എം.എ. ബേബി
സത്യവിജയത്തിന്റെ രശ്മികള്‍
ചലച്ചിത്രം പുതിയ നൂറ്റാണ്ടിന്റെ കലയാണ് എന്ന് മഹാനായ വിപ്ലവകാരിയും നവലോകനായകനുമായ വി.ഐ.ലെനിന്‍ അഭിപ്രായപ്പെട്ട കാര്യം പ്രസിദ്ധം. അദ്ദേഹമതു പറയുമ്പോള്‍ ഗ്രിഫ്ത്തും, ഐസന്‍സ്റ്റീനും, പുഡോവ്കിനും മറ്റും ചലച്ചിത്രകഥയുടെ വ്യാകരണം വികസിപ്പിച്ചെടുത്തുക്കൊണ്ടിരിക്കുകയായിരുന്നു. കലാലോകത്തെ ത്രസിപ്പിച്ച ആ നാളുകള്‍ കടന്നുപോയിട്ട് ഒരു നൂറ്റാണ്ട് പൂര്‍ത്തിയാവുകയാണ്. ശാസ്ത്രവും സാങ്കേതികവിദ്യയും കലയും സാഹിത്യവും സംഗീതവും അഭിനയവും പ്രകൃതിയും ദര്‍ശനവും എല്ലം സംഗമിക്കുന്ന ഒരത്ഭുത പ്രപഞ്ചമായി ചലച്ചിത്രം പരിണ...