മഹേന്ദർ
നമ്മള്‍
സമയം പോകുന്നേയില്ലെന്നു
കയറുപൊട്ടിക്കുന്നു മനസ്സ്
ചിലനേരങ്ങളിൽ
തീരുന്നേയില്ല ഈ പണി
എത്തുന്നേയില്ല ഇടം
പുലരുന്നതേയില്ല നേരം
ഇരുളുന്നതേയില്ല പകൽ
എന്നിങ്ങനെ
എന്നിട്ടുവേണമൊന്നു സ്വാസ്ഥ്യപ്പെടാൻ
എന്ന് നീട്ടിവയ്ക്കുന്നു
ജീവിതത്തെ
നമ്മള്‍
ചിതയോളം
ചിരിയെ നമ്മള്‍
ചില്ലിട്ടു തൂക്കുന്നു
പൂമുഖച്ചുമരിൽ
എത്തേണ്ടിടമതെന്ന്
ഇടയ്ക്കിടെ വേവലാതിപ്പെടാൻ
ഒരിക്കലും എത്തുകയേയില്ലെന്ന്
ആവർത്തിച്ചാവർത്തിച്ച്
അതേ സങ്കടതീരത്ത് തന്നെ
കൈകാലിട്ടടിച്ച്
കരപറ്റുന്നു
പിഴിഞ്ഞുണക്കി
ചൂടുകായുന്നു
അ...
ചില്ലേർ
തികച്ചും അപ്രതീക്ഷിതമായ് ഇന്നലെ ഒരു തുണിപ്പന്ത് വന്നെന്റെ മുതുകത്തു കൊണ്ടു. തിരിഞ്ഞു നോക്കിയത് ഭൂതകാലത്തിന്റെ ഫ്രെയിമിലേക്ക് നീ പെട്ടു നീ പെട്ടു എന്ന് തുള്ളിച്ചാടി തിരിഞ്ഞോടുന്നു മരിച്ചുപോയ എന്റെ ബാല്യകാല സുഹൃത്ത് ഞാനും അവനും ഭൂത - വർത്തമാനത്തിൽ കാലൂന്നി ചില്ലേറുകളിയിലായിരുന്നു. Generated from archived content: poem1_dec22_10.html Author: mahendar
ഔട്ട് ഓഫ് റെയ്‌ഞ്ച്
ഞാൻ അജയ്യനല്ല. എന്തുകൊണ്ടെന്നാൽ എന്റെ പേര് അജയൻ എന്നാകുന്നു. ഒരിടത്തും ജയിക്കാതെ പോയവൻ. അത് അവൻ എനിക്കയച്ച അവസാനത്തെ സന്ദേശമായിരുന്നു. സ്വന്തം പേരിനെ അന്വർത്ഥമായി (അനർത്ഥമായി) പിരിച്ച് അവനെന്തിനായിരുന്നു അങ്ങനെ ഒരു എസ്.എം.എസ് അയച്ചത്? അതിനു മറുപടിയായി ചെറുതും മൂർച്ചയേറിയതുമായ ഒരു മറുസന്ദേശം അയക്കണമെന്ന് ഉടനെ മനസ്സിൽ ഗണിച്ചിട്ടുവെങ്കിലും എന്തുകൊണ്ടോ, തിരക്കുകളിൽ എനിക്കതിനു കഴിഞ്ഞില്ല. പക്ഷെ അന്നു രാത്രി തന്നെ ഞാൻ ഇമോട്ട് ഐക്കണിലെ ദേഷ്യഭാവത്തിലുള്ള മഞ്ഞ മുഖം അജയന് എസ്.എം.എസ് ചെയ്...