മാടശ്ശേരി നീലകണ്‌ഠൻ, കാലിഫോർണിയ
ഓർമ്മക്കറകൾ
ഷെൽഫിലെപ്പുസ്‌തകമൊക്കെയുമിങ്ങനെ പുത്തനായ്‌ത്തീരുവാനെന്തേ? ഏറെനാളായിങ്ങണിനിരന്നീടുമെൻ തോഴർക്കിതെന്തന്യഭാവം? ഒട്ടും പരിചയം തോന്നാത്ത വാങ്ങ്‌മയം, ചിത്രങ്ങളും-ഞ്ഞാൻ കുഴങ്ങി! മൂടൽമഞ്ഞെന്നപോ,ലെന്തോ നിഗൂഢത- യാകെപ്പടർന്നു നില്‌ക്കുന്നു. അങ്ങിങ്ങു കാണാം കുറിപ്പുകൾ, മോശമ- ല്ലൊന്നുമേ ആരുടേതാകാം? പേജു മറിക്കെത്തിരിച്ചറിവിൻ സ്വർണ്ണ- രേണു വിരൽത്തുമ്പിലെങ്ങാൻ തെല്ലു പുരണ്ടാലും വിസ്‌മൃതിയോടി വ- ന്നെല്ലാം തുടച്ചു മാറ്റുന്നു! വിസ്‌മൃതിയെന്നാൽ മൃതിയെന്നുതാൻ-പക്ഷെ മറ്റൊരു ചിന്തയേ പഥ്യം! ഓർമ്മക്കറയാകെ മാഞ്ഞുപോയെ...