പ്രവാസി
അനിശ്ചിതത്വത്തിന്റെ മുൾമുനയിൽ ഒരു പ്രവാസി - മമ്മു കണിയത്ത് - ജീവിക്കാൻ വേണ്ടി നാടുവിടേണ്ടിവന്ന അഭയാർത്ഥിയാണ് പ്രവാസി. നിരന്തരമായ സമ്മർദ്ദങ്ങൾ... അവഗണന... തിരസ്‌കാരം... പീഡനം... സർവ്വോപരി സങ്കീർണ്ണമായ കുടുംബസാഹചര്യങ്ങൾ... ഇപ്പോൾ - എങ്ങുമെത്താതുള്ള എന്റെ പ്രതീക്ഷകൾ ഇവിടെ അവസാനിക്കുമോ... മരുഭൂമിയിലെ ചവിട്ടിയരച്ച്‌ച്ച കാൽപ്പാടുകൾപോലെ...! എന്റെ വെല്ലുമ്മ - ആമിനുമ്മ കുടുംബാംഗങ്ങൾ ഞങ്ങളെയുണർത്താറുള്ള ചൊല്ല്, എന്റെ കാതുകളിൽ വന്നലക്കുന്നു. ഒരരിശത്തിനു കെണറ്റീച്ചാട്യാ... പലരിശംകൊണ്ട് കേറാമ്പറ്റൂ...
കുറ്റക്കാരെന്ന് മുദ്രകുത്തപ്പെടുന്ന നിരപരാധികൾ
അറേബ്യ... ഇന്നീ അഭയാർത്ഥിക്കു തെല്ലുമാശ്വാസമേകുന്നില്ല. കണ്ണീരു കുടിപ്പിക്കുന്നതിന്നൊപ്പം തരുമഭയം കൂടി റദ്ദാക്കാനുള്ള പൂതിയിലുമാണീ പുണ്യഭൂമി! ആരോ പറഞ്ഞല്ലോഃ “കിനാവും കണ്ണീരും ഇരുവശവും ഒട്ടിച്ചേർന്നൊരു നാണയമാണ് പ്രവാസജീവിത”മെന്ന്. എന്നിട്ടെന്റെ മുന്നിലിവിടെ കിനാക്കാണാനൊരു മരുപ്പച്ചപോലും ശേഷിക്കുന്നില്ല. അതുറപ്പായിട്ടും കാൽച്ചുവട്ടിൽ നിന്നു തൽക്കാലം ചോർന്നുപോകരുതീ വാഗ്‌ദത്ത ഭൂമിയെന്നു തന്നെ മോഹിച്ചുപോകയാണ്.... പ്രവാസിയിവനെ ചുറ്റിപ്പറ്റിയുള്ള പാഴ്‌പ്രതീക്ഷകളെങ്കിലും പലരിലും നിലനിർത്തേണ്ടതു...
മരുഭൂമിയിൽ നിന്നും വരവേൽപ്പുകളില്ലാതെ…..
കുവൈറ്റ് എയർവെയ്‌സ് എന്ന വ്യോമപ്രമാണി മാന്യമായ് സൽക്കരിച്ച് ഭദ്രമായ്‌ത്തന്നെ ഞങ്ങളെ ബോംബെ സഹർ (ഛത്രപതി ശിവജി) ഇന്റർനാഷണൽ എയർപോർട്ടിൽ കൊണ്ടുവന്നെത്തിച്ചു. മണിക്കൂറുകളുടെ സിംപിൾഫ്ലൈ കൊണ്ട് അറേബ്യയുമതിൻ വിസ്‌മയങ്ങളുമെല്ലാം മാഞ്ഞുപോയിരിക്കുന്നു. പുറത്താക്കപ്പെട്ട അന്യഗ്രഹജീവികളെപ്പോൽ ഞങ്ങൾ എയർപേടകം വിട്ട് സ്വന്തം ഭൂമിയിലേക്കിറങ്ങി. എന്നിട്ടാദ്യം തന്നെ ശേഷിച്ച റിയാൽമാറി ഇന്ത്യൻ മണിയാക്കി. ആവശ്യക്കാരന് എയർപോർട്ടിനകത്തുതന്നെയുളള പ്രത്യേക കൗണ്ടറിൽ പണമടച്ചാൽ അവിടെ നിന്നുളള യാത്രക്കായി ടാക്‌സി എത...