മടിക്കൈ രാമചന്ദ്രൻ
നുണക്കാഴ്‌ചകൾ
എത്ര നുണപറഞ്ഞാലും നുണച്ചിപ്പാറുവിന് മതിയാവില്ല. ദിവസം ഒരു നുണയെങ്കിലും പറഞ്ഞില്ലെങ്കിൽ അവർക്ക് ഉറക്കം വരില്ല. വിശ്വസിക്കാനാവാത്ത കാര്യങ്ങളാണ് പറയുന്നതെങ്കിലും ആരും അത് വിശ്വസിച്ച് പോകും. എന്നാലിപ്പോൾ പാറുവിന്റെ നുണകൾ പഴയത്‌പോലെ ഫലിക്കുന്നില്ല. ദുബൈക്കാരൻ ബാബു ടി.വി. വാങ്ങിയത് മുതലാണത്. സീരിയലുകളും ഇക്കിളി നൃത്തങ്ങളും കാണാൻ മിക്കവരും ടി.വിയുടെ മുമ്പിൽ തന്നെയാണെപ്പോഴും. അതിനിടയിൽ എന്തെങ്കിലും നുണ പറഞ്ഞാൽ കേട്ട ഭാവം കൂടി അവർ നടിക്കുന്നില്ല. അതോടെ ബാബുവിനോടും ടി.വിയോടും പാറുവിന് വല്ലാത്ത വെ...
ഇരുട്ട്
കൂട്ടിൽ നിന്നും പക്ഷികൾ ചിലച്ച് ബഹളം കൂട്ടിക്കൊണ്ടിരുന്നു. രാവിലെ കൊടുത്ത അരിമണികൾ മുഴുവൻ കൊത്തിത്തീർന്നിരിക്കുന്നു. ഒരു പൊടിയരിപോലും ഇനി കലത്തിൽ ബാക്കിയില്ല. പാത്തുമ്മയുടെ മനസ്സ് പോലെ കലവും ശൂന്യമായിരിക്കുന്നു. പക്ഷികളുടെ നിസ്സഹായത കണ്ടപ്പോൾ അവർക്ക് സഹതാപം തോന്നി. എങ്കിലും പക്ഷികളെ തുറന്ന് വിടാൻ മനസ്സ് വന്നതുമില്ല. ഇനിയെങ്കിലും വല്ലതും കൊടുത്തില്ലെങ്കിൽ എല്ലാം ചത്തുപോകും. വിശപ്പ് പക്ഷികൾക്ക് മാത്രമല്ലല്ലോ.... പാത്തുമ്മ അകത്തുപോയി തകരപ്പെട്ടിയിലുണ്ടായിരുന്ന നാണയത്തുട്ടുകൾ എണ്ണിന...