Home Authors Posts by മാലിക്ക്‌ വീട്ടിക്കുന്ന്‌

മാലിക്ക്‌ വീട്ടിക്കുന്ന്‌

0 POSTS 0 COMMENTS

മുടി

പനങ്കുല പോലുളള മുടി എന്നും അവളുടെ അഭിമാനമായിരുന്നു. ‘നിന്റെ കാർകൂന്തലാണ്‌ എന്നെ ആകർഷിച്ചത്‌.’ എന്ന്‌ ‘അവൻ’ കാതിൽ മൊഴിഞ്ഞപ്പോൾ അവൾ തരളിതയായി. ഇന്ന്‌, ചോറിൽ വീണ മുടിയുടെ പേരിൽ അവൾക്കു കിട്ടിയത്‌ കാതടക്കിയുളള ഒരടിയായിരുന്നു... Generated from archived content: story4_dece27_05.html Author: malik_veettikkunnu

ഊഴം

മകന്റെ നിർബന്ധത്തിൽ വൃദ്ധസദനത്തിലേക്ക്‌ പോകാനിരിക്കുന്ന വയസ്സനോട്‌ പേരക്കുട്ടി പറഞ്ഞു. മുത്തച്ഛൻ വിഷമിക്കേണ്ട. വൈകാതെ അച്‌ഛനെയും ഞാനങ്ങോട്ടു വിടുന്നുണ്ട്‌. Generated from archived content: story3_july20_05.html Author: malik_veettikkunnu

കുറവ്‌

പാചക നിപുണയായിട്ടും അവളുണ്ടാക്കുന്ന ഭക്ഷണത്തെക്കുറിച്ച്‌ ഭർത്താവിനെന്നും പരാതിയായിരുന്നു.​‍ു കാരണം, ‘സ്‌നേഹം’ ചേർത്ത പാചകത്തെക്കുറിച്ചു അവൾ അജ്ഞയായിരുന്നു. Generated from archived content: story2_aug16_05.html Author: malik_veettikkunnu

ജീവിതം

ബാല്യം മാതാപിതാക്കൾക്കായി പലതും ഉരുവിട്ടു പഠിച്ചു. കൗമാരം പ്രണയിനിക്കായി പലതും കുത്തിക്കുറിച്ചു. യൗവനം ഭാര്യക്കും സന്താനങ്ങൾക്കുമായി ഉറക്കമൊഴിച്ചു. വാർധക്യം സ്വന്തത്തിനായി വടി കുത്തിപ്പിടിച്ചു. Generated from archived content: story1_sept22_05.html Author: malik_veettikkunnu

വിമോചനം

ബഹുരാഷ്‌ട്രക്കമ്പനിയുടെ കുപ്പിക്കകത്തിരുന്ന്‌ വീർപ്പുമുട്ടിയ ‘പ്ലാച്ചിമട’ ഇങ്ങനെ വിലപിച്ചുഃ ‘ഒരു ’ഓപ്പണർ‘ വന്നിരുന്നെങ്കിൽ...’ Generated from archived content: story1_aug6_05.html Author: malik_veettikkunnu

തീർച്ചയായും വായിക്കുക