മധു ടി മാധവൻ
പൈദാഹം
ഒടുങ്ങാപുരാണങ്ങൾ കേളികൊട്ടിയാടിയതിൻ-
-മുന്നിൽ എണ്ണ കുടിച്ചു തീർത്ത
ആട്ടവിളക്കിന്റെ ശോഭക്കെട്ട തിരിയിലെ
പുകച്ചുരുളുകൾ കാറ്റിൽ നേർത്തലിഞ്ഞുപോയ്
വഴിയമ്പലത്തിൻ ആളില്ലാ ചെറുവരമ്പിൽ
പടകാളി തേർവാഴ്‌ച്ചക്കായ് നടന്നകന്നു.
പരകായം തേടിയലഞ്ഞ പേയും പ്രേതവും
ചുടല തേടിയ നിര്യാതിപ്പിടിയിലമർന്നൊച്ചവെച്ചു
മുറുക്കാൻ കറപിടിച്ച പല്ലിളിച്ചു കാട്ടി
കുനിഞ്ഞും നിവർന്നും കുലുങ്ങിയും
യക്ഷികൾ ചെട്ടിച്ചിപ്പൂച്ചൂടി തീരാദാഹം പേറിയ
വീർത്ത മടിക്കുത്തുകൾക്കായ് കാത്തിരുന്നു.
...
ഗർദ്ദഭപുരാണം
കഴുത...,
നീ വെറും കഴുത
മുൻവിധിയുടെ നരച്ച റാന്ത
ആത്മാർത്ഥ മൃഗം വെറുമൊരു കഴുതയായി
കെട്ടിയിട്ടവൻ ഇണയെ കാണാതെ കരഞ്ഞപ്പോൾ
അവൻ കഴപ്പ് കരഞ്ഞു തീർക്കുന്ന കാമിയായി.
ഭേദമില്ലാതെ ചുമട് ചുമന്നപ്പോൾ അവൻ കുങ്കുമത്തിന്റെ ഗന്ധഭേദം ചിന്തിച്ചില്ല..
അതിനും ഒരു ശൈലി വന്നു..
കുങ്കുമവാസമറിയാഞ്ഞല്ല അതിൻ കഴമ്പുതേടി അലഞ്ഞതുമില്ല...
എങ്കിലും കഴുത വെറും കഴുതയായി..
യേശു ചുമന്ന കുരിശു പൊന്നായിട്ടും
യേശുവിനെ ചുമന്ന കഴുത വിശുദ്ധനായില്ല.
കഴുതപ്പാൽ ചുരന്ന തമിഴരാരും
അമ്മയെന്നു വിളിച്ചതും ...
വെറും പേരായ കാവുകൾ
കാവിനെന്തിന് കാവൽ
അക്ഷരമറിയാത്ത, മന്ത്രങ്ങളറിയാത്തയേതോ
പണിയാളൻ നമ്പിക്കൂറു ചൊല്ലി
കല്ലിൽ കൊത്തി പ്രതിഷ്ഠിച്ച
കാവിനെന്തിന് കാവൽ
അന്തിയിൽ പാളുന്ന എണ്ണ തിരികളും
ആണ്ടിലായുള്ളൊരു വറപൊടിക്കലശവും
മരനീര് കുക്കുടം വച്ചൊരാചാരവും
കോമരം തുള്ളലും മുടിയഴിച്ചാട്ടവും
മാത്രമായുള്ളൊരു പുലയന്റെ കാവിന്
കാവലു വേണമെന്നാരും പറഞ്ഞില്ല .
നഗരനാഗങ്ങളിഴഞ്ഞ കാലത്തിൽ
കറുപ്പിനെ വെറുത്തവർ , കാടിനെയറച്ചവർ
കറുത്തകാലത്തിൻ്റെ രോമം ചെരച്ചവർ
മണ്ണിൽ ചവിട്ടാതെയന്നo കഴിച്ചവർ
കാവു കാക്കുവാൻ ആരോരുമില്ലെന്നറിഞ്ഞതിൽ
...
ഇത്തിൾ കണ്ണിയും തേന്മാവും
പേരറിയാക്കിളി തൻ്റെ കൊക്കുകൾ മാഞ്ചില്ലയിലുരച്ചു.
പശയിലൊട്ടിയൊരു വിത്ത് ചില്ലകൾക്കിടയിലൊളിച്ചു
മഴയൂർന്ന ശിഖരത്തിൽ വിത്തൊന്നു കുതിർന്നു
മുളപൊട്ടിയിളം ചെടി വെളിച്ചം തേടിയുയിർത്തു.
ചെറുനാഗമായ് ഇത്തിക്കണ്ണി തഴുകിയിഴഞ്ഞപ്പോൾ
തേൻമാവ് ഇക്കിളിയൊതുക്കി മൗനം ഭജിച്ചു.
ശാഖയിൽ നുള്ളിയൊന്നാഴ്ന്ന ചെറുവേരിനെ
അവൾ ചുംബനമെന്നോർത്ത് ഉളളം തുടിപ്പിച്ചു.
അവൻ ചുറ്റി വളർന്നു വരിഞ്ഞു പുണർന്നതിൽ
ആലിംഗനമെന്നോർത്തിലകൾ പൊഴിച്ചു.
തൻ്റെ ജീവസ്രവങ്ങളെ ഊറ്റിയെടുത്തതിൽ
നിർവ്യതിയാൽ രതിയെന്നോർത്തവ...
കെ ബേരിച് ഹേലിൻ
288 ദിവസം നീണ്ടു നിന്ന നിരാഹാരത്തിനൊടുവിൽ ജീവത്യാഗം ചെയ്ത തുർക്കിഷ് തെരുവ് നാടോടി ഗായിക ഹെലിൻ ബോലെക്കിന് അഭിവാദ്യമർപ്പിച്ചു കൊണ്ട് ...
നീറും നെരിപ്പോടടങ്ങുകില്ല
ഇന്ന് എരിയുന്ന കനലുകളടങ്ങുകില്ല
ഇരുമ്പഴിക്കൂടിനും മരണത്തിനും
കീഴടങ്ങാത്തൊരീസർഗ്ഗരാഗമായി
നിലക്കാത്ത ഗീതമായെന്നുമെന്നും
അണയാത്തൊരീദീപ നാളമായി
മനുഷ്യത്വമുറയുന്ന ഭൂതലത്തിൽ
നാവുകൾ പിഴുതിട്ട മൺപരപ്പിൽ
ചങ്ങല കിലുങ്ങുന്ന കൽതുറുങ്കിൽ
ഭ്രഷട് കല്പ്പിക്കുന്ന കൂരിരുട്ടിൽ
പാരതന്ത്രത്തിൻ്റെ ആമയത്തിൽ
മ്യതിയിലും അട...
ശ്വാന പരിണാമം
കോവാലൻ്റെ കോവിലിൻ മുൻപിലായ്
തമ്പ്രാൻ കൽപിച്ച നൂറടിയകലെയായ്
തൊഴുകയ്യാൽ കോരനൊരുത്തരം തേടുന്നു
" പൊന്നും വേണ്ട പൊന്നാടയും വേണ്ട
തരികയൊരു ചോദ്യത്തിനുത്തരം ദൈവമേ
ഏനെന്തേ പട്ടിയായ് പിറന്ന്
പട്ടിയായ് മരിക്കുന്നു"
ഇരുട്ടിലെ നായയുടെ ഓരിയിടലായ്
ചോദ്യമവിടെവിടെയോ കേൾക്കുന്നു.
ഉന്നം പിടച്ചതറിഞ്ഞും അറിയാതെയും
അന്നം തേടി അണച്ച് അലയുന്നതും
അലഞ്ഞും തിരിഞ്ഞും പുഴുത്തുമൊടുവിൽ
വെറും പട്ടിയായ് എങ്ങോ ഒടുങ്ങുന്നു
ദത്തൻ്റെ നാലു വേദത്തിൻ പ്രതീകവും
നാലാം വേദക്കാർക്കവൻ വർജ്യവ്വം
നല്പുത്ര...
ബലിക്കാക്ക
വേനൽ കനത്തതാണ്. പെൻഷൻ കാശു വാങ്ങി വന്ന് ഊണു കഴിച്ചു വെന്ന് വരുത്തി ഉമ്മറത്തെ ചാരുകസേരയിലേക്ക് ചാഞ്ഞു. ഒരു പക്ഷേ കുറച്ച് ദിവസമായി അധികം നടക്കാത്തത് കൊണ്ടാവാം, വല്ലാത്ത ക്ഷീണം അനുഭവപെടുന്നു. സ്കൂളിൽ നിന്ന് റിട്ടയർ ചെയ്തിട്ട് ഒരു വർഷം തികയുന്നു.ചെറിയ കാറ്റ് വീശുന്നുണ്ട്. ഉമ്മറത്ത് നിന്ന് നോക്കിയാൽ കാണാം, മുത്തശ്ശി പ്ലാവിന്റെ ഇലകൾ അനങ്ങുന്നു.ഉറങ്ങുവാൻ കഴിയുന്നില്ല. ഒന്നിനും തോന്നുന്നില്ല.
എല്ലാവരും പോയി ശാരദ ഇപ്പോഴും ഉമ്മറത്തേക്ക് വന്നിട്ടില്ല. ഇന്ന് അടുക്കളയിൽ അവളാണ് എല്ലാം ചെയ്തത്. ഇനിയിപ്പ...