Home Authors Posts by മഠത്തിൽ രാജേന്ദ്രൻ നായർ

മഠത്തിൽ രാജേന്ദ്രൻ നായർ

57 POSTS 9 COMMENTS
ജീവിതത്തില്‍ വളരെ വൈകിയാണ് എഴുതിത്തുടങ്ങിയത്. അറുപതിന് ശേഷം. ആംഗലത്തില്‍ കുറെ കവിതകള്‍ രചിച്ചിട്ടുണ്ട്. അവ മിക്കതും ഈ ലിങ്കില്‍ കാണാം: http://www.poemhunter.com/madathil-rajendran-nair/poems/?a=a&search=&l=2&y=0 വേദാന്തത്തിലും ജ്യോതിഷത്തിലും താല്‍പര്യം. ചില വേദാന്തലേഖനങ്ങള്‍ വെബ്ബില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാലക്കാടനായ ഞാന്‍ മിക്കവാറും കൊയമ്പത്തൂരിലാണ് താമസം. 36 വര്‍ഷം കുവൈറ്റില്‍ പ്രവാസിയായിരുന്നു. E-Mail: madathil@gmail.com

മൺകൂന

  മനസ്സിൽ മൌനത്തിൻ പരകാഷ്ടയിൽ ഒരു മൺകൂനപൊങ്ങി നെടുതായ് മരാമരാ ജപിച്ച് അതിന്നുള്ളിലൊരു മുനി ആദിമസ്രോതസ്സായ് പയ്യെപ്പാടി കളകളം പൊഴിച്ചാഗാനമൊരു രാഗനിർഝരിയായ് മാറി ശ്രീരാമരാമേതി, ശ്രീരാമരാമേതി രമേ രാമെ രാമായണം പാടൂ വരൂ മലയാളശാരികെ മൺകൂനയാം വത്മീകമേറി നീയും കൂടെ പാടൂ മധുമധുരം തുഞ്ചൻ തുടികൊട്ടിപ്പാടിയ അദ്ധ്യാത്മരാരാമായണസുകൃതാമൃതം

കുട്ടികളെത്ര മിടുക്കർ

      രാപ്പകൽ കരയുന്ന കുട്ടി രണ്ടുവയസ്സായ ബാലൻ ശാഠ്യത്തിലഗ്രാഗ്രഗണ്യൻ ആരുമറിഞ്ഞീലവനെ തോളിലേറ്റിപ്പുറം തട്ടി താതനവനെയുമേന്തി ഓണത്തിൻ പാട്ടുകൾ പാടി കാരണം തേടി നടന്നു വീട്ടിലെ പൂജാമുറിതൻ വാതിൽക്കൽ വന്നയാൾ നിന്നു വാതിൽമണികളെ തോണ്ടി കാകളിപാടാൻ ശ്രമിച്ചു ചെക്കൻ കരച്ചിൽ നിറുത്തി കണ്ണുകളുദ്ദിപ്തമായി ഏതോ നഭസ്സിലവൻറെ ചേതന പൂവിട്ടുനിന്നു പിറ്റേന്ന് വീണ്ടുമവൻറെ പ്രശ്നം പുനരാഗമിച്ചു കരയുമവനെയുമേന്തി അച്ഛൻ പൂജാമണികളിലെത്തി കിണികിണി പാടാൻ ശ്രമിച്ചു പയ്...

ഹൃദയമാപിനി

അഞ്ചും പിന്നെയൊരു രണ്ടരയാണ്ടും പഠിച്ചു ഞാനെന്തൊക്കെയോ സംഭാവനകൾ കറുപ്പായ് ഒരു കോടിയിലധികം ധർമ്മസ്ഥാപനവിദ്യാപീഠങ്ങൾക്ക് പ്രാകിയേകി ഒടുവിലിതാ ഹരനെപ്പോലെ ഗളത്തിലൊരു നീളൻ പാമ്പിനെ ചുറ്റി അലയുന്നു വാർഡുകൾ തോറും ഒരാതുരാലയമെന്നറിയപ്പെടും വറച്ചന്തയിൽ പാമ്പാം ഹൃത്രുടനമാപിനി പാടും പാട്ടെത്ര നന്നാകിലും ചൊല്ലേണം ഞാൻ അതപസ്വരജടിലം ഭയദായകം വേണം വീണ്ടും വീണ്ടും പല പല ബഹുവ്യയനൂതനപരിശോധനാവലി ഇല്ലാത്തതാം രോഗം നിർണ്ണയിക്കേണമല്ലൊ അത്യാഹിതവിഭാഗശ്രദ്ധയും വേണമല്ലൊ സോറി, ഹൃദയമാപിനീ, ഹരമാലിനീ, സത്...

പ്രിയങ്ക

  പ്രിയങ്കക്കെന്തർത്ഥം? പ്രിയ അംഗനയാമോ? പ്രിയങ്കയെന്ന പദമില്ലല്ലൊ നിഘണ്ടുവിൽ! പ്രിയംഗയുമില്ല, പ്രിയംഗുവുണ്ട്, പക്ഷെ, അത് ചെങ്കടുകിൻ പര്യായപദമത്രെ! പ്രിയങ്കകളൊരുകൂട്ടം കളിക്കുന്നു കണ്ണിൻമുന്നിൽ പ്രിയങ്കാ ഗാന്ധി, പ്രിയങ്കാ വാദ്ര, പിന്നെയൊരു റിബൽ പ്രിയങ്കാ ചതുർവേദി, വീണ്ടും പുതിയൊരു തീപ്പൊരി യുവതി വിഗ്രഹഭഞ്ജക പ്രിയങ്കാ ശർമ്മ, ഇന്നിതാ നിൽപൂ മുന്നിൽ പുതിയൊരു കുമാരി പ്രിയങ്കാ ഖാർഗെ പ്രിയങ്കാ ചോപ്രേ ബോളീവുഡ്ഡിൻ ഹൃദ്സ്പന്ദമേ ചൊല്ലൂ ഞാനേതൊരു പ്രിയങ്കയെ പിൻതുടരേണ്ടതീമണ്ണിൽ ...

ഗാന്ധിയും ഗോഡ്സെയും

മോഹൻദാസ് കരംചന്ദ് ഗാന്ധി ഞങ്ങടെ ബാപ്പു പ്രപഞ്ചപൌരൻ വിശ്വപ്രേമഗീതങ്ങൾ പാടിപ്പോയോൻ ഭാവിയിൽ നൂറ്റാണ്ടുകൾക്കപ്പുറം ജനിക്കേണ്ട ദേവദൂതൻ കാലംതെറ്റി വീണുപോയ് ഗംഗാഭൂവിൽ വിശ്വകർമ്മാവിൻ കൈപ്പിഴയാകാമത്, പക്ഷെ, ഗംഗയാറിന്നാജന്മം കോൾമയിർ പുളകമായ് അയുതമയുതം ഹൃത്തടങ്ങളേറി ചരിച്ചു മഹാഗാന്ധി ഒരുതുണിത്തുണ്ടുധരിച്ചൊരുകൈവടിയും പേറി പല്ലില്ലാച്ചിരിയാലെ വിശ്വത്തെ മോഹിപ്പിച്ച വിശ്വപൌരനെയാരുമറിഞ്ഞീലല്ലൊ കഷ്ടം ആകാശതാരങ്ങളിൽ കണ്ണുനട്ടിരുന്നതാം യോഗിവര്യനെയറിഞ്ഞില്ല അന്ധമാം മണ്ണിൻ ഗന്ധം ഒരു ഷേക്സ്പിയർ ദ...

ഒറ്റപ്പനമരം

      അവിടെപ്പനയില്ലയിപ്പോൾ, കാലമാത്മാവിനെ തട്ടിമാറ്റി പരിഷ്കാരനിരപ്പാക്കിയ ഭൂമിമാത്രം. മനസ്സിൽ വേദനയുടെ തേനൊഴിയ്ക്കും ഒരു സ്ഥലനാമം – പനമരം. നിൽപുണ്ടവിടെ നടുവൊടിഞ്ഞൊരു പുരാതനജൈനക്ഷേത്രം, പഴമയുടെ പോയ്മറഞ്ഞ പെരുമകളും പാടി, അവശിഷ്ടമായ് കരിങ്കൽത്തൂണുകൾ മാത്രം ആകാശചുംബിയായ് പണ്ടവിടെ ഒരൊറ്റപ്പനമരം നിന്നിരിക്കാം, വെറിയൻ കാറ്റുകളുടെ രാഗാലാപനത്തിന് താളംകൊട്ടി, തലമുടി പറത്തി, തലയാട്ടി, കുറ്റാക്കൂരിരുട്ടിൽ, മഴച്ചാറ്റലിൽ വഴിതപ്പിത്തടഞ്ഞു മാഴ്കും മുഴുക്കുടിയന്മാർ...

ഞാനാം രഥയാത്രിണി

  തമിഴ് നാട്ടിലാണെൻറെ അസ്ഥിരഗേഹം, അവിടേക്കെൻറെ വണ്ടിയോടിച്ചു ഞാൻ പോകെ, മഴക്കാറും വെറിയൻ കാറ്റും പുരകൾക്കുമേലെ ഉണങ്ങാനിട്ട തുണികളെ ഭ്രാന്തമായ് പറത്തീടവെ, എൻറെ വഴിമുടക്കി ഒരു രഥയാത്ര ഒരു ദേവിയുടെ തീർത്ഥയാത്ര രഥാഗ്രേ സ്വയം മറന്നാടും ഭക്തരുടെ ത്വരിതനൃത്താടനപദസുധ വഴിമാറി ഞാൻ നിന്നു നിസ്തബ്ദനായി, അവൾ പറയുന്നതിന്നപ്പുറമെന്തുണ്ടെനിക്ക്? അവൾ പറയട്ടെ, ജഗദ് ജനനി, ഞാനമ്മേ, നിൻ പാട്ടിലാടുന്നവൻ, നിൻ സ്തുതി പാടുന്നവൻ വരൂ നീ, ഈ സായാഹ്നത്തിലൊരു കൊടുങ്കാറ്റായ് ഗഗനം പൊളിച്ചാർക്കുമൊരിടി...

പാഞ്ചാലി

ഞാൻ പാഞ്ചാലി, പാഞ്ചാലരാജകന്യ, നീയാം പാഞ്ചാലത്ത്വത്തെ ചലിപ്പിപ്പവൾ അവിരാമം നിൻറെ പഞ്ചകർമ്മേന്ദ്രിയങ്ങൾക്ക് വിദ്യുച്ഛക്തിയേകുന്നവൾ നീയെന്നെ മറന്നുവോ ജീവിതപ്പങ്കപ്പാടിൽ ഞാനനവരതം നിന്നെയുണർത്തും ബോധശക്തി പാഞ്ചാലരാജകന്യ പാഞ്ചാലി ജീവശ്ചക്തി ഗാണ്ഢീവമെടുക്കുന്നൊരർജ്ജുന-പേശീശക്തി ദുഷ്ടൻറെ കുടൽമാലവലിച്ചെടുക്കും രൗദ്രഭീമൻറെ വീരശക്തി നേരറിവാം ധർമ്മയുധിഷ്ടിരധിഷണാധിപശക്തി നകുലസഹദേവ സഹനാദരമഹാശക്തി പറയാനെന്തുണ്ടിനി ഞാൻ നിൻറെ പഞ്ചകർമ്മേന്ദ്രിയകാര്യശേഷി ഞാൻ പാഞ്ചാലി, പാഞ്ചാലരാജകന്യ, നിന്റ...

പുതിയ മഹാഭാരതം

      പുലർച്ചയിൽ, സരസ്വതീയാമാഗ്രത്തിൽ ഞാനിരുന്നു, ഒരാലിൻ ചുവട്ടിൽ കളരവം പാടി ഒരുപാട് പാഴിലകൾ പതിച്ചു മുരണ്ടുമയങ്ങും ക്ഷേത്രാങ്കണത്തിൽ സുവർണമഞ്ഞയിലകളുടെ വർഷം മഞ്ഞപ്പൂവിലകളുടെ പൂമാരി അവിടെ കിടപ്പുണ്ടായിരുന്നു ആരോ നടതള്ളിയരോമനക്കുട്ടൻ നെറ്റിയിൽ വെള്ളപ്പൊട്ടുതൊട്ടൊരു കറുപ്പൻ, മുനിസ്വാമി, സമാധിയിലമരും മഹാനന്ദി പാറിപ്പറന്നു വീഴും പീതപത്രങ്ങ- ളവൻറെ മസ്തകത്തിലൊരുപാട് പതിച്ചു ഇളകിയില്ലവൻ സമാധിസ്ഥൻ, സ്വയം മറന്നേതോ പൂർവ്വപുരാതനസ്മൃതിയിലമരുന്നവൻ ആത്മജ്ഞാനത്തിൻ ത...

അപരാഹ്നത്തിലെ ഇടിമേഘം

എൻറെ വീട്ടിൻ പടിക്കൽ നിത്യവുമപരാഹ്നത്തിൽ വന്നുനിൽക്കാറുണ്ടവൻ മുരളുമൊരു ഇടിമഴക്കരിമേഘം ഇതാ പെയ്തെന്ന ഭീഷണിയുമായ് ഇരമ്പുമുദരവേദനയും തടവി അവനടുത്താണോ? അല്ല അകലെ നിൽപാണവൻ ഒരുകുന്നിൻ കഷണ്ടിമണ്ടയിൽ അയന്നഴിഞ്ഞ് സ്വയം മറന്ന് അവനുണ്ടല്ലൊ സ്വാതന്ത്ര്യം അതിവേഗമെൻറെ വീടിന്നുമേലെപ്പറക്കാൻ പ്രളയപ്പേമാരിയായ് പതിക്കാൻ ശിഥിലചിന്തകൾ മിന്നുമെന്നലസനിദ്രയിൽ ഉച്ച ചെരിയുമിടവേളയിൽ ആത്മാവിൻ വികലപ്രതലങ്ങളിൽ ഭ്രാന്തൻ പുഴകളൊഴുക്കിക്കളിക്കാൻ നന്ദി മേഘമേ വേഗം വരൂ കാത്തുനിൽപ്പാണെൻറെയൂഷരം നിൻറെ കുള...

തീർച്ചയായും വായിക്കുക