Home Authors Posts by മമ്മു കണിയത്ത്‌

മമ്മു കണിയത്ത്‌

0 POSTS 0 COMMENTS
വിലാസം മമ്മു കണിയത്ത്‌, ചെറായി പി.ഒ. എറണാകുളം Address: Phone: 0484-2264183 Post Code: 683514

മഞ്ഞുതുളളിയും ഒരു പെണ്ണും

മഞ്ഞുതുളളിയിത്‌ ആദിയിൽ, ഒരൊത്ത മനുഷ്യനായിരുന്നു...പെണ്ണൊന്നിനെ സാദരമൊരുനാൾ ഗുണദോഷിക്കാൻ ചെന്നതാണ്‌, പാവം! ‘സുന്ദരീ... ഈ തൊഴിലുപേക്ഷിച്ച്‌ മാന്യമായ്‌ വല്ലതും ചെയ്‌ത്‌ ജീവിച്ചുകൂടേ തനിക്ക്‌..’ അതുകേട്ട്‌ അവൾ ചിരിച്ചു. അയാളെ വിഡ്‌ഢിയാക്കുന്ന ചിരി, എന്നിട്ടു പറഞ്ഞു. ‘ഒരു ജോലി കിട്ടണോങ്കില്‌, അറിയാല്ലോ... എന്നെ കൊടുക്കണം... ആ ജോലി നില നിർത്തണോങ്കിലോ അതാവർത്തിക്കേണ്ടി വരും... അതിലും ഭേദമിതു തുടരുന്നതിലെന്താണു തെറ്റെന്റെ പുരുഷാ...’ അവൾ അയാളെ സ്‌പർശിച്ചു. അങ്ങനെ ഒരു നല്ല മനുഷ്യൻ മൗനമായി നിന്നു...

മണവാട്ടി

കെട്ടിച്ചയച്ച മോള്‌ വന്നഞ്ചാറുനാൾ നിന്നു മടങ്ങവേ - പൊട്ടിക്കരഞ്ഞു പോയി ഞാൻ. പെറ്റ തള്ളേം തന്തേം പ്രിയ സോദരനേം പിരിഞ്ഞ്‌ തൻ താളോ താവളോം വിട്ട്‌ അപരിചിത ചുറ്റുപാടിൽ, അവളെങ്ങനെ....? ചിന്തകൾ വഴിമുട്ടുമ്പോൾ, എന്നത്തെയും പോലെ എന്നിലെ മറു മനുഷ്യൻ മന്ത്രിക്കുന്നു; മറക്കണ്ട... മകളിന്നവളൊരു മണവാട്ടി, പതി, തന്നംഗങ്ങൾ, ഇംഗിതങ്ങൾ ഇനിയവൾക്കതു പ്രമാണം... പ്രധാനം. തങ്ങളെത്തേടി വല്ലപ്പോഴുമൊന്നു വന്നുകിട്ടിയാലതു സന്തോഷം; സുകൃതം! മറന്നും പൊറുത്തും ത്യജിച്ചും സഹിച്ചും ഒഴുക്കിനെതിരേ അവൾക്കു മുന്നിലിനി എത്രയെത്ര ...

ആത്മനൊമ്പരത്തിന്റെ അക്ഷരപ്പൂക്കൾ

വാരാന്തപ്പതിപ്പിലൊന്നിൽ, എന്റെ കഥ ‘സൗദാബീവിയുടെ മരണം’ പ്രസിദ്ധീകരിച്ചു വന്നതിനു പിന്നാലെയായിരുന്നു ഒരു സന്ധ്യയ്‌ക്ക്‌... അപരിചിതരായ ചിലയാളുകൾ എന്നെത്തേടി വീട്ടിലെത്തിയത്‌. സ്വയം പരിചയപ്പെടുത്തിക്കൊണ്ട്‌ ഞങ്ങളിന്നേടത്ത്‌ന്ന്‌ വരേണെന്നും അവർ കൂട്ടിച്ചേർത്തു. എന്നെ സംബന്ധിച്ചിടത്തോളം ഒരു ദുരന്തപശ്ചാത്തലമായ്‌ വെറുക്കപ്പെട്ട - സ്ഥലനാമം കേൾക്കെ, രക്തം തിളച്ചു, എന്റെ തല പെരുത്തു. ഒരു പുരാവൃത്തത്തിലപ്പോൾ അകലെയെങ്ങോ - ഒരാർത്തനാദം.. നേർത്തു നേർത്തില്ലാതാവുകയാണ്‌.... അതുകൊണ്ടുതന്നെയായിരുന്നു, സ്വീകരിച...

ഒരുമ്പെട്ടവൾ

പെണ്ണൊരുമ്പെട്ടാൽ- ബ്രഹ്‌മനും തടുക്കാനാകില്ലെന്നാണു പ്രമാണം ഇപ്പോൾ, പത്തുപന്ത്രണ്ടുവർഷം പിന്നിട്ട ദാമ്പത്യബന്ധത്തിന്റെ സ്വിച്ചോഫ്‌ നടത്തിക്കൊണ്ട്‌ തറയിൽ സെയ്‌താലി സൗദിയിലെ ത്വയ്‌ഫിൽ നിന്നും പുതുക്കണ്ടം സൈനബാക്കയച്ച ‘മൊഴി’ക്കത്തിനാധാരം-‘പെറ്റാലേ പെണ്ണാകൂ’ എന്ന കുറ്റാരോപണമാകുന്നു. സെയ്‌താലിയെപ്പറ്റിക്കേട്ട മറ്റു പെൺകഥകളുമിപ്പോൾ സൈനബ തള്ളിക്കളയുന്നില്ല. ഈ മാറ്റച്ചന്തയിൽ ഇനിയും മടിച്ചുമാറി നിന്നിട്ട്‌ കാര്യമില്ലെന്ന്‌ സൈനബ ഉറപ്പിച്ചു കഴിഞ്ഞു. അതൊരു വെല്ലുവിളിയായ്‌ സ്വീകരിച്ചതിന്‌ ഫലമായാണ്‌ ഉടയോ...

പാലം

ഈശ്വരാ- ഈ പാലം, ഇന്നെന്നെ വലയ്‌ക്ക്വോ? ഇത്രയും വലിയ തോട്ടിൽ ഇങ്ങനെയൊരു നൂൽപ്പാലമോ...? ഇതെന്തു പരീക്ഷണം, നാരായണാ.... ആകെ വിയർക്കുന്നു. തളരുന്നു. കാൽ വഴുതുന്നു....നാരായണ.. പാലം പകുതി, ഇനിയുമുണ്ടല്ലോ... കടക്കാൻ. എന്തു ഞാൻ ചെയ്യേണ്ടൂ. മടങ്ങാമെന്നു വച്ചാലോ! ഇല്ല. അത്‌, അതിലേറെ പ്രയാസം. തന്നെയോ... ദേവു പിണങ്ങും. പിന്നെയെന്തു ജീവിതം..? പൊന്ന്‌ ദേവൂ....നമുക്കു നടുവിൽ ഇത്രയും വലിയൊരു ദുർഘടമുളളതാരറിഞ്ഞു! എങ്കിലും ശ്രമിക്കുന്നു. പക്ഷേ ദേവൂ, ഞാൻ ആടുകയാണ്‌. ചുവടുകൾ പിഴയ്‌ക്കുന്നു. എന്റെ ശ...

ഒരു സമൻസിന്റെ കഥ

“ഇത്‌ കോടതിയാണ്‌.... ഇവിടെ സത്യമേ ബോധിപ്പിക്കാവൂ......” “ശരി, സർ............” തുടർന്ന്‌ - വാക്കുകൊണ്ട്‌ ജീവനോടെ അവരെന്നെ കീറിമുറിച്ചു. മണിക്കൂറുകൾ നീണ്ട വിചാരണ.... തിരിച്ചും മറിച്ചും ചോദ്യങ്ങൾ... ഒന്നും എനിക്കൊരു ഭേദ്യമായിത്തോന്നിയില്ല. ഒരു പരീക്ഷണപോരാട്ടത്തിന്റെ അത്യപൂർവ്വ നിമിഷങ്ങളിലാണു ഞാനെന്നബോധ്യം-എന്നിൽ ഉത്തേജനവും ഉത്സാഹവും പകർന്നു. അതുകൊണ്ടുതന്നെ, എല്ലാം എനിക്കൊരു കൗതുകമായ്‌ തോന്നി. ഇപ്പോൾ - ഞാനെന്ന വ്യക്തിയെ ചുറ്റിപ്പറ്റിയുള്ള ഗാർഹിക - സാമൂഹ്യ - സാമ്പത്തികങ്ങളായ സകലമാന വിവര...

ഒരു സമൻസിന്റെ കഥ

അനുബന്‌ധം ഗൾഫ്‌ സ്വപ്‌നവുമായ്‌ നടക്കും നാളിൽ പണ്ട്‌ വേറിട്ടതും വേദനാജനകവുമായൊരു സംഭവമുണ്ടായി. പറഞ്ഞുവരുന്നത്‌ പതിനാറു വർഷം പിന്നിട്ട സംഗതിയാണ്‌. ഉച്ചമയക്കത്തിലന്ന്‌ ബെല്ലടിച്ചുണർത്തി പോസ്‌റ്റുമാൻ കയ്യൊപ്പുവാങ്ങിയൊരു തപാലുരുപ്പടി സമ്മാനിച്ചുപോകയായിരുന്നു. ശ്രീനാരായണപുരത്തുകാരനായ ശ്രീമാൻ ബാഹുലേയനാണ്‌ അന്ന്‌ ഞങ്ങളുടെ ഏരിയായിലെ പോസ്‌റ്റുമാൻ. അദ്ദേഹമെന്റെ പ്രിയസുഹൃത്തുമാണ്‌. എനിക്കു സ്വാധീനമുള്ളൊരു മാസികയിൽ അയാളുടെ കഥ പ്രസിദ്ധീകരിക്കാൻ ഞാൻ സഹായിച്ചിട്ടുണ്ട്‌. കൊടുക്കവാങ്ങലുകൾ വേറെയും... സംസ്ഥാന...

ഇടയപുരാണം

അറേബ്യൻ ജീവിതത്തിന്‌ ഒരുപാട്‌ നിറങ്ങളുണ്ട്‌. കണ്ണുനീരിന്റെയും പൊട്ടിച്ചിരികളുടെയും നിശബ്ദവിലാപങ്ങളുടേയും ക്രൂരമായ അനുഭവങ്ങളുടെയും നിറങ്ങൾ ഇവിടെ കാണാം. പ്രതീക്ഷയുടെ വൻ മാളികകൾ തീർത്ത്‌ ഗൾഫിലെത്തുന്ന മലയാളിയെ കാത്തിരിക്കുന്നത്‌ ഇതിലേത്‌ നിറമെന്ന്‌ പറയുക വയ്യ. ദുരന്തങ്ങളുടെ തീവ്രാനുഭവങ്ങളിലൂടെ കടന്നുപോയ മലയാളികൾ ഈ ദേശത്ത്‌ ഏറെയാണ്‌. ഒട്ടേറെ ദുരന്താനുഭവങ്ങളിലൂടെ കടന്നുപോയ ഒരു പ്രവാസിയുടെ ഓർമ്മക്കുറിപ്പുകളാണിവ. ഓരോ പ്രവാസിയും ഏതെങ്കിലും നിമിഷത്തിൽ തൊട്ടറിഞ്ഞ ഒരനുഭവമെങ്കിലും ഇതിലുണ്ടാകാതിരിക്കില്ല......

അംബ്രോസ്‌ കേറോഫ്‌ സുലേമാൻ മുനാവർ അൽഹർബി

പ്രവാസിയുടെ സ്വകാര്യത കൈമാറാൻ കത്തുകൾക്കു പ്രഥമസ്ഥാനമായിരുന്നു, അടുത്തകാലം വരെയും. ഗൾഫ്‌ ജീവിതത്തിൽ എഴുത്തുകൾക്കുള്ള പ്രാധാന്യം നെഞ്ചിലേറ്റി കത്തുപാട്ടുകളെന്ന സംഗീതോല്പന്നം തന്നെ മലയാളിയെ ആവേശഭരിതരാക്കുകയുണ്ടായി. ഇന്ന്‌ - അതെല്ലാം പഴങ്കഥകളാക്കിക്കൊണ്ട്‌ ആശയവിനിമയത്തിന്റെ നൂതനവിദ്യകൾ വിചാരിക്കുന്നവന്റെ വിളിപ്പുറത്തെത്തിക്കുവാൻ കാലം കരുത്താർജ്ജിച്ചു കഴിഞ്ഞു. അതോടെ എഴുത്തുകുത്തുകൾക്ക്‌ വംശനാശം സംഭവിക്കാനും തുടങ്ങി. ഇതുമൂലം സംസ്ഥാനത്ത്‌ പ്രതിമാസം രണ്ടരലക്ഷം രൂപയാണ്‌ തപാൽ വകുപ്പിന്‌ നഷ്ടമെന്നാണ്‌ ...

മാഫീ മുശ്‌ക്കിൽ

ഇസ്ലാമിനെ സംബന്ധിച്ച്‌ മഹത്തായ സന്ദേശമുൾക്കൊണ്ട സുദിനങ്ങളാണ്‌ - റമളാനും ബക്രീദും. നാട്ടിൽ എത്രയില്ലാത്തവനും പെരുന്നാൾ ദിവസങ്ങളിത്‌ വേണ്ട മുൻകരുതലോടെയാണ്‌ വരവേൽക്കുക. അപ്പോൾ - ഈ ആഘോഷവേളകൾ ലോകമുസൽമാന്റെ കേന്ദ്രമായ മക്ക - മദീന കുടികൊള്ളുന്ന പൊൻ അറേബ്യയിൽ കൊണ്ടാടാനുള്ള അപൂർവ്വാവസരം സംജാതമാകുക എന്നത്‌ മഹാഭാഗ്യമായി വേണം കരുതാൻ. അഹദോന്റെ വേണ്ടുകയാൽ പക്ഷേ എനിക്കതിനും യോഗമുണ്ടായില്ല. അറേബ്യയിലാദ്യം ഞാൻ സാക്ഷ്യം കൊണ്ടത്‌ ബക്രീദ്‌ അഥവാ ബലിപെരുനാളിനാണ്‌. പരമകാരുണികനായ നാഥന്റെ അരുളപ്പാടനുസരിച്ച്‌ ഇബ്രാഹിം...

തീർച്ചയായും വായിക്കുക