Home Authors Posts by മധു ആലപ്പടമ്പ്‌

മധു ആലപ്പടമ്പ്‌

0 POSTS 0 COMMENTS
500-ഓളം രചനകൾ പ്രസിദ്ധീകരിച്ചുണ്ട്‌. ദല (ദുബായ്‌ ആർട്‌സ്‌ലവേഴ്‌സ്‌ അസോസിയേഷൻ) ഏർപ്പെടുത്തിയ കവിതാപുരസ്‌കാരം, അബുദാബി സോഷ്യൽസെൻ​‍്‌ററിന്റെ കവിതാ പുരസ്‌കാരം, സാഹിത്യവേദി അവർഡ്‌, സ്‌റ്റേറ്റ്‌ റിസോഴ്‌സ്‌ സെൻ​‍്‌ററിന്റെ സാക്ഷരതാ ഗാന രചനയ്‌ക്കുളള സമ്മാനം, പണ്ഡിറ്റ്‌.കെ.പി.കറുപ്പൻ സ്മാരക കവിതാ സാഹിത്യസമ്മാനം തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. ആദ്യ കവിതാസമാഹാരം ‘രാത്രിവണ്ടി’ പണിപ്പുരയിലാണ്‌. Address: Phone: 498-580143 ഏറ്റുകുടുക്ക.പി.ഒ. കരിവെളളൂർ കണ്ണൂർ ജില്ല, Post Code: 670521

പുഴവഴി

ഒഴുക്കും ഓളവും അലച്ചിലും നിർത്തി വഴുക്കുമോർമ്മയിൽ മറവിയായിതാ പുഴയൊഴുകുന്നു മണൽത്തരികളിൽ അരിച്ചു നീങ്ങുന്നൊ- രുറുമ്പു ജാഥയായ്‌ ! നരച്ചു വൃദ്ധയായ്‌ നടക്കാൻ വയ്യാഞ്ഞും ചിരിച്ചു സ്നേഹാർദ്രം പകരുമമ്മയും മരിച്ചമുത്തശ്ശി- ക്കിനാക്കളൊക്കെയും പഴുത്തുവിങ്ങുന്ന മണൽത്തരികളിൽ പുഴവഴിതേടി കരയ്‌ക്കടിയുന്നു....... Generated from archived content: puzhavazhi.html Author: madhu-aalappadambu

തീർച്ചയായും വായിക്കുക