മാഫോം, മുംബൈ
മാഫോം രൂപീകരിച്ചു
മഹാരാഷ്‌ട്രയിലെ പ്രവാസി എഴുത്തുകാരുടെ കൂട്ടായ്‌മ - മാസ്‌മീഡിയ അസോസിയേറ്റ്‌സ് ഫോറം ഓഫ് മഹാരാഷ്‌ട്ര (മാഫോം) മുംബൈ ആസ്‌ഥാനമായി രൂപം കൊണ്ടു. സാഹിത്യത്തിന്റെ എല്ലാമേഖലകളിലും പത്രപ്രവർത്തന ദ്യശ്യമാധ്യമരംഗങ്ങളിലും പ്രവർത്തിക്കുന്ന എല്ലാ മലയാളികളുടേയും ക്ഷേമങ്ങൾക്കായുളള കൂട്ടായ്‌മയാണ് സംഘടനയുടെ ലക്ഷ്യം. എൻ.കെ. ഭൂപേഷ്‌ബാബു ചെയർമാനും യു.എൻ. ഗോപിനായർ പ്രസിഡന്റും പി.ആർ. രാജ്‌കുമാർ ജന. സെക്രട്ടറിയുമായുള്ള സംഘടനയ്‌ക്ക് മഹാരാഷ്‌ട്രയിലേയും ഗൾഫിലേയും വിവിധമേഖലയിൽപെട്ട 15 പേരടങ്ങുന്ന ഭരണസമതിയേയും തിരഞ്ഞെ...