Home Authors Posts by മലയത്ത്‌ അപ്പുണ്ണി

മലയത്ത്‌ അപ്പുണ്ണി

0 POSTS 0 COMMENTS

കാറ്റ്‌

പൂവു ചോദിച്ചു കാറ്റിനോടിങ്ങനെ “പോവതെങ്ങു നീ യാത്ര പറയാതെ? ദൂരെ നിന്നു നിൻ ആലാപനം കേട്ടു കോരിത്തരിച്ചു മനസ്സും ദളങ്ങളും. നീയരികത്തു വന്നനേരം ഞാനോ വായുവിൽ തിരമാലപോൽ പൊങ്ങി. കാത്തുവെച്ച പ്രണയസുഗന്ധം കൈക്കലാക്കി കടന്നുപോവുന്നുവോ?” Generated from archived content: aug_poem6.html Author: malayath_appunni

കവിതയിലെ മന്ദാരപ്പൂവ്‌

കവിതയുടെ രൂപവും ഭാവവും മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണ്‌ ഇത്‌. കാലഹരണപ്പെട്ട വാക്കുകൾ വലിച്ചെറിയുകയും പുതിയവ ഉൾക്കൊളളുകയും ചെയ്യുക എന്നത്‌ ഏതുകാലത്തും ഉളള സ്ഥിതിവിശേഷമാണ്‌. മലയാളകവിതയിൽ മുളച്ച പുതുനാമ്പുകളിൽ ഒന്നാണ്‌ ജീനു കാർത്തികേയൻ. ഇത്രയും ചെറുപ്പത്തിൽ കാവ്യാസ്വാദകരുടെ സ്‌നേഹവാത്സല്യം നേടാൻ കഴിഞ്ഞ കവികൾ വിരളമാണ്‌. ഇന്നലത്തെ തലമുറ വെട്ടിത്തെളിയിച്ച പാതയിലൂടെയല്ല പുതുതലമുറ സഞ്ചരിക്കുന്നത്‌. ഓരോരുത്തരും അവരുടേതായ വഴി കണ്ടെത്താനുളള തീവ്രയത്‌നത്തിലാണ്‌. എഴുതിപ്പഠിച്ചതല്ല പാട്ട്‌ കേട്ട്‌...

തിരകൾ പറയുന്നത്‌

തിരകളെന്താണു പറയുന്ന തെന്നു ഞാൻ തീരത്തിരുന്നു ചിന്തിച്ചു. കാര്യം ഗ്രഹിക്കുവാ- നാവാതെ പോരുമ്പോൾ തിരകളാർത്തു ചിരിച്ചു. ഉത്തരംകിട്ടാതെ ചിന്തക,ളടങ്ങാത്ത തിരകളായി ഭവിച്ചു. Generated from archived content: poem10_aug.html Author: malayath_appunni

തീർച്ചയായും വായിക്കുക