എം.എ.ലത്തീഫ്
ഭഗത്‌സിംഗ് രചിച്ച ഭഗത്‌സിംഗ് കത്തുകൾ
സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവകാരി ഭഗത്‌സിംഗിന്റെ മുട്ടുമടക്കാത്ത വീരേതിഹാസം, പൊരുതുന്ന യുവത്വത്തിന് മാർഗ്ഗദർശിയാകേണ്ടതാണ്. കാതടപ്പിക്കുന്ന സ്‌ഫോടനങ്ങൾ നിരപരാധികളെ കൊല്ലാനല്ല. അപരാധികളായ ഭരണവർഗ്ഗത്തിന്റെ കണ്ണും കാതും തുറപ്പിക്കാനാണെന്ന് വ്യക്തമാക്കിത്തരുന്ന ‘ഭഗത്‌സിംഗിന്റെ കത്തുകൾ’ അദ്ദേഹത്തിന്റെ ഉജ്ജ്വലമായ ജീവിതരേഖ തന്നെയാണ്. സ്വാതന്ത്ര്യസമര ചരിത്രത്തിലെ രാഷ്‌ട്രീയത്തിന്റെ ഗതിവിഗതികളുടെയും മാനുഷിക ബന്ധങ്ങളുടെയും വേറിട്ട കാഴ്‌ച ഈ കൃതി പ്രദാനം ചെയ്യുന്നുണ്ട്. വിട്ടുവീഴ്‌ചകളും ഇരന്നുവ...
ബദൂവി പറഞ്ഞ അറബി നാടോടിക്കഥകൾ
അറേബ്യൻ സംസ്‌കാരത്തിന്റെ ചരിത്രത്താളുകൾ മറിക്കുന്ന അനുഭവം ബദൂവി പറഞ്ഞ നാടോടിക്കഥകൾ പ്രദാനം ചെയ്യുന്നുണ്ട്. അറബ് ജീവിതരീതിയുടെ ചൂടും ചൂരും കഥകളിൽ നിറഞ്ഞിരിക്കുന്നു. പ്രകൃതി ശക്തികൾക്കതീതമായ മാന്ത്രികതകളുടെയും കാല്‌പനികതകളുടെയും അതിഭാവുകത്വം കഥകളുടെ സൗന്ദര്യത്തിന് കളങ്കമേൽപ്പിച്ചിട്ടില്ല. സൗദി, സിറിയ, മൊറോക്കോ, അൾജീരിയ, ഇറാഖ്, ഈജിപ്‌ത്, ലിബിയ, ടുണീഷ്യ, പലസ്‌തീൻ തുടങ്ങിയ രാജ്യങ്ങളിലെ നാടോടിക്കഥകളാണ് ഈ സമാഹാരത്തിൽ ഉൾക്കൊളളിച്ചിട്ടുളളത്. എൻ.മൂസക്കുട്ടിയുടെ പരിഭാഷയും ലളിതവായനയ്‌ക്കു ഗുണകരമായ...